സ്വന്തം ലേഖകന്‍: വാട്‌ഫോര്‍ഡില്‍ ക്യാന്‍സര്‍ ബാധിതയായി മരിച്ച മലയാളി നഴ്‌സ് ബിന്‍സി ജോസഫിന്റെ മൃതദേഹം ഞായറാഴ്ച പൊതുദര്‍ശനത്തിനു വക്കും, നാട്ടിലേക്കുള്ള യാത്ര തിങ്കളാഴ്ച. 348 വികാറേജ് റോഡില്‍ ബിന്‍സിയുടെ വസതിയില്‍ വൈകിട്ട് 3 മണിക്കാണ് പൊതുദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്. ഇതിനുശേഷം ഹോളീറൂഡ് ചര്‍ച്ചില്‍ 3.30 ന് വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. പാരീഷ് പ്രീസ്റ്റ് ഫാ. പോള്‍ മകലീനന്‍,സീറോ …
സ്വന്തം ലേഖകന്‍: ഐഎസ്എല്‍, കേരളാ ബ്ലാസ്റ്റേര്‍സ് കൊമ്പുകുത്തുന്നു, ഇത്തവണ തോല്‍വി ഗോവക്കെതിരെ. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തിരിച്ചു വരാനുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ ശ്രമം രണ്ടാം പകുതിയില്‍ ഗോവ തല്ലിക്കെടുത്തി. സ്‌ട്രൈക്കറായ മലയാളി താരം മുഹമ്മദ് റാഫിയിലൂടെ ഗോവയ്ക്ക് എതിരെ 24 മത്തെ മിനിട്ടില്‍ ബ്ലാസ്റ്റേര്‍സ് നിറയൊഴിച്ചെങ്കിലും രണ്ടാം പകുതിയില്‍ നിര്‍ണായക ഗോള്‍ നേടി ആതിഥേയര്‍ വിജയംകണ്ടു. കഴിഞ്ഞ …
സ്വന്തം ലേഖകന്‍: ആരെങ്കിലും പട്ടിയെ കല്ലെറിഞ്ഞാല്‍ കേന്ദ്രം ഉത്തരവാദിയില്ല, ഫരീദാബാദിലെ കുഞ്ഞുങ്ങളെ തീയിട്ടുകൊന്ന സംഭവത്തെക്കുറിച്ച് കേന്ദ്രമന്ത്രി വികെ സിംഗ്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വികെ സിംഗിന്റെ പ്രസ്താവന വന്‍ വിവാദത്തിനു കാരണമായിട്ടുണ്ട്. ഹരിയാനയിലെ ഫരീദാബാദില്‍ രണ്ടു കുഞ്ഞുങ്ങളെ പെട്രോള്‍ ഒഴിച്ച് തീവെച്ച് കൊന്ന സംഭവം പരാമര്‍ശിക്കേയാണ് വി കെ സിംഗ് ഇത്തരമൊരു പ്രയോഗം നടത്തിയത്. കുട്ടികളെ …
സ്വന്തം ലേഖകന്‍: കോഹ്‌ലിയുടെ കരുത്തില്‍ ഇന്ത്യ മടങ്ങിയെത്തി, ദക്ഷിണാഫ്രിക്കക്കെതിരെ തകര്‍പ്പന്‍ ജയം. 35 റണ്‍സിന് ജയിച്ചാണ് ഇന്ത്യന്‍ മണ്ണിലെ ആദ്യ ഏകദിന പരമ്പര വിജയമെന്ന ദക്ഷിണാഫ്രിക്കന്‍ സ്വപ്നം തകര്‍ത്തത്. ഇതോടെ ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തി. വിരാട് കോഹ്‌ലിയുടെ സെഞ്ചുറിയുടെ ബലത്തില്‍ ഇന്ത്യയുയര്‍ത്തിയ 300 റണ്‍സെന്ന ലക്ഷ്