1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അയോധ്യാ വിധി: അന്താരാഷ്ട്ര മാധ്യമങ്ങളുടെ തലക്കെട്ടുകളിലൂടെ
അയോധ്യാ വിധി: അന്താരാഷ്ട്ര മാധ്യമങ്ങളുടെ തലക്കെട്ടുകളിലൂടെ
സ്വന്തം ലേഖകൻ: അയോധ്യകേസില്‍ ഹിന്ദുക്കള്‍ക്ക് അനുകൂല വിധിയുമായി എന്ന തലക്കെട്ടില്‍ വാര്‍ത്തകള്‍ നല്‍കി അന്താരാഷ്ട്രമാധ്യമങ്ങള്‍. തര്‍ക്കഭൂമി ഉപാധികളോടെ ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണമെന്നും മുസ്ലീങ്ങള്‍ക്ക് ആരാധനയ്ക്ക് പകരം ഭൂമി നല്‍കണമെന്നുമായിരുന്നു കോടതി വിധി. “അയോധ്യ വിധി: വിശുദ്ധ ഭൂമി ഹിന്ദുക്കള്‍ക്ക് നല്‍കി ഇന്ത്യന്‍ പരമോന്നത കോടതി” എന്നായിരുന്നു ബി.ബി.സി വാര്‍ത്തയുടെ തലക്കെട്ട്. അയോധ്യ വിധിയില്‍ അമിത വൈകാരിക …
കാമുകിയെ കൊന്ന് കൈകൾ ബാഗിലാക്കി; റഷ്യൻ ചരിത്ര ഗവേഷകൻ പിടിയിൽ
കാമുകിയെ കൊന്ന് കൈകൾ ബാഗിലാക്കി; റഷ്യൻ ചരിത്ര ഗവേഷകൻ പിടിയിൽ
സ്വന്തം ലേഖകൻ: റഷ്യയിലെ ചരിത്ര ഗവേഷകന്‍ ഒലെഗ് സൊകോലോവ് കൊലപാതകക്കേസില്‍ അറസ്റ്റിലായി. ഒലെഗിന്റെ പക്കലുണ്ടായിരുന്ന ബാഗില്‍നിന്ന് യുവതിയുടെ മുറിച്ചു മാറ്റിയ കൈകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. നദിയില്‍ വീണ ഒലെഗിനെ രക്ഷപ്പെടുത്തി കരയിലെത്തിക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്ന ബാഗ് കണ്ടെത്തിയത്. ബാഗുപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മദ്യലഹരിയില്‍ ഒലെഗ് നദിയില്‍ വീണതാവാമെന്നാണ് പോലീസ് നിഗമനം. പോലീസ് തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ …
ബീഹാറിൽ നാശം വിതച്ച് ബുൾബുൾ ചുഴലിക്കാറ്റ് ബംഗാളിലേക്ക്; കിഴക്കൻ തീരത്ത് അതീവ ജാഗ്രത
ബീഹാറിൽ നാശം വിതച്ച് ബുൾബുൾ ചുഴലിക്കാറ്റ് ബംഗാളിലേക്ക്; കിഴക്കൻ തീരത്ത് അതീവ ജാഗ്രത
സ്വന്തം ലേഖകൻ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ബുൾബുൾ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളിന്‍റെയും ബംഗ്ലാദേശിന്‍റെയും തീരങ്ങളിലേക്ക് നീങ്ങുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പടിഞ്ഞാറന്‍ മേഖലയില്‍ കഴിഞ്ഞ അഞ്ച് ദിവസമായി മോശം കാലാവസ്ഥ തുടരുകയാണ്. കാറ്റിനൊപ്പം ഇടിയും മിന്നലും ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ബിഹാറിലെ പല പ്രദേശങ്ങളിലും കനത്ത മഴയെ തുടര്‍ന്ന് വ്യാപക …
“ഒരു മുറൈ വന്ത് പാർത്തായ,” ചിത്രയ്ക്കൊപ്പം മലയാളം പാട്ട് പാടി അറബ് ഗായകൻ (വീഡിയോ)
