1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 29, 2020

സ്വന്തം ലേഖകൻ: ഖത്തറിൽ സ്വർണവും പണവും കവർച്ച നടത്താനായി സ്വർണവ്യാപാരിയായ യമൻ സ്വദേശി സലാഹുൽ കാസിമിനെ വധിച്ച കേസിൽ മലയാളികൾക്ക്​ ഖത്തർ ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. ഒന്നുമുതൽ നാലുവരെയുള്ള പ്രതികൾക്കാണ്​ ശിക്ഷ.ഇവർ കണ്ണൂർ സ്വദേശികളാണ്​. ഒന്നാം പ്രതി കെ. അഷ്​ഫീർ (30), രണ്ടാം പ്രതി അനീസ്​ (33), മൂന്നാം പ്രതി റാഷിദ്​ കുനിയിൽ (33), നാലാം പ്രതി ടി. ശമ്മാസ്​ (28) എന്നിവരാണിവർ. കേസിൽ ബുധനാഴ്​ചയാണ്​ കോടതി വിധി പ്രസ്​താവിച്ചത്​.

ഇന്ത്യക്കാരായ 27 പേരാണ്​ പ്രതിപ്പട്ടികയിൽ ഉള്ളത്​. കുറ്റക്കാര​െല്ലന്ന്​ കണ്ടവരെ വെറുതെ വിടുകയും ബാക്കിയുള്ളവർക്ക്​ അഞ്ചുവർഷം, രണ്ടുവർഷം, ആറുമാസം എന്നിങ്ങനെയാണ്​ ശിക്ഷ ലഭിച്ചത്​. 2019 ജൂണിലാണ്​ കേസിനാസ്​പദമായ സംഭവം. മലയാളി ഏറ്റെടുത്ത്​ നടത്തിയിരുന്ന മുർറയിലെ ഫ്ലാറ്റിലാണ്​ കൊലപാതകം നടന്നത്​. ദോഹയിൽ വിവിധ ജ്വല്ലറികൾ നടത്തിയിരുന്ന ആളായിരുന്നു യമൻ സ്വദേശി. കവർച്ചക്ക്​ ശേഷം പണം വിവിധ മാർഗങ്ങളിലൂടെ പ്രതികൾ സ്വദേശത്തേക്ക്​ അയക്കുകയും ​െചയ്​തു. മൂന്നു പ്രതികൾ ഖത്തറിൽനിന്ന്​ രക്ഷപ്പെട്ടിരുന്നു.

ബാക്കിയുള്ളവർ ഒരു വർഷത്തിലധികമായി ഖത്തർ ജയിലിലാണ്​. പ്രതികൾ ഉപയോഗിച്ച വാഹനം ഇപ്പോഴും പൊലീസ്​ കസ്​റ്റഡിയിലാണ്. നിരവധി മലയാളികൾ പ്രതിചേർക്കപ്പെട്ട കേസിൽ ചിലർക്ക്​ സൗജന്യ നിയമസഹായം ലഭ്യമാക്കിയത്​ സാമൂഹികപ്രവർത്തകനും നിയമജ്​ഞനുമായ അഡ്വ. നിസാർ കോച്ചേരി ആയിരുന്നു.

കൊലപാതകവുമായി ബന്ധമില്ലാതിരുന്ന മലയാളികൾക്കു വേണ്ടിയാണ്​ അദ്ദേഹം ഖത്തറിലെ ഇന്ത്യൻ എംബസി, നോർക്ക നിയമസഹായ സെൽ എന്നിവയുമായി ബന്ധപ്പെട്ട്​ നിയമസഹായം ലഭ്യമാക്കിയത്​. കൊലപാതകവിവരം മറച്ചുവെക്കൽ, കളവുമുതൽ കൈവശം വെക്കൽ, നാട്ടിലേക്ക് പണമയക്കാൻ പ്രതികൾക്ക്​ തങ്ങളു​െട ഐഡൻറിറ്റി കാർഡുകൾ നൽകി സഹായിച്ചു തുടങ്ങിയ കുറ്റങ്ങളാണ്​ ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്​.കേസിൽ പ്രതിചേർക്കപ്പെട്ട ചിലരു​െട നിരപരാധിത്വം ജയിൽ സന്ദർശനവേളയിൽ​ ബോധ്യപ്പെട്ടതി​െൻറ അടിസ്​ഥാനത്തിലാണ്​ അഡ്വ. നിസാർ കോച്ചേരി ഇടപെടുന്നത്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.