1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 18, 2020

സ്വന്തം ലേഖകൻ: ഹൈദരാബാദ് നഗരത്തില്‍ ഇന്നലെ രാത്രി പെയ്ത കനത്ത മഴയില്‍ വിവിധ ഭാഗങ്ങളില്‍ വെള്ളത്തിനടിയിലായി. ഹൈദരാബാദിലെ ബാലനഗര്‍ തടാകം കഴിഞ്ഞ രാത്രി കവിഞ്ഞൊഴുകിയതോടെ നിരവധി സ്ഥലങ്ങളില്‍ വെള്ളം കയറി. നിരത്തുകളില്‍ കാറുകളും ഓട്ടോറിക്ഷകളും ഒഴുകിപ്പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്നു മേല്‍ക്കൂരകളിലാണു ജനങ്ങള്‍ അഭയം തേടിയത്. വെള്ളപ്പാച്ചിലില്‍ അമ്പതോളം പേര്‍ മരിച്ചിരുന്നു. കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

വിമാനത്താവളത്തിലേക്കുള്ള ഓള്‍ഡ് കുര്‍ണൂര്‍ റോഡില്‍ വെള്ളം കയറി. വിമാനത്താവളം/ബെംഗളൂരു ഭാഗത്തേക്കും തിരിച്ചും യാത്രചെയ്യുന്നവര്‍ ഔട്ടര്‍ റിങ് റോഡ് ഉപയോഗിക്കണമെന്ന് നിര്‍ദേശമുണ്ട്. ചില മേഖലകളില്‍ 150 മില്ലീമീറ്റര്‍ മഴ ലഭിച്ചിരുന്നു. സൈന്യവും ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തുണ്ട്. 6000 കോടി രൂപയുടെ നഷ്ടമുണ്ടായതായി അധികൃതര്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.