1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 6, 2020

സ്വന്തം ലേഖകൻ: വീസിറ്റിങ്​ വീസക്കാർക്ക്​ പിന്നാലെ യു.എ.ഇയിലെ താമസവീസക്കാരുടെയും സൗജന്യ കാലാവധി അവസാനിക്കുന്നു. മാർച്ച്​ ഒന്നിനും ജൂലൈ 12നും ഇടക്ക്​ കാലാവധി കഴിഞ്ഞ താമസവീസക്കാർക്ക്​ യു.എ.ഇ സൗജന്യമായി നീട്ടി നൽകിയ വീസ കാലാവധി ഒക്​ടോബർ 10ന്​ അവസാനിക്കും​.ഇത്തരക്കാർ നാല്​ ദിവസത്തിനുള്ളിൽ രാജ്യംവിടുകയോ വീസ പുതുക്കുകയോ ചെയ്യണം.

അല്ലാത്തപക്ഷം പിഴ അടക്കേണ്ടി വരും. കോവിഡ്​ വ്യാപനം തുടങ്ങിയതോടെയാണ്​ യു.എ.ഇ സൗജന്യമായി വീസ കാലാവധി നീട്ടി നൽകിയത്​. വിമാന മാർഗങ്ങൾ അടഞ്ഞതോടെ എങ്ങനെ നാടണയുമെന്ന്​ ആശങ്കപ്പെട്ടവർക്ക്​ ഏറെ ആശ്വാസമായിരുന്നു ഈ തീരുമാനം.ഡിസംബർ 31 വരെയാണ്​ ആദ്യം വീസ കാലാവധി നീട്ടി നൽകിയിരുന്നത്​. എന്നാൽ, വിമാനങ്ങൾ സർവീസ്​ തുടങ്ങിയതോടെ ഈ തീയതി ഒക്​ടോബർ 10 ആയി ചുരുക്കുകയായിരുന്നു.

വീസിറ്റിങ്​ വീസക്കാർക്ക്​ രാജ്യം വിടാനും വീസ പുതുക്കാനുമുള്ള അവസാന തീയതി കഴിഞ്ഞ മാസം അവസാനിച്ചിരുന്നു. ശേഷവും മടങ്ങാത്തവരിൽനിന്ന്​ പിഴ ഈടാക്കിത്തുടങ്ങിയിട്ടുണ്ട്​.കാലാവധി അവസാനിച്ച്​ പത്ത്​ ദിവസത്തിന്​ ശേഷമാണ്​ പിഴ ഈടാക്കിത്തുടങ്ങിയത്​. ഇവർക്ക്​ പിഴ ഒഴിവാക്കാൻ വ്യക്​തമായ കാരണമുണ്ടെങ്കിൽ ജി.ഡി.ആർ.എഫ്​.എ അധികൃതരെ സമീപിക്കാം. മാനുഷിക പരിഗണന നൽകേണ്ടവരാ​െണന്ന്​ അധികൃതർക്ക്​ ബോധ്യപ്പെട്ടാൽ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ സാധ്യതയുണ്ട്​.

താമസവീസക്കാർ അധികമായി തങ്ങുന്ന ദിവസവും 25 ദിർഹം വീതം പിഴ അടക്കേണ്ടിവരും. ആറുമാസം കഴിഞ്ഞാൽ ഇത്​ 50 ദിർഹമായി ഉയരും.അതേസമയം, മാർച്ച്​ ഒന്നിനുമുമ്പ്​ വീസ കാലാവധി അവസാനിച്ചവർക്ക്​ നവംബർ 17 വരെ രാജ്യത്ത്​ തുടരാം. ഇവർക്ക്​ പൊതുമാപ്പി​െൻറ ആനുകൂല്യമാണ്​ ലഭിക്കുക. എങ്കിലും, തിരികെ വരാൻ തടസ്സമുണ്ടാവില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.