സ്വന്തം ലേഖകന്‍: റൊമാനിയന്‍ നിശാ ക്ലബില്‍ തീപിടുത്തത്തില്‍ 28 മരണം, തീ പടര്‍ന്നത് സംഗീത പരിപാടിക്കിടെ നടത്തിയ വെടിക്കെട്ടില്‍ നിന്ന്. 184 പേര്‍ക്കെങ്കിലും ബുക്കാറസ്റ്റിലെ നിശാക്ലബ്ബില്‍ നടന്ന സംഭവത്തില്‍ പരുക്കേറ്റിട്ടുണ്ട്. പലരുടെയും നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പഴയ ഷൂ ഫാക്ടറിയുടെ താഴത്തെ നിലയിലാണ് ഒറ്റവാതിലുള്ള ക്ലബ് പ്രവര്‍ത്തിച്ചിരുന്നത്. അപകടം നടക്കുമ്പോള്‍ നാനൂറോളം പേര്‍ ക്ലബ്ബിലുണ്ടായിരുന്നു. ഫോം …
സ്വന്തം ലേഖകന്‍: കേരള ഹൗസ് ബീഫ് പരിശോധനക്കെതിരെ പ്രതിഷേധിച്ച് കൊല്‍ക്കത്തയിലും ബീഫ് ഫെസ്റ്റിവലും പ്രകടനവും. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന അസഹിഷ്ണുതക്കെതിരെയാണ് കൊല്‍ക്കത്തയില്‍ കലാ സാഹിത്യ സംഘടനയായ ‘ഭാഷാചേതനാ സമിതി’ ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്. കന്നട സാഹിത്യകാരന്‍ കല്‍ബുര്‍ഗിയുടെ കൊലപാതകം, ഗോമാംസം കഴിച്ചു എന്നാരോപിച്ച് ദാത്രിയിലെ കൊലപാതകം, ദില്ലിയിലെ കേരളാഹൗസില്‍ ബീഫ് വിഷയത്തില്‍ നടന്ന പൊലീസ് പരിശോധന …
സ്വന്തം ലേഖകന്‍: ഹൈദരാബാദില്‍ ഹൊറര്‍ സിനിമ കാണുന്നതിനിടെ 55 കാരന്‍ പേടിച്ച് മരിച്ചു, സിനിമ കാണാന്‍ തിക്കും തിരക്കും. ഈ അടുത്ത് റിലീസായ രാജു ഗരി ഗദി കാണാന്‍ തിയേറ്ററിലെത്തിയ ബഹദൂര്‍പുര സ്വദേശിയായ ട്യൂഷന്‍ ടീച്ചറാണ് ഹൃദയാഘാതം മൂലം മരിച്ചത്. മലയാളിയായ ഷംന കാസീമാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ബഹദൂര്‍പുര തിയേറ്ററില്‍ രാവിലെയുള്ള ഷോയ്ക്കാണ് …
സ്വന്തം ലേഖകന്‍: യുകെ സര്‍ക്കാര്‍ ഇമിഗ്രേഷന്‍ നിയമത്തില്‍ സമഗ്ര പരിഷ്‌ക്കരണ നടപടികളുമായി മുന്നോട്ടു പോകുമ്പോള്‍ വിസ, ഇമിഗ്രേഷന്‍ സംബന്ധമായ നടപടിക്രമങ്ങളില്‍ വലിയ മാറ്റമാണ് വരാനിരിക്കുന്നത്. യുകെയിലേക്കുള്ള കുടിയേറ്റത്തില്‍ ദൂര വ്യാപകമായ ഫലങ്ങള്‍ ഈ പരിഷ്‌ക്കരണങ്ങള്‍ കൊണ്ടുവരുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. നവംബര്‍ 19 ശേഷം കുടിയേറ്റത്തിനായി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ പുതിയ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് പരിഗണിക്കുക. പുതിയ മാറ്റങ്ങളില്‍ …
സ്വന്തം ലേഖകന്‍: യെമനിലെ തായിസ് നഗരത്തില്‍ പൊരിഞ്ഞ പോരാട്ടം, കൂട്ട പലായനം, 1500 ലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മരിച്ചവരില്‍ 198 കുട്ടികളും ഉള്‍പ്പെടും. 6000 ലധികം പേര്‍ ഗുരുതര പരുക്കുകളോടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ 650 ഓളം പേര്‍ കുട്ടികളാണ്. യമനിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ തായിസ് പിടിക്കാന്‍ യമന്‍ പ്രസിഡന്റ് …
