1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ വിദേശ ഇന്ത്യക്കാര്‍ക്കും പണം നിക്ഷേപിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കി
ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ വിദേശ ഇന്ത്യക്കാര്‍ക്കും പണം നിക്ഷേപിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കി
സ്വന്തം ലേഖകന്‍: ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ വിദേശ ഇന്ത്യക്കാര്‍ക്കും പണം നിക്ഷേപിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കി. പ്രായമായവര്‍ക്കുള്ള വരുമാന സുരക്ഷാ പദ്ധതിയിലാണ് വിദേശ ഇന്ത്യക്കാര്‍ക്ക് പണം നിക്ഷേപിക്കാന്‍ കഴിയുക. സാധാരണ ബാങ്കിടപാടിലൂടെ നിക്ഷേപം എത്തുന്ന തരത്തിലാണ് വിദേശ ഇന്ത്യക്കാര്‍ക്കായുള്ള പദ്ധതി. ഏതു രാജ്യത്തിന്റെ കറന്‍സിയായും നിക്ഷേപം നടത്താം. തുടര്‍ന്ന് വാര്‍ഷികാടിസ്ഥാനത്തില്‍ കുറഞ്ഞത് 6,000 രൂപ …
പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് സംവിധായകരും, ദേശീയ പുരസ്‌കാരങ്ങള്‍ തിരിച്ചേല്‍പ്പിച്ചു
പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് സംവിധായകരും, ദേശീയ പുരസ്‌കാരങ്ങള്‍ തിരിച്ചേല്‍പ്പിച്ചു
സ്വന്തം ലേഖകന്‍: പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് സംവിധായകരും, ദേശീയ പുരസ്‌കാരങ്ങള്‍ തിരിച്ചേല്‍പ്പിച്ചു. 12 സിനിമാ പ്രവര്‍ത്തകരും രണ്ട് വിദ്യാര്‍ഥികളുമാണ് അവാര്‍ഡ് തിരിച്ചേല്‍പ്പിച്ച് സമരത്തെ അനുകൂലിച്ചത്. പ്രമുഖ ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട്വര്‍ധന്‍, ദിബാജര്‍ ബാനര്‍ജി,പരേഷ് കാംദര്‍,നിഷിത ജയിന്‍,കീര്‍ത്തി നഖ്വ,ഹരി നായര്‍,രാകേഷ് ശര്‍മ്മ, വിക്രാന്ത്, പവാര്‍, രാകേഷ് ശുക്ല, എന്നിവരാണ് ദേശീയ,സംസ്ഥാന അവാര്‍ഡുകള്‍ …
യൂറോപ്യന്‍ യൂണിയനില്‍ മൊബൈല്‍ റോമിംഗ് സൗജന്യമാക്കാന്‍ നിയമം വരുന്നു, പദ്ധതിക്ക് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗീകരം നല്‍കി
യൂറോപ്യന്‍ യൂണിയനില്‍ മൊബൈല്‍ റോമിംഗ് സൗജന്യമാക്കാന്‍ നിയമം വരുന്നു, പദ്ധതിക്ക് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗീകരം നല്‍കി
സ്വന്തം ലേഖകന്‍: ഏകീകൃത യൂറോപ്പ് എന്ന ലക്ഷ്യത്തിലേക്ക് ഒരു പടികൂടി അടുത്തുകൊണ്ട് യൂറോപ്യന്‍ യൂണിയനില്‍ മൊബൈല്‍ റോമിംഗ് സൗജന്യമാക്കാന്‍ നിയമം വരുന്നു, പദ്ധതിക്ക് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗീകരം നല്‍കി. 2017 ജൂണ്‍ 15 ഓടെ റോമിംഗ് ചാര്‍ജ് പൂര്‍ണമായി ഏടുത്തുകളയുമെന്നാണ് സൂചന. പുതിയ നിയമം അനുസരിച്ച് പ്രൊവൈഡര്‍മാര്‍ക്ക് റോമിംഗ് സമയത്ത് ഡൊമൈസ്റ്റിക് പ്രൈസുകളിലേക്ക് ചെറിയ അധിക …
നേപ്പാളില്‍ ബിദ്യാദേവി ഭണ്ഡാരി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു, രാജ്യത്തെ ആദ്യ വനിതാ പ്രസിഡന്റ്
