സ്വന്തം ലേഖകൻ: കോവിഡിനെ തുടർന്ന് വിമാന സർവിസ് റദ്ദാക്കിയതിനാൽ യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് തുക തിരികെ ലഭിക്കുന്നത് സംബന്ധിച്ച് യാത്രക്കാർ ഇപ്പോഴും ആശയക്കുഴപ്പത്തിൽ. റീഫണ്ട് നൽകുന്നതിനുള്ള വ്യവസ്ഥകൾ വ്യക്തമാക്കി സുപ്രീം കോടതിയും ഡയറക്ടർ ജനറൽ ഒാഫ് സിവിൽ ഏവിയേഷനും (ഡി.ജി.സി.എ) ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ, വ്യവസ്ഥകൾ വ്യക്തമായി മനസ്സിലാക്കാത്തതിനാൽ പലരും റീഫണ്ട് ലഭിക്കുന്നില്ലെന്ന പരാതിയുമായി രംഗത്തെത്തുന്നുണ്ട്. …
സ്വന്തം ലേഖകൻ: ഡൽഹിയിൽ കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമാണെന്നും ‘മൂന്നാം വരവിന്റെ’ പാരമ്യത്തിലാണെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിൻ. ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി ദിനംപ്രതി നാലായിരത്തിലധികം കോവിഡ് കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പലരുടെയും അലംഭാവവും കൊവിഡ് രോഗികളുടെ എണ്ണം കൂടാൻ കാരണമായെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 7201 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. എറണാകുളം 1042, കോഴിക്കോട് 971, തൃശൂര്‍ 864, തിരുവനന്തപുരം 719, ആലപ്പുഴ 696, മലപ്പുറം 642, കൊല്ലം 574, കോട്ടയം 500, പാലക്കാട് 465, കണ്ണൂര്‍ 266, പത്തനംതിട്ട 147, വയനാട് 113, ഇടുക്കി 108, കാസര്‍കോട് 94 …
സ്വന്തം ലേഖകൻ: യുകെയിൽ ആദ്യമായി കുട്ടികളെ തല്ലുന്നത് (സ്മാക്കിംഗ്) നിയമ വിരുദ്ധമാക്കി സ്കോട്ട്ലൻഡ്. ശനിയാഴ്ച പ്രാബല്യത്തിൽ വന്ന നിയമ ഭേദഗതി കുട്ടികൾക്ക് മുതിർന്നവരിൽ നിന്നുള്ള ആക്രമണത്തിൽ നിന്ന് സംരക്ഷണം ഉറപ്പു നൽകുന്നു. സ്കോട്ടിഷ് പാർലമെന്റ് കഴിഞ്ഞ വർഷം ഈ നീക്കത്തിന് അംഗീകാരം നൽകിയിരുന്നു, 2022 ഓടെ വെയിൽസും ഇതേ വഴി പിന്തുടരുമെന്നാണ് പ്രതീക്ഷ. ചിൽഡ്രൻസ് ആക്റ്റ് …
സ്വന്തം ലേഖകൻ: യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ വിജയം ഉറപ്പിച്ചതോടെ തെരുവുകളിൽ ആഘോഷം. ഫിലാഡൽഫിയയിൽ ബൈഡൻ അനുകൂലികളുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി. തെരുവുകളിൽ നൃത്തം ചവിട്ടി അവർ ആഹ്ലാദം പങ്കുവെച്ചു. തെരഞ്ഞെടുപ്പ് പ്രചരണത്തിെൻറ വേഷങ്ങളും പ്ലക്കാർഡുകളുമേന്തിയും സംഗീത ഉപകരണങ്ങൾ വായിച്ചും ജനം തെരുവിലറങ്ങുകയായിരുന്നു. അതേസമയം, ഡെട്രോയിറ്റിൽ വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്ത് …
സ്വന്തം ലേഖകൻ: മാർച്ചിൽ പ്രാബല്യത്തിലാകുന്ന പുതിയ തൊഴിൽ നിയമപ്രകാരം, സ്പോൺസറുടെ അനുമതിയില്ലാതെ ജോലി മാറാമെങ്കിലും അതിനു പ്രത്യേക വ്യവസ്ഥകളുണ്ടെന്നു സൗദി അറേബ്യ അറിയിച്ചു. വീട്ടുഡ്രൈവർ, വീട്ടുജോലിക്കാർ, ഇടയൻ, തോട്ടം ജോലിക്കാരൻ, കെട്ടിട കാവൽക്കാരൻ എന്നിവർക്കു പുതിയ നിയമത്തിലെ ഇളവുകൾ ലഭിക്കില്ലെന്നും വ്യക്തമാക്കി. സ്പോൺസറുടെ പക്കൽ ഒരു വർഷം പിന്നിട്ട പ്രവാസികൾക്കു ജോലി മാറാം. തൊഴിൽ കരാർ …