“ഒരു മുറൈ വന്ത് പാർത്തായ,” ചിത്രയ്ക്കൊപ്പം മലയാളം പാട്ട് പാടി അറബ് ഗായകൻ (വീഡിയോ)
സ്വന്തം ലേഖകൻ: യേശുദാസും ചിത്രയും അനശ്വരമാക്കിയ മണിച്ചിത്രത്താഴിലെ “ഒരു മുറൈ വന്ത് പാർത്തായാ എൻ മനം നീയറിന്തായാ” എന്ന പാട്ട് കേൾക്കാത്തവർ ചുരുക്കം. ചിത്രയ്ക്ക് ഒപ്പം ഈ നിത്യഹരിത ഗാനം അനുപല്ലവി പാടുന്ന അറബ് ഗായകനാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. സൗദി അറേബ്യയിൽ നടന്ന സ്റ്റേജ് ഷോയിൽ നിന്നുള്ള വീഡിയോയാണ് ശ്രദ്ധ നേടുന്നത്. സൗദി പൗരനായ അഹമ്മദ് …
വാട്സാപ്പ് അപ്ഡേഷൻ ചെയ്തവരുടെ ഫോൺ ബാറ്ററി പെട്ടെന്ന് കാലിയാകുന്നതായി പരാതി
വാട്സാപ്പ് അപ്ഡേഷൻ ചെയ്തവരുടെ ഫോൺ ബാറ്ററി പെട്ടെന്ന് കാലിയാകുന്നതായി പരാതി
സ്വന്തം ലേഖകൻ: വാട്സാപ്പിന്റെ പുതിയ അപ്ഡേഷൻ വന്നതോടെ പണികിട്ടി ഉപയോക്താക്കൾ. അപ്ഡേഷൻ പൂർത്തിയായതോടെ ഫോണിൽനിന്നു വലിയ രീതിയിൽ ബാറ്ററി ചോർച്ചയുണ്ടാകുന്നുവെന്നാണ് പരാതി. ഫോണിന്റെ ബാറ്ററി ചാർജ് വേഗത്തിൽ നഷ്ടമാകുന്നുവെന്ന പരാതിയുമായി നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. ആപ്ലിക്കേഷന്റെ ബാക്ക്ഗ്രൗണ്ട് പ്രവർത്തനങ്ങൾ വർധിച്ചതാണ് ബാറ്ററി ചോർച്ചയ്ക്ക് കാരണമെന്ന് വാട്സാപ് ബീറ്റ ഇൻഫോ ട്വീറ്റ് ചെയ്യുന്നു. “ഞാനുൾപ്പടെയുള്ള ഉപയോക്താക്കൾ പുതിയ …
പ്രതിദിനം 819 വിവാഹങ്ങളും 315 വിവാഹ മോചനങ്ങളും! സൗദിയിലെ കല്യാണ കണക്കുകൾ ഞെട്ടിക്കുന്നത്
പ്രതിദിനം 819 വിവാഹങ്ങളും 315 വിവാഹ മോചനങ്ങളും! സൗദിയിലെ കല്യാണ കണക്കുകൾ ഞെട്ടിക്കുന്നത്
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ ഒരു ദിവസം നടക്കുന്ന വിവാഹങ്ങളുടെയും വിവാഹമോചനങ്ങളുടെയും കണക്കുകള്‍. ഒരു ദിവസം ശരാശരി 819 വിവാഹങ്ങൾ വരെ സൗദിയില്‍ നടക്കുന്നുണ്ട്. അതേസമയം വിവാഹ മോചനങ്ങളുടെ ദിവസ ശരാശരി 315 വരെയാണെന്ന് സൗദി നീതി മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മൊത്തം കണക്കാണിത്. ശരാശരി 345 മുതൽ …
അയോധ്യാ വിധി: അഞ്ചേക്കര്‍ സ്വീകരിക്കണോ എന്ന് നവംബര്‍ 26 ന് തീരുമാനിക്കുമെന്ന് സുന്നി വഖഫ് ബോര്‍ഡ്
അയോധ്യാ വിധി: അഞ്ചേക്കര്‍ സ്വീകരിക്കണോ എന്ന് നവംബര്‍ 26 ന് തീരുമാനിക്കുമെന്ന് സുന്നി വഖഫ് ബോര്‍ഡ്
