സ്വന്തം ലേഖകൻ: ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിക്കുന്നത് കര്‍ശനമായി നിയന്ത്രിക്കുന്നതിന് നിയമം കര്‍ശനമാക്കാനൊരുങ്ങി ബ്രിട്ടീഷ് സര്‍ക്കാര്‍. നിലവിലെ നിയമങ്ങള്‍ കര്‍ശനമാക്കുന്നതോടൊപ്പം കൂടുതല്‍ കര്‍ക്കശ നിബന്ധനകള്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കി. ഫോണ്‍ ചെയ്യുന്നതിനും സന്ദേശം അയക്കുന്നതിനും മാത്രമായിരുന്നു ഇതുവരെ നിയന്ത്രണം. ഇനി മുതല്‍ ഏതു വിധേന ഫോണ്‍ ഉപയോഗിച്ചാലും 200 പൗണ്ട് പിഴയും 6 പോയിന്റ് വരെ പെനാല്‍റ്റിയും …
സ്വന്തം ലേഖകൻ: പാകിസ്താനില്‍ ആഭ്യന്തര യുദ്ധമെന്ന അഭ്യൂഹം നിലനില്‍ക്കെ രാജ്യത്തെ ഏറ്റവും വലിയ നഗരമായ കറാച്ചിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും സ്‌ഫോടനം. കറാച്ചിയിലെ ഗുല്‍ഷന് ഇ ഇക്ബാല്‍ പ്രദേശത്തെ ബഹുനില കെട്ടിടത്തില്‍ ഇന്നുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 15 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്‌ഫോടനത്തില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു. സ്‌ഫോടനത്തിന്റെ …
സ്വന്തം ലേഖകൻ: വാർഷിക നാവികാഭ്യാസ പ്രകടനമായ മലബാർ എക്സർസൈസിനെ സ്വാഗതം ചെയ്ത് അമേരിക്കൻ സെനറ്റർമാർ. സൈനികവും സാമ്പത്തികവുമായ ചൈനീസ് നീക്കത്തിന്‍റെ പശ്ചാത്തലത്തിൽ സ്വയം ശക്തിപ്പെടേണ്ടത് അത്യാവശ്യമാണെന്ന് യു.എസിലെ ഇന്ത്യൻ സ്ഥാനപതി തരഞ്ജിത് സിങ് സദ്ദുവിന് അയച്ച കത്തിൽ സെനറ്റർമാർ ചൂണ്ടിക്കാട്ടി. നാവികാഭ്യാസ പ്രകടനത്തിൽ പങ്കുചേരാൻ ആസ്ട്രേലിയയെ ക്ഷണിച്ച ഇന്ത്യൻ നടപടിയെയും സെനറ്റർമാർ പിന്തുണച്ചു. കൊവിഡ് മഹാമാരിയെ …
സ്വന്തം ലേഖകൻ: അഫ്ഗാന്‍-സോവിയറ്റ് യൂണിയന്‍ യുദ്ധത്തിലെ ഏക വനിതായോദ്ധാവായിരുന്ന കമാന്‍ഡര്‍ കാഫ്തര്‍(ബീബി ആയിശ) താലിബാന് കീഴടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ബഗ്ലാന്‍ താഴ്‌വരയിലെ തിരിച്ചിലിനിടെ ബീബി ആയിശയെ കസ്റ്റഡിയിലെടുത്തതായി താലിബാന്‍ വക്താക്കളെ ഉദ്ധരിച്ച് പ്രദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ താലിബാന്‍ വാദം കമാന്‍ഡര്‍ കാഫ്റ്റര്‍ ടെലിഫോണിലൂടെ നിഷേധിച്ചതായി ജര്‍മാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, താലിബാന് …
സ്വന്തം ലേഖകൻ: രാത്രി യാത്രാവിലക്ക് നീട്ടണമോ അതോ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തണമോയെന്ന വിഷയത്തിൽ സുപ്രീം കമ്മിറ്റി തീരുമാനമെടുക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ സഇൗദി. സുപ്രീം കമ്മിറ്റിയിലെ വിലയിരുത്തലിന് ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂവെന്ന് ബി.ബി.സി അറബിക്ക് റേഡിയോക്ക് അനുവദിച്ച അഭിമുഖത്തിൽ ആരോഗ്യ മന്ത്രി പറഞ്ഞു. രാജ്യത്ത് വർധിച്ചുവരുന്ന കോവിഡ് കേസുകൾ ആരോഗ്യ …