നേപ്പാളില്‍ ബിദ്യാദേവി ഭണ്ഡാരി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു, രാജ്യത്തെ ആദ്യ വനിതാ പ്രസിഡന്റ്
സ്വന്തം ലേഖകന്‍: നേപ്പാളില്‍ ബിദ്യാദേവി ഭണ്ഡാരി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു, രാജ്യത്തെ ആദ്യ വനിതാ പ്രസിഡന്റ്. ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (യുണിഫൈഡ് മാര്‍ക്‌സിസ്റ്റ്–ലെനിനിസ്റ്റ്) വൈസ് പ്രസിഡന്റായ ബിദ്യാദേവി നേപ്പാളി കോണ്‍ഗ്രസ് നേതാവ് കുല്‍ ബഹാദൂര്‍ ഗുരുങ്ങിനെ നൂറിലേറെ വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന മദന്‍കുമാര്‍ ഭണ്ഡാരിയുടെ ഭാര്യയാണ് ബിദ്യാദേവി. ആകെ 549 …
തെരുവ് നായ്ക്കളെ പിടികൂടുന്ന പ്രശ്‌നത്തില്‍ കേന്ദ്രമന്ത്രി മേനകാ ഗാന്ധിക്ക് നോട്ടീസ് അയക്കാന്‍ കേരള ഹൈക്കോടതി ഉത്തരവ്
തെരുവ് നായ്ക്കളെ പിടികൂടുന്ന പ്രശ്‌നത്തില്‍ കേന്ദ്രമന്ത്രി മേനകാ ഗാന്ധിക്ക് നോട്ടീസ് അയക്കാന്‍ കേരള ഹൈക്കോടതി ഉത്തരവ്
സ്വന്തം ലേഖകന്‍: തെരുവ് നായ്ക്കളെ പിടികൂടുന്ന പ്രശ്‌നത്തില്‍ കേന്ദ്രമന്ത്രി മേനകാ ഗാന്ധിക്ക് നോട്ടീസ് അയക്കാന്‍ കേരള ഹൈക്കോടതി ഉത്തരവ്. നായ്ക്കളെ കൊല്ലുന്നത് തടഞ്ഞ കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രാലയത്തിന്റെ ഉത്തരവു നിയമവിരുദ്ധമെന്നാരോപിച്ചു സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുനു കോടതി. തുടര്‍ന്ന് കേന്ദ്രമന്ത്രി മേനക ഗാന്ധിക്ക് നോട്ടീസയയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പെരുമ്പാവൂര്‍ സ്വദേശി സെബാസ്റ്റിയന്‍ മാത്യു …
ഐഎസ്എലിലെ തോല്‍വി, കേരള ബ്ലാസ്‌റ്റേഴ്‌സ് കോച്ച് പീറ്റര്‍ ടെയ്‌ലര്‍ രാജിവെച്ചു
ഐഎസ്എലിലെ തോല്‍വി, കേരള ബ്ലാസ്‌റ്റേഴ്‌സ് കോച്ച് പീറ്റര്‍ ടെയ്‌ലര്‍ രാജിവെച്ചു
സ്വന്തം ലേഖകന്‍: ഐഎസ്എലിലെ തോല്‍വി, കേരള ബ്ലാസ്‌റ്റേഴ്‌സ് കോച്ച് പീറ്റര്‍ ടെയ്‌ലര്‍ രാജിവെച്ചു. ഐഎസ്എലില്‍ കളിച്ച അവസാനത്തെ നാല് കളികളിലും കേരള ബ്ലാസ്റ്റേഴ്‌സ് തോറ്റിരുന്നു. ടെവര്‍ മോര്‍ഗന്‍, പീറ്റര്‍ ടെയ്‌ലറിന്റെ പകരക്കാരനായി പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്നാണ് ടീം അധികൃതര്‍ നല്‍കുന്ന സൂചന. ഐഎസ്എല്ലിന്റെ ഒന്നാം സീസണിലെ ഫൈനലിസ്റ്റുകളായ കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ പോയിന്റ് പട്ടികയില്‍ ഏറ്റവും …
നജ്‌റാനിലെ ഷിയാ പള്ളിയില്‍ ചാവേര്‍ ആക്രമണം നടത്തിയ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ഓഡിയോ സന്ദേശം, സൗദിയിലെ ഷിയാകളെയും സൈനികരേയും കൊല്ലുമെന്ന് ഭീഷണി
നജ്‌റാനിലെ ഷിയാ പള്ളിയില്‍ ചാവേര്‍ ആക്രമണം നടത്തിയ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ഓഡിയോ സന്ദേശം, സൗദിയിലെ ഷിയാകളെയും സൈനികരേയും കൊല്ലുമെന്ന് ഭീഷണി