സ്വന്തം ലേഖകൻ: അയോധ്യയില്‍ പള്ളി പണിയാന്‍ സുപ്രീകോടതി നിര്‍ദ്ദേശിച്ചതുപ്രകാരമുള്ള അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കണോ വേണ്ടയോ എന്ന് നവംബര്‍ 26 ന് തീരുമാനിക്കുമെന്ന് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് വ്യക്തമാക്കി. തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം പണിയാന്‍ ഏകകണ്‌ഠേന വിധിച്ച സുപ്രീംകോടതി പള്ളി പണിയാന്‍ വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ ഭൂമി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭൂമി …
എച്ച്‌വണ്‍ ബി വര്‍ക്ക് വിസയ്ക്ക് ഇനി ഇലക്ട്രോണിക് രജിസ്‌ട്രേഷൻ; ഫീസ് നിരക്കില്‍ 10 ഡോളര്‍ വര്‍ധന
എച്ച്‌വണ്‍ ബി വര്‍ക്ക് വിസയ്ക്ക് ഇനി ഇലക്ട്രോണിക് രജിസ്‌ട്രേഷൻ; ഫീസ് നിരക്കില്‍ 10 ഡോളര്‍ വര്‍ധന
സ്വന്തം ലേഖകൻ: യുസിലെ വിവിധ കമ്പനികളില്‍ വിദേശികളായ പ്രൊഫഷണല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് താത്കാലികമായി അപേക്ഷിക്കാനുള്ള എച്ച് വണ്‍ ബി വര്‍ക്ക് വിസ അപേക്ഷകകള്‍ക്ക് ഇലക്ടോണിക് റജിസ്‌ട്രേഷനില്‍ അപേക്ഷിക്കാനുള്ള സൗകര്യം യുഎസ് ഏര്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. അപേക്ഷയുടെ ഫീസ് നിരക്കില്‍ 10 യുഎസ് ഡോളര്‍ വര്‍ധിപ്പിക്കാനും തീരുമാനമായി. ഇലക്ട്രോണിക് റജിസ്‌ട്രേഷനിലൂടെ യുഎസിന് സേവനങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. കുടുതല്‍ …
അതിർത്തി കടന്നെത്തിയ ആളില്ലാ വിമാനം വീഴ്ത്തി; അയച്ചത് അമേരിക്കയെന്ന് ഇറാൻ
അതിർത്തി കടന്നെത്തിയ ആളില്ലാ വിമാനം വീഴ്ത്തി; അയച്ചത് അമേരിക്കയെന്ന് ഇറാൻ
സ്വന്തം ലേഖകൻ: ചാരവൃത്തിക്കായി അമേരിക്ക അയച്ച മറ്റൊരു ആളില്ലാ വിമാനം കൂടി വെടിവെച്ചിട്ടതായി ഇറാൻ. രാജ്യത്തിന്‍റെ തെക്ക്-പടിഞ്ഞാറൻ പ്രവിശ്യയിലാണ് ഇറാൻ വ്യോമസേന യു.എസ് ഡ്രോൺ വീഴ്ത്തിയതെന്ന് അധികൃതർ അറിയിച്ചു. എന്നാൽ വാർത്ത അമേരിക്ക നിഷേധിച്ചു. വെളുപ്പിനാണ് ഇറാൻ ആകാശത്തു പ്രത്യക്ഷപ്പെട്ട യു.എസിെൻറ ആളില്ലാ വിമാനം തകർത്തത്. എന്നാൽ സൈനിക സ്വഭാവത്തിലുള്ള ഉപകരണങ്ങൾ വിമാനത്തിൽ ഉണ്ടായിരുന്നോ എന്നതു …
സൌദി ജയിലിൽ വധശിക്ഷ കാത്ത് 22 വർഷം! ഒടുവിൽ മരണത്തിന് തൊട്ടു മുമ്പ് മാപ്പ്
സൌദി ജയിലിൽ വധശിക്ഷ കാത്ത് 22 വർഷം! ഒടുവിൽ മരണത്തിന് തൊട്ടു മുമ്പ് മാപ്പ്
സ്വന്തം ലേഖകൻ: കൊലപാതക കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സഹോദരങ്ങള്‍ 22 വര്‍ഷം ജയിലില്‍ കഴിഞ്ഞശേഷം മോചിതരായി. സൗദി പൗരന്മാരായ മുഹമ്മദ് അല്‍ ഗുബൈശി, സഹോദരന്‍ സഈദ് അല്‍ ഗുബൈശി എന്നിവരാണ് വധശിക്ഷ കാത്ത് 22 വര്‍ഷവും ഏഴ് മാസവും ജയിലില്‍ കഴിഞ്ഞത്. ഒടുവില്‍ വധശിക്ഷ നടപ്പാക്കപ്പെടുന്നതിന് 48 മണിക്കൂര്‍ മുന്‍പ് മാപ്പ് ലഭിച്ച് ഇരുവരും ജയില്‍ …