1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 16, 2020

സ്വന്തം ലേഖകൻ: കൃത്രിമ മഴ പെയ്യിക്കാനുള്ള യുഎഇ പദ്ധതികൾക്ക് മികച്ച സംഭാവന ചെയ്യുന്ന ഗവേഷകർക്ക് 55 ലക്ഷം ദിർഹം സഹായം. നിലവിലുള്ള പദ്ധതികൾ കൂടുതൽ എളുപ്പമാക്കാനുള്ള ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കും. പ്രബന്ധങ്ങൾ അയയ്ക്കേണ്ട വിലാസം: uaerep.ae.

മഴമേഘ പദ്ധതികളിൽ മുൻനിരയിലുള്ള രാജ്യമാണ് യുഎഇ. മുൻവർഷങ്ങളിൽ കൂടുതൽ മഴ ലഭിക്കുകയും ചെയ്തു. പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. നിർമിതബുദ്ധി (എഐ) കൂടി ഉൾപ്പെടുത്തി ‘മഴമേഘ പദ്ധതി’ വിപുലമാക്കാനാണ് നീക്കം. മഴമേഘങ്ങൾ സൃഷ്ടിക്കാനുള്ള പുതിയ രാസമിശ്രിതങ്ങൾ, മേഘ ശലകങ്ങൾ കണ്ടെത്താനുള്ള നൂതന സെൻസറുകൾ, അന്തരീക്ഷ പഠനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. യുഎഇ പദ്ധതികളുമായി ഇന്ത്യയും സഹകരിക്കുന്നുണ്ട്.

ചിതറിക്കിടക്കുന്ന മേഘങ്ങളെ ഒരിടത്തു കേന്ദ്രീകരിക്കുന്നതാണ് ആദ്യഘട്ടം. ഈ മേഘപാളികളിൽ രാസവസ്തുക്കൾ വിതറുന്നു.സിൽവർ അയഡൈഡ്, പൊട്ടാസ്യം അയഡൈഡ്, ഖര കാർബൺ ഡയോക്‌സൈഡ്, ദ്രവീകൃത പ്രൊപെയ്ൻ തുടങ്ങിയവയാണ് ഇതിന് ഉപയോഗിക്കുന്നത്. കുറഞ്ഞ ചെലവിൽ ചെയ്യാനുള്ള സാങ്കേതിക വിദ്യകളിലാണ് യുഎഇ ശ്രദ്ധ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.