സ്വന്തം ലേഖകൻ: ജനസംഖ്യ സന്തുലനവുമായി ബന്ധപ്പെട്ട കരടുനിയമം കുവൈത്ത് പാർലമെൻറ് അംഗീകരിച്ചു. ഇനി സർക്കാർ അംഗീകരിച്ച് ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ നിയമം പ്രാബല്യത്തിലാവും. അതേസമയം, കരടുനിയമത്തിലെ ചില വ്യവസ്ഥകളിൽ സർക്കാറിന് എതിർപ്പുള്ളതായി റിപ്പോർട്ടുണ്ട്. നിശ്ചിത കാലാവധിക്കകം ജനസംഖ്യ സന്തുലനം സാധ്യമാക്കേണ്ട നിയമപരമായ ഉത്തരവാദിത്തം സർക്കാറിന് മേൽ നിക്ഷിപ്തമാക്കണമെന്ന വ്യവസ്ഥയോടാണ് പ്രധാന എതിർപ്പ്. കരടുനിയമം ആദ്യ വായനയിൽ പാർലമെൻറ് …
സ്വന്തം ലേഖകൻ: സൌദിയിലെ ഏറ്റവും വലിയ മൾട്ടി പ്ലക്സ് സിനിമ തിയറ്റർ ദഹ്റാനിൽ പ്രവർത്തനം തുടങ്ങി. രാജ്യത്തെ ആദ്യമെത്തിയ സിനിമ കമ്പനിയായ ‘മൂവി സിനിമാസ്’ ആണ് ദഹ്റാനിലെ പ്രശസ്തമായ മാൾ ഓഫ് ദഹ്റാനിൽ തിയറ്റർ സമുച്ചയം സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം ദഹ്റാൻ മുനിസിപ്പാലിറ്റി മേധാവി എൻജി. മുഹമ്മദ് ബിൻ ജാസിം അൽജാസിം മൾട്ടിപ്ലക്സ് തിയറ്ററിെൻറ ഉദ്ഘാടനം …
സ്വന്തം ലേഖകൻ: ആവശ്യത്തിന് വിളിച്ചാൽ എത്തുന്ന ബസ് സർവീസ് സംവിധാനം ‘ലിങ്ക് അബുദാബി’ക്ക് തുടക്കമാവുന്നു. പൊതുഗതാഗത സംവിധാനങ്ങളിലേക്ക് കൂടുതൽപ്പേരെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നഗരപരിധിക്ക് പുറത്തുള്ള റോഡുകളിലൂടെയുള്ള മിനി ബസ് സർവീസ് ആരംഭിക്കുന്നത്. മൊബൈൽ ആപ്പ് വഴിയാണ് ഇതിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. ഇതുവഴി അപേക്ഷിക്കുന്നവരുടെ അടുത്തേക്ക് വാഹനമെത്തുമെന്ന് സമഗ്ര ഗതാഗത കേന്ദ്രം വ്യക്തമാക്കി. കൃത്യമായ അണുനശീകരണം …
സ്വന്തം ലേഖകൻ: സൌദിയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ താമസ വിവരങ്ങള്‍ ഇനിമുതല്‍ തൊഴില്‍ മന്ത്രാലയത്തെ അറിയിക്കണം. ഹിജാര്‍പോര്‍ട്ടല്‍ വഴി ജനുവരി ഒന്നിന് മുന്‍പ് മുഴുവന്‍ വിവരങ്ങളും രജിസ്റ്റര്‍ ചെയ്യുന്ന നടപടി പൂര്‍ത്തിയാക്കണം. നടപടി പൂര്‍ത്തിയാക്കാത്തവരുടെ വര്‍ക്ക് പെര്‍മിറ്റ് പിന്നീട് പുതുക്കി നല്‍കില്ല എന്ന് മന്ത്രാലയം അറിയിച്ചു. കൊവിഡ് സാഹചര്യത്തില്‍ സൌദിയിലെ ജോലിക്കാരുടെ താമസ സ്ഥലവും ചുറ്റുപാടുകളും …
സ്വന്തം ലേഖകൻ: ദുബായ് എക്സ്പോയിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കാൻ വൻ ക്രമീകരണങ്ങൾ. സന്ദർശകരുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കും. ഇതുസംബന്ധിച്ച് രാജ്യാന്തര സഹകരണ സഹമന്ത്രിയും എക്സ്പോ ദുബായ് ബ്യൂറോ ഡയറക്ടർ ജനറലുമായ റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമിയും ദുബായ് പൊലീസ് മേധാവി ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറിയും പൊലീസ് ആസ്ഥാനത്തു …