1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 24, 2020

സ്വന്തം ലേഖകൻ: പുതിയ വീസ യിലുള്ളവർക്ക്​ ഒമാനിലേക്ക്​ പ്രവേശനാനുമതി ലഭിക്കില്ലെന്ന്​ റോയൽ ഒമാൻ പൊലീസ്​ സ്​ഥിരീകരിച്ചു. സാധുവായ റെസിഡൻറ്​ കാർഡ്​ ഉള്ള വിദേശികൾക്ക്​ മാത്രമാണ്​ ഒമാനിലേക്ക്​ വരാൻ അനുമതിയുള്ളത്​. സുപ്രീം കമ്മിറ്റി നിർദേശപ്രകാരമാണ്​ വിദേശികളുടെ ഒമാനിലേക്കുള്ള വരവിന്​ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന്​ മുതിർന്ന ആർ.ഒ.പി ഉദ്യോഗസ്​ഥനെ ഉദ്ധരിച്ച്​ ഒമാൻ ഒബ്​സർവർ റിപ്പോർട്ട്​ ചെയ്​തു.

ഇനിയൊരു അറിയിപ്പ്​ ഉണ്ടാകുന്നത്​ വരെ പുതിയ വീസ യിലുള്ളവരുടെ പ്രവേശനത്തിന്​ വിലക്കുണ്ടാകും. ഒമാനിൽ ഏത്​ തസ്​തികകളിൽ ജോലി ചെയ്യുന്ന വിദേശികൾക്കും ഇൗ നിയമം ബാധകമായിരിക്കും. കൊവിഡ്​ മഹാമാരി മുൻ നിർത്തിയാണ്​ തീരുമാനം.

പുതിയ വീസ യിലുള്ളവർക്ക്​ എയർ ഇന്ത്യയും ഇൻഡിഗോയും കഴിഞ്ഞ ദിവസം യാത്രാനുമതി നിഷേധിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.