സ്വന്തം ലേഖകന്‍: ഇതുവരെ കാണാത്ത ഫേസ്ബുക്ക് സുഹൃത്തിന് ലിങ്കണ്‍ഷയര്‍ സ്വദേശി ലൂസി കണ്ണും പൂട്ടി നല്‍കിയത് സ്വന്തം വൃക്ക. മൂന്നു വയസ്സുള്ള കുഞ്ഞിന്റെ അമ്മയായ സ്റ്റസി ഹെവിടിന്റെ തകരാറിലായ വൃക്കകള്‍ മാറ്റിവക്കാന്‍ മറ്റൊരു കിഡ്‌നി അന്വേഷിച്ചു സ്റ്റാസിയുടെ അച്ഛന്‍ ഫേസ്ബുക്കില്‍ പോസ്റ്റിടുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. ‘എന്റെ മകളെ സഹായിക്കാനായി ഒരു കിഡ്‌നി ദാനം ചെയയ്യാന്‍ ആരെങ്കിലുമുണ്ടോ?’ …
സ്വന്തം ലേഖകന്‍: ഹരിയാനയില്‍ ജാതിപ്പക മൂത്ത് ദലിത് കുടുംബത്തെ ജീവനോടെ പെട്രോളൊഴിച്ചു കത്തിച്ചു, രണ്ടു പിഞ്ചു കുഞ്ഞുങ്ങള്‍ വെന്തു മരിച്ചു. രണ്ടര വയസുള്ള വൈഭവ്, പതിന്നൊന്നു മാസം പ്രായമുള്ള ദിവ്യ എന്നിവരാണു മരിച്ചത്. കുട്ടികളുടെ അമ്മ രേഖ, പിതാവ് ജിതേന്ദര്‍ എന്നിവര്‍ക്കു ഗുരുതരമായി പൊള്ളലേറ്റു. ഹരിയാനയിലെ ഫരീദാബാദ് ജില്ലയിലെ സുന്‍പേഡ് ഗ്രാമത്തിലാണ് രാജ്യത്തെ നടുക്കിയ സംഭവം. …
സ്വന്തം ലേഖകന്‍: ബംഗുളൂരുവില്‍ 19 കാരിയെ പീഡിപ്പിച്ച നൈജീരിയന്‍ യുവാവിനെ അറസ്റ്റ് ചെയ്തു. ക്രിസ്റ്റ്യന്ര്‍ ചിദിബെരെ ചെക്കോവ് എന്ന 28 കാരനെയാണ് പീഡനക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ഇയാള്‍ നൈജീരിയയിലെ ഫെസ്റ്റാക് സ്വദേശിയാണ്. ചെക്കോവിന്റെ കൂട്ടുക്കാരന്റെ വീട്ടില്‍ വച്ച് കൂട്ടുക്കാരനും ഭാര്യയും പുറത്തുപോയ സമയത്തായിരുന്നു പീഡനം. കൂട്ടുക്കാരന്റെ ഭാര്യയെ കാണാനെത്തിയതായിരുന്നു യുവതി. സംഭവം നടന്നത് ഓഗസ്റ്റിലാണെങ്കിലും …
സ്വന്തം ലേഖകന്‍: വെടിക്കെട്ടുകളുടെ രാജകുമാരന്‍ ഇനിയില്ല, വീരേന്ദര്‍ സേവാഗ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഒരു ദിവസത്തെ ആശയക്കുഴപ്പത്തിനും വ്യാജ വാര്‍ത്തകള്‍ക്കും ഒടുവില്‍ വീരേന്ദര്‍ സേവാഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഐ പി എല്ലില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചു. ട്വിറ്ററിലാണ് സേവാഗ് ഇക്കാര്യം അറിയിച്ചത്. മുപ്പത്തിയേഴാം പിറന്നാള്‍ ദിനമായ ഒക്ടോബര്‍ 20 ന് തന്നെയാണ് വീരുവിന്റെ …
സ്വന്തം ലേഖകന്‍: പശു അമ്മയാണെങ്കില്‍ കാള നിങ്ങളുടെ അച്ഛനാണോ? ആര്‍ എസ് എസുകാരോട് വിഎസിന്റെ ചോദ്യം. ഗോമാതാവിന്റെ പേരിലുള്ള വിവാദങ്ങള്‍ രാജ്യം മുഴുവന്‍ പടരുകയും കേരളത്തിലടക്കം ബീഫ് ഫെസ്റ്റിവല്‍ തകര്‍ക്കുകയും ചെയ്യുന്ന സമയത്താണ് വിഎസ് പ്രശ്‌നത്തില്‍ ഇടപെട്ടത്. പശു നിങ്ങളുടെ അമ്മയാണെങ്കില്‍ പശുവിന്റെ ഇണയായ കാള നിങ്ങളുടെ അച്ഛനാണോ എന്നായിരുന്നു വിഎസിന്റെ ചോദ്യം. ആര്‍എസ്എസ്സുകാരെ ലക്ഷ്യംവച്ചായിരുന്നു …