സ്വന്തം ലേഖകൻ: എയ്റ്റ കൊടുങ്കാറ്റിനെ തുടര്‍ന്നുള്ള കനത്ത മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലുമായി ഗ്വാട്ടിമാലയില്‍ നൂറ്റിയമ്പതോളം ആളുകള്‍ മരണപ്പെടുകയോ കാണാതാവുകയോ ചെയ്തതായി റിപ്പോര്‍ട്ട്. ഗ്രാമപ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായതായി ഗ്വാട്ടിമാലന്‍ പ്രസിഡന്റ് അലജാന്‍ഡ്രോ ഗയാമെറ്റി അറിയിച്ചു. ഏയ്റ്റ ആഞ്ഞ് വീശി തുടങ്ങിയ വ്യാഴാഴ്ച മുതല്‍ രാജ്യത്തെമ്പാടും നാശം വിതച്ച് തുടങ്ങിയിരുന്നു. സൈന്യമെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. നിരവധി വീടുകള്‍ മണ്ണിനടിയിലായതായും നൂറുപേരെങ്കിലും മരണപ്പെട്ടിട്ടുണ്ടാവുമെന്നും …
സ്വന്തം ലേഖകൻ: തീര്‍ത്തും തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നത് പ്രസിഡന്റായാലും വേണ്ടില്ല തങ്ങള്‍ തത്സമയ വാര്‍ത്താസമ്മേളനം പ്രക്ഷേപണം ചെയ്യില്ലെന്ന നിലപാടെടുത്തിരിക്കുകയാണ് അമേരിക്കന്‍ വാര്‍ത്താ മാധ്യമങ്ങള്‍. ജനഹിതത്തെും ജനവിധിയെയും വരെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടുള്ള പ്രസംഗം ട്രംപ് നടത്തിയപ്പോള്‍ ചാനലുകള്‍ ലൈവ് സംപ്രേഷണം നിര്‍ത്തിവെക്കുകയായിരുന്നു. വ്യഴാഴ്ച വൈകിട്ടായിരുന്നു സംഭവം. ഇലക്ഷന് ശേഷമുള്ള ട്രംപിന്റെ ആദ്യ വാര്‍ത്താസമ്മേളനത്തിലാണ് മാധ്യമങ്ങൾ അസാധാരണ …
സ്വന്തം ലേഖകൻ: ഭാരത് ബയോടെകിന്‍റെ കോവാക്സിന്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ലഭ്യമാക്കാന്‍ നടപടി തുടങ്ങി. ആര്‍ക്കെല്ലാമാണ് ആദ്യ ഘട്ടത്തില്‍ വാക്സിന്‍ നല്‍കേണ്ടത് എന്നത് സംബന്ധിച്ച് മുന്‍ഗണനാക്രമം നിശ്ചയിക്കാനുള്ള നടപടി തുടങ്ങി. 30 കോടി ജനങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ കോവാക്സിന്‍ നല്‍കുക. മുന്‍ഗണനാക്രമം ഇങ്ങനെ.. 1 കോടി ആരോഗ്യപ്രവര്‍ത്തകര്‍- ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആശാ പ്രവര്‍ത്തകര്‍, എംബിബിഎസ് വിദ്യാര്‍ഥികള്‍ …
സ്വന്തം ലേഖകൻ: മുലപ്പാലിൽ നിന്ന് കൊവിഡ് പകരില്ലെന്നും രോഗം സ്ഥിരീകരിച്ച അമ്മമാർക്കും ധൈര്യപൂർവം കുട്ടിക്ക് പാലു കൊടുക്കാമെന്നും ആരോഗ്യവിദഗ്ധർ. അബുദാബിയിൽ മുലയൂട്ടൽ വാരാചരണത്തോട് അനുബന്ധിച്ചാണ് ഡോക്ടർമാർ ഇക്കാര്യം വ്യക്തമാക്കിയത്. മുലപ്പാൽ കൊടുക്കുന്നതോടെ രോഗപ്രതിരോധ ശേഷി വർധിച്ച് മറ്റു രോഗങ്ങളിൽ നിന്നു കുട്ടിയെ രക്ഷിക്കാൻ കഴിയുമെന്ന മെച്ചവുമുണ്ട്. എന്നാൽ കൊവിഡ് ബാധിച്ച അമ്മമാർ മുലയൂട്ടുമ്പോൾ ഏതാനും കാര്യങ്ങൾ …