1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 17, 2020

സ്വന്തം ലേഖകൻ: അബുദാബി അല്‍ഐന്‍ താമസ വീസക്കാരുടെ മടങ്ങിവരവിന് മുന്‍കൂര്‍ അനുമതി വേണമെന്ന് വ്യക്തമാക്കി കൂടുതല്‍ വിമാന കമ്പനികള്‍ രംഗത്ത്. ഷാര്‍ജയില്‍ വിമാനമിറങ്ങുന്നതിന് തടസ്സമില്ലെന്ന് അബുദാബി അല്‍ഐന്‍ താമസവീസക്കാര്‍ ഐസിഎ വെബ്സൈറ്റില്‍ കയറി പരിശോധിച്ച് ഉറപ്പു വരുത്തണമെന്ന് എയര്‍ ഇന്ത്യാ എക്സ്പ്രസ്സും അറിയിച്ചു.

നേരത്തേ സമാന അറിയിപ്പ് എയര്‍ അറേബ്യയും പുറത്തു വിട്ടിരുന്നു. എയര്‍ അറേബ്യ വിമാനത്തില്‍ റാസ്സല്‍ഖൈമ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനും അബുദാബി അല്‍ഐന്‍ താമസ വീസക്കാര്‍ക്ക് ഐസിഎ അനുമതി നിര്‍ബന്ധമാണ്.

വിനോദസഞ്ചാര/ സന്ദര്‍ശക വീസയില്‍ ദുബായിലെത്തുന്നവര്‍, വീസ ഓണ്‍ അറൈവലിന് അര്‍ഹതയുള്ളവര്‍ ഇവരൊക്കെ നിര്‍ബന്ധമായും മടക്കയാത്രാ ടിക്കറ്റ് കരുതിയിരിക്കണമെന്നും എയര്‍ ഇന്ത്യഎക്സ്പ്രസ്സ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.