സ്വന്തം ലേഖകന്‍: കാര്‍ട്ടൂണിസ്റ്റ് ജോയി കുളനട അന്തരിച്ചു, നഷ്ടമാകുന്നത് പ്രവാസലോകത്തിന്റെ സ്വന്തം കാര്‍ട്ടൂണിസ്റ്റിനെ. അര്‍ബുദ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. ജോയി കുളനട യാത്ര പറയുമ്പോള്‍ അത് കാര്‍ട്ടൂണ്‍ രംഗത്തിനു മാത്രമല്ല, എന്‍ആര്‍ഐ മലയാളി കുടുംബത്തിനും തീരാനഷ്ടമാകുകയാണ്. ഏതാണ്ടു രണ്ടു വര്‍ഷത്തോളം എന്‍ആര്‍ഐ മലയാളിയുടെ വായനക്കാരെ ആദേഹത്തിന്റെ കാര്‍ട്ടൂണുകള്‍ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. പ്രവാസ ജീവിതത്തിന്റെ …
സ്വന്തം ലേഖകന്‍: മൊയ്തീന്റെ കാഞ്ചനയെ കാണാന്‍ ജനപ്രിയ നായകനെത്തി, ബി.പി.മൊയ്തീന്‍ സേവാമന്ദിറിനു സ്വന്തം കെട്ടിടമെന്ന സ്വപ്നത്തിന് സഹായവുമായി. 8.7 സെന്റ് സ്ഥലത്ത് ഉയരുന്ന കെട്ടിടത്തിന്റെ 2000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഒന്നാം നിലക്കാണ് ഇപ്പോള്‍ അനുമതി കിട്ടിയിരിക്കുന്നത്. ഈ നിര്‍മ്മാണത്തിനുള്ള ചെലവ് ഏറ്റെടുക്കുമെന്ന് നടന്‍ ദിലീപ് അറിയിച്ചു. അടുത്ത മാസം 15നു കെട്ടിടത്തിനു ദിലീപ് തന്നെ തറക്കല്ലിടും. …
സ്വന്തം ലേഖകന്‍: മരുന്നിന് പൊള്ളുംവില, ആറു വയസുകാരനായ ഇന്ത്യന്‍ വംശജന് എന്‍എച്ച്എസ് ജീവന്‍രക്ഷാ മരുന്ന് നിഷേധിച്ചു. വന്‍ ചെലവു വരുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇന്ത്യന്‍ വംശജനായ കിരത് മാന് ബ്രിട്ടന്‍ മരുന്നു നിഷേധിച്ചത്. കിരതിനൊപ്പം മറ്റ് അഞ്ച് കുട്ടികള്‍ക്കും ബ്രിട്ടിഷ് സര്‍ക്കാര്‍ ജീവന്‍രക്ഷാ മരുന്നു നിഷേധിച്ചിട്ടുണ്ട്. കുട്ടികള്‍ പ്രധാനമന്ത്രി ഡേവിഡ് കാമറണിനു കത്തെഴുതിയിട്ടും പ്രയോജനമുണ്ടായില്ല. മസ്‌കുലര്‍ …
സ്വന്തം ലേഖകന്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കുന്നു, തെക്കന്‍ ജില്ലകളില്‍ യാത്രക്കാര്‍ വലയാന്‍ സാധ്യത. 24 മണിയ്ക്കൂര്‍ പണിമുടക്ക് തിങ്കളാഴ്ച അര്‍ദ്ധ രാത്രി മുതല്‍ ആരംഭിച്ചു. യാത്രക്കാര്‍ കൂടുതലും കെഎസ്ആര്‍ടിസി ബസുകളെ ആശ്രയിക്കുന്ന തെക്കന്‍ ജില്ലകളില്‍ ഗതാഗത ക്ലേശത്തിന് സാധ്യയുണ്ട്. ദേശസാത്കൃത റൂട്ടുകളും സൂപ്പര്‍ക്‌ളാസ് പെര്‍മിറ്റുകളും സംരക്ഷിയ്ക്കുക, പുതിയ ബസുകള്‍ നിരത്തിലിറക്കി സര്‍വീസുകള്‍ …
സ്വന്തം ലേഖകന്‍: കാലില്‍ ഹിന്ദു ദൈവത്തെ പച്ചകുത്തിയ സായിപ്പേ, സൂക്ഷിക്കണം, ഇത് ഇന്ത്യയാണ്. കാലില്‍ ഹിന്ദു ദൈവത്തെ പച്ചകുത്തി ബെംഗളൂരുവിലെത്തിയ വിദേശ ദമ്പതികള്‍ക്കുനേരെ മതഭ്രാന്തന്മാരുടെ കൈയ്യേറ്റശ്രമം. ഓസ്‌ട്രേലിയക്കാരായ ദമ്പതികളാണ് കുടുക്കിയായത്. പ്രശ്‌നം കൈയ്യാങ്കളിയിലെത്തിയപ്പോള്‍ പോലീസും സംഭവ സ്ഥലത്തെത്തി. അവസാനം ജനങ്ങളോട് മാപ്പു പറയിപ്പിച്ചാണ് ദമ്പതികളെ വിട്ടയച്ചത്. മതവികാരം വൃണപ്പെടുത്തി എന്നായിരുന്നു ദമ്പതികളെ വളഞ്ഞുവച്ചവരുടെ ആരോപണം. ബെംഗളൂരുവിലെ …