സ്വന്തം ലേഖകന്‍: സര്‍ദാര്‍ജി ഫലിതങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി, ഫലിതങ്ങള്‍ വംശീയ അധിക്ഷേപമെന്ന് ആരോപണം. ഒരു വനിതാ അഭിഭാഷകയാണ് സര്‍ദാര്‍ ഫലിതങ്ങള്‍ സര്‍ദാര്‍ജിമാര്‍ക്കെതിരെയുള്ള വംശീയ അധിക്ഷേപമാണെന്ന് ചൂണ്ടിക്കാണിച്ച് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി പരിശോധിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയും ചെയ്തു. സര്‍ദാര്‍ജി ഫലിതങ്ങള്‍ സര്‍ദാര്‍മാരെ വംശീയമായി അധിക്ഷേപിക്കുന്നുവെന്ന് കാണിച്ച് സിഖ് മതവിശ്വാസിയായ …
സ്വന്തം ലേഖകന്‍: ചാപാല ചുഴലിക്കാറ്റ് ഒമാന്‍ തീരത്ത്, യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ പേമാരിക്ക് സാധ്യത. ചപാല ഒമാന്‍ തീരത്ത് വീശിയടിക്കുന്നതോടെ തിരമാലകള്‍ 22 അടി വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒപ്പം കനത്ത പേമാരിക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. തീരപ്രദേശത്ത് താമസിക്കുന്നവരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. ചുഴലിക്കാറ്റ് നീങ്ങുന്ന വഴികളിലും നാശനഷ്ടങ്ങള്‍ക്ക് …
സ്വന്തം ലേഖകന്‍: കോഴ വാങ്ങിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ട്, ധനമന്ത്രി കെഎം മാണിക്കെതിരായ വിജിലന്‍സ് കോടതിവിധിയുടെ വിശദാംശങ്ങള്‍ പുറത്ത്. രണ്ടു തവണയായി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നാണ് കോടതിയുടെ കണ്ടെത്തല്‍. 2014 മാര്‍ച്ച് 22ന് 15 ലക്ഷം രൂപയും, ഏപ്രില്‍ രണ്ടിന് 10 ലക്ഷം രൂപയും കെ എം മാണി വാങ്ങിയതായി വിധി …
സ്വന്തം ലേഖകന്‍: ചെല്‍റ്റെന്‍ഹാമിന്റെ സ്വന്തം സണ്ണിച്ചേട്ടന് യുകെയുടെ മണ്ണില്‍ അന്ത്യവിശ്രമമൊരുക്കാന്‍ തീരുമാനം. യുകെ മലയാളികളെ ഞെട്ടിച്ച് യാത്ര പറഞ്ഞ സണ്ണിചേട്ടന്റെ സംസ്‌കാരം നവംബര്‍ 10 ന് ചെല്‍ട്ടന്‍ഹാമില്‍ വച്ചുതന്നെ നടത്തുമെന്നാണ് അടുപ്പമുള്ളവര്‍ നല്‍കുന്ന സൂചന. ബന്ധുക്കളായും സുഹൃത്തുക്കളായും ധാരാളം ആളുകള്‍ യുകെയില്‍ ഉള്ളതിനാലാണ് ഇങ്ങനെയൊരു തീരുമാനം. നാട്ടിലുള്ള ബന്ധുക്കള്‍ എത്തുന്നതിനായാണ് സംസ്‌കാരം നവംബറിലേക്ക് നീട്ടിയത്. ഇപ്പോള്‍ …
സ്വന്തം ലേഖകന്‍: ഹരിയാണയിലെ ഫരീദാബാദില്‍ രണ്ടു ദളിത് കുഞ്ഞുങ്ങളെ ചുട്ടുകൊന്ന കേസില്‍ 11 പേര്‍ക്കെതിരെ സിബിഐ കേസെടുത്തു. ഒരു കുടുംബത്തിലെ രണ്ട് കുഞ്ഞുങ്ങളെ ചുട്ടുകൊന്ന സംഭവത്തിലാണ് 11 പേരെ പ്രതികളാക്കി സി.ബി.ഐ കൊലക്കുറ്റത്തിന് കേസെടുത്തത്. സംഭവത്തില്‍ നേരത്തെ ലോക്കല്‍ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ചെയ്തിരുന്നു. സംഭവം നടന്ന സന്‍പേദ് വ്യാഴാഴ്ച സന്ദര്‍ശിച്ച് സി.ബി.ഐ സംഘം ഫൊറന്‍സിക് തെളിവുകളും …