
സ്വന്തം ലേഖകൻ: വീട്ടുജോലിക്ക് ആളെ തേടി ബ്രിട്ടീഷ് രാജകുടുംബം. 18.5ലക്ഷമാണ് തുടക്കശമ്പളം. ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന വിവരം രാജകുടുംബത്തിന്റെ ദ റോയൽ ഹൗസ്ഹോൾഡ് എന്ന ഔദ്യോഗിക വെബ്സൈറ്റിലാണ് പരസ്യപ്പെടുത്തിയിരിക്കുന്നത്. ജോലി സംബന്ധിച്ച വിശദാംശങ്ങൾ ഇതില്‍ ലഭ്യമാണ്.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ കൊട്ടാരത്തില്‍ താമസിച്ച് ജോലികള്‍ ചെയ്യണം. ആഴ്ചയില്‍ അഞ്ച് ദിവസം ജോലി ചെയ്താല്‍ മതിയാവും. ഭക്ഷണവും താമസവും യാത്രചെലവുകളും കൊട്ടാരം വഹിക്കും. 33 ദിവസത്തെ വാർഷിക അവധിയും പെൻഷൻ ഉൾപ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങളും ഉണ്ടാകും.
കണക്കിലും ഇംഗ്ലീഷിലും വൈദഗ്ധ്യമുള്ളയാളായിരിക്കണം ജോലിക്കാരന്. വിൻസർ കാസിലിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നതെങ്കിലും ആവശ്യമെങ്കിൽ ബക്കിങ്ങാം പാലസിലും ലണ്ടനിലെ മറ്റ് റോയൽ സ്യൂട്ടുകളിലും ജോലി ചെയ്യേണ്ടിവരും.
13 മാസത്തെ പരിശീലനകാലയളവിലേക്കാണ് ആളുകളെ തിരഞ്ഞെടുക്കുക. ഈ കാലയളവില്‍ വീട് വൃത്തിയാക്കാനും ഇന്റീരിയറുകളും കൊട്ടാരത്തിനുള്ളിലെ പ്രര്ശനവസ്തുക്കള് വൃത്തിയാക്കി സംരക്ഷിക്കാനും പരിശീലനം നല്‍കും. 13 മാസം കഴിഞ്ഞാല്‍ ജോലിക്കാരെ കൊട്ടാരം സ്ഥിരപ്പെടുത്തും. നവംബര്‍ 2 വരെയാണ് അപേക്ഷിക്കാനുള്ള സമയം.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല