സ്വന്തം ലേഖകന്‍: ആന്‍സിയുടെ ചിരി ഇനി ഓര്‍മ്മ, അബര്‍ദീന്‍ മലയാളികളെ കണ്ണീരണിയിച്ച് ആന്‍സി വര്‍ഗ്ഗീസ് യാത്രയായി. അബര്‍ദീന്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡണ്ടും സ്ഥാപക മെമ്പറുമായ ജോണി പടയാടന്റെ (വര്‍ഗ്ഗീസ്) ഭാര്യയാണ് ആന്‍സി. കാന്‍സര്‍ ബാധിതയായി കഴിഞ്ഞ മൂന്ന് മാസമായി ചികത്സയില്‍ ആയിരുന്നു. അങ്കമാലി ഇടക്കുന്ന് ചിറക്കല്‍ ചെറിയാന്‍ സിസിലി ദമ്പതികളുടെ മകളായ ആന്‍സി അബര്‍ദീന്‍ …
സ്വന്തം ലേഖകന്‍: ക്ലാസില്‍ മൂത്രമൊഴിച്ചതിന് നാലു വയസുകാരിയെ അധ്യാപിക ചട്ടുകം വച്ച് പൊള്ളിച്ചു. അറിയാതെ ക്ലാസ്സില്‍ മൂത്രമൊഴിച്ചുപോയ നാലു വയസ്സുകാരിയെ ക്ഷുഭിതയായ അധ്യാപിക മണിക്കൂറുകളോളം ചുടുള്ള ഇരുമ്പ് ചട്ടുകത്തില്‍ ഇരുത്തി പൊള്ളിക്കുകയായിരുന്നു. കിഴക്കെ ഗോദാവരി ജില്ലയിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം.പോലിസ് അധ്യാപികയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. കുട്ടി ക്ലാസ്സിലെ ഇരിപ്പിടത്തില്‍ മൂത്രമൊഴിച്ച തുടര്‍ന്നാണ് അധ്യാപികയായ അഞ്ജന ദേവി ശിക്ഷിച്ചത്. …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ രണ്ട് വെബ്‌സൈറ്റുകള്‍ക്ക് ഇന്ത്യ പൂട്ടിട്ടു, നടപടി തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന്. പോലിസ് ഏജന്‍സികളുടെയും ഇന്റലിജന്‍സിന്റെയും റിപ്പോര്‍ട്ടുകളുടേയും അടിസ്ഥാനത്തിലാണ് സൈറ്റുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് മൂലം ഇവ സൈബര്‍ സെല്‍ നിരീക്ഷണത്തിലായിരുന്നു. ജമ്മു കാശ്മീരിലെ രണ്ടുപേരുടെ പേരിലുള്ള ഫേസ്ബുക്ക് പേജാണ് ബ്ലോക്ക് ചെയ്തത്. രണ്ടു പേജുകളിലും …
സ്വന്തം ലേഖകന്‍: സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പണം അവസാനിച്ചു, ലഭിച്ചത് ഒന്നര ലക്ഷം പത്രികകള്‍. ഇന്നലെയാണ് സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചത്. പത്രികളിന്മേലുള്ള സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. ശനിയാഴ്ചയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. പാര്‍ട്ടികളുടെ സ്ഥാനാര്‍ഥി നിര്‍ണയം ചൊവ്വാഴ്ച ഏതാണ്ട് പൂര്‍ത്തിയായിരുന്നെങ്കിലും വൈകിട്ടോടെ തൃശ്ശൂര്‍ എറണാകുളം ജില്ലകള്‍ ഒഴികെ …
സ്വന്തം ലേഖകന്‍: മൂന്നാര്‍ പെമ്പിള ഒരുമൈ സമരത്തില്‍ വഴിത്തിരിവ്, തോട്ടം തൊഴിലാളികളുടെ കുറഞ്ഞ വേതനം 301 രൂപയാക്കും. സമരം ചെയ്യുന്ന തോട്ടം തൊഴിലാളികളുടെ കുറഞ്ഞ വേതനം നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടന്ന പിഎല്‍സി യോഗത്തിലാണ് തീരുമാനം. തേയില നുള്ളുന്ന തൊഴിലാളികളുടെ കുറഞ്ഞ വേതനം 232 ല്‍ നിന്ന് 301 രൂപയായി ഉയര്‍ത്തും. നുള്ളുന്ന തേയിലയുടെ അളവ് …