സ്വന്തം ലേഖകന്‍: നജ്‌റാനിലെ ഷിയാ പള്ളിയില്‍ ചാവേര്‍ ആക്രമണം നടത്തിയ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ഓഡിയോ സന്ദേശം, സൗദിയിലെ ഷിയാകളെയും സൈനികരേയും കൊല്ലുമെന്ന് ഭീഷണി. സ്‌ഫോടനത്തിന് ശേഷമാണ് ഓഡിയോ സന്ദേശം പൊലീസിന് ലഭിച്ചത്. ഇസ്ലാമിക് സ്റ്റേറ്റാണ് ഷിയാ പള്ളിയില്‍ ചാവേര്‍ ആക്രമണം നടത്തിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഷിയ മുസ്ലിങ്ങളിലെ തന്നെ പ്രത്യേക വിഭാഗമായ ഇസ്മയിലികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണ് …
കന്നഡ എഴുത്തുകാരന്‍ കല്‍ബുര്‍ഗിയെ വെടിവച്ചുകൊന്ന പ്രതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
കന്നഡ എഴുത്തുകാരന്‍ കല്‍ബുര്‍ഗിയെ വെടിവച്ചുകൊന്ന പ്രതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
സ്വന്തം ലേഖകന്‍: കന്നഡ എഴുത്തുകാരന്‍ കല്‍ബുര്‍ഗിയെ വെടിവച്ചുകൊന്ന പ്രതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം ബെലഗാവിയില്‍ വച്ചാണ് കല്‍ബുര്‍ഗിയെ കൊലപ്പെടുത്തിയ ആളെന്നു സംശയിക്കുന്ന പ്രതിയുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്. പരിശോധനയ്ക്കുശേഷം കൊല്ലപ്പെട്ടയാളുടെ മുഖം കല്‍ബുര്‍ഗിയുടെ കൊലപാതകിയുടെ രേഖാച്ചിത്രത്തോട് സാമ്യമുള്ളതായി പോലീസ് കണ്ടെത്തുകയായിരുന്നു. ഖാനാപുര്‍ വനത്തില്‍ വെടിയേറ്റ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. എഴുത്തുകാരന്‍ കല്‍ബുര്‍ഗിയും …
ഷാരൂഖ് ഖാനും നൈറ്റ് റൈഡേര്‍സും വിദേശ നാണയ വിനിമയ നിയമത്തിന്റെ കുരുക്കില്‍
ഷാരൂഖ് ഖാനും നൈറ്റ് റൈഡേര്‍സും വിദേശ നാണയ വിനിമയ നിയമത്തിന്റെ കുരുക്കില്‍
സ്വന്തം ലേഖകന്‍: ഷാരൂഖ് ഖാനും നൈറ്റ് റൈഡേര്‍സും വിദേശ നാണയ വിനിമയ നിയമത്തിന്റെ കുരുക്കില്‍. ഫെമ വ്യവസ്ഥകള്‍ ലംഘിച്ചതിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് (ഇ ഡി) നടനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കൂട്ടുടമയുമായ ഷാറൂഖ് ഖാന് വീണ്ടും സമന്‍സ് അയച്ചു. കഴിഞ്ഞ മേയിലും ഇതേ വിഷയം ചൂണ്ടിക്കാട്ടി ഷാരൂഖിന് ഇ ഡി നോട്ടീസ് അയച്ചിരുന്നു. ഷാറൂഖ് ഖാന്‍, …
ദേശീയ ദിനവും രക്തസാക്ഷിത്വ ദിനാചരണവും, യുഎഇയില്‍ പൊതുസ്ഥാപനങ്ങള്‍ക്ക് അഞ്ചു ദിവസം തുടര്‍ച്ചയായി അവധി
ദേശീയ ദിനവും രക്തസാക്ഷിത്വ ദിനാചരണവും, യുഎഇയില്‍ പൊതുസ്ഥാപനങ്ങള്‍ക്ക് അഞ്ചു ദിവസം തുടര്‍ച്ചയായി അവധി
സ്വന്തം ലേഖകന്‍: യുഎഇയില്‍ പൊതുസ്ഥാപനങ്ങള്‍ക്ക് അഞ്ചു ദിവസം തുടര്‍ച്ചയായി അവധി. ദേശീയ ദിനവും രക്തസാക്ഷിത്വ ദിനാചരണവും പ്രമാണിച്ചാണ് യു.എ.ഇയിലെ പൊതുസ്ഥാപനങ്ങള്‍ക്ക് അഞ്ചു ദിവസം അവധി. ഡിസംബര്‍ ഒന്നു മുതല്‍ അ!ഞ്ചു വരെയാണ് അവധികള്‍. നവംബര്‍ മുപ്പത് തിങ്കളാഴ്ചയാണ് യു.എ.ഇ രക്തസാക്ഷിത്വ ദിനം ആചരിക്കുന്നത്. ഡിസംബര്‍ രണ്ട് ബുധനാഴ്ച ദേശീയദിനവും. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുടര്‍ച്ചയായി അഞ്ചു …