1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 7, 2020

സ്വന്തം ലേഖകൻ: മുലപ്പാലിൽ നിന്ന് കൊവിഡ് പകരില്ലെന്നും രോഗം സ്ഥിരീകരിച്ച അമ്മമാർക്കും ധൈര്യപൂർവം കുട്ടിക്ക് പാലു കൊടുക്കാമെന്നും ആരോഗ്യവിദഗ്ധർ. അബുദാബിയിൽ മുലയൂട്ടൽ വാരാചരണത്തോട് അനുബന്ധിച്ചാണ് ഡോക്ടർമാർ ഇക്കാര്യം വ്യക്തമാക്കിയത്. മുലപ്പാൽ കൊടുക്കുന്നതോടെ രോഗപ്രതിരോധ ശേഷി വർധിച്ച് മറ്റു രോഗങ്ങളിൽ നിന്നു കുട്ടിയെ രക്ഷിക്കാൻ കഴിയുമെന്ന മെച്ചവുമുണ്ട്.

എന്നാൽ കൊവിഡ് ബാധിച്ച അമ്മമാർ മുലയൂട്ടുമ്പോൾ ഏതാനും കാര്യങ്ങൾ ശ്രദ്ധിക്കണം. കുട്ടിയെ തൊടുന്നതിനു മുൻപും ശേഷവും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. പാല് കൊടുക്കുന്നതിന് മുൻപ് മുലക്കണ്ണ് വൃത്തിയാക്കണം.

മുലയൂട്ടുമ്പോൾ മാസ്ക് ധരിക്കുക. കുട്ടിയെ അമ്മയിൽ നിന്നും 2 മീറ്റർ അകലത്തിൽ കിടത്തുക. മറ്റു സ്ത്രീകളെ അപേക്ഷിച്ച് മുലയൂട്ടുന്ന അമ്മമാർക്ക് അർബുദ സാധ്യത 4.3% കുറയും. അണ്ഡാശയ കാൻസറും പ്രമേഹ സാധ്യതയും കുറയ്ക്കുമെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.