സ്വന്തം ലേഖകന്‍: കലെയ്‌സ് കുടുയേറ്റക്കാര്‍ ബ്രിട്ടന് തലവേദനയാകുന്നു, ഒരു ദിവസത്തെ ചെലവ് ഒരു ലക്ഷം പൗണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കലെയ്‌സ് കുടിയേറ്റക്കാരെ നിയന്ത്രിക്കാനായി 200 മില്യണ്‍ പൗണ്ട് ബ്രിട്ടന്‍ ചെലവഴിച്ചെന്നാണ് കണക്കുകള്‍. ഒറ്റക്കും കൂട്ടായും നുഴഞ്ഞു കയറുന്ന ഇവരെ തടയാന്‍ വന്‍ സന്നാഹങ്ങളാണ് ബ്രിട്ടന്‍ അതിര്‍ത്തിയില്‍ ഒരുക്കിയിരിക്കുന്നത്. ഇംഗ്ലീഷ് തീരത്ത് നിന്ന് വെറും 20 …
സ്വന്തം ലേഖകന്‍: ഐഎസ്എല്‍, കൊല്‍ക്കത്തയില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സ് പൊരുതിത്തോറ്റു. ഇതിഹാസ താരം പെലെയെയും സാള്‍ട്ട്‌ലേക്ക് സ്റ്റേ!ഡിയത്തില്‍ തടിച്ചുകൂടിയ 61,000ല്‍ അധികം വരുന്ന കാണികളെയും സാക്ഷി നിര്‍ത്തി ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിനെതിരെ കൊല്‍ക്കത്തയുടെ വിജയം. അറാട്ട ഇസൂമി ആറാം മിനിട്ടിലും ജാവി ലാറ അമ്പത്തിമൂന്നാം മിനിട്ടിലുമായിരുന്നു കൊല്‍ക്കത്തയുടെ വിജയ ഗോളുകള്‍ നേടിയത്. …
സ്വന്തം ലേഖകന്‍: സൂര്യനെല്ലി പെണ്‍കുട്ടിക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം, എന്തുകൊണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചില്ലെന്ന് കോടതി. രക്ഷപ്പെടാന്‍ ഒട്ടേറെ അവസരങ്ങള്‍ ഉണ്ടായിട്ടും പെണ്‍കുട്ടി എന്തുകൊണ്ടു ആ അവസരങ്ങളൊന്നും ഉപയോഗിച്ചില്ലെന്നാണ് സുപ്രീംകോടതി ചോദിച്ചത്. പെണ്‍കുട്ടിയുടെ മൊഴി വിശ്വാസ യോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ വിമര്‍ശനം. ഇടുക്കി സ്വദേശിനിയായ പെണ്‍കുട്ടിയെ സ്‌നേഹം നടിച്ച് തട്ടിക്കൊണ്ടുപോയി …
സ്വന്തം ലേഖകന്‍: ആണവ ശക്തികളുമായുള്ള കരാറിന് ഇറാന്‍ അംഗീകാരം നല്‍കി, പാര്‍ലമെന്റ് വോട്ടെടുപ്പില്‍ അനുകൂല തീരുമാനം. അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ്, റഷ്യ,ചൈന,ജര്‍മ്മനി എന്നി രാജ്യങ്ങളുമായി നടത്തിയ ചര്‍ച്ചകളുടെ ഫലമായി രൂപം കൊണ്ട ആണവ കരാറിന് ഇറാന്‍ അന്തിമ അനുമതി നല്‍കി. ലോകരാഷ്ട്രങ്ങളുമായി ആണവ ഉടമ്പടി നടപ്പാക്കുന്നക്കുന്നതിന് മുമ്പ് പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടത്തിയിരുന്നു. നേരത്തെ 12 പേരടങ്ങുന്ന …
സ്വന്തം ലേഖകന്‍: കൊടും കുറ്റവാളിയും പിടികിട്ടാപ്പുള്ളിയുമായ ആട് ആന്റണി ഒടുവില്‍ പിടിയില്‍, പോലീസിനെ വട്ടം കറക്കിയത് മൂന്നു വര്‍ഷം. കേരള പോലീസിനെ മൂക്കുകൊണ്ട് ക്ഷ വരപ്പിച്ച കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണിയെ കേരള, തമിഴ് നാട് അതിര്‍ത്തിയില്‍ ഒളിവില്‍ കഴിയവേയാണ് അറസ്റ്റ് ചെയ്തത്. പാലക്കാടിനടുത്ത് ഗോപാലപുരത്തായിരുന്നു ആട് ആന്റണി ഒളിവില്‍ കഴിഞ്ഞിരുന്നത്. മൂന്ന് വര്‍ഷം നീണ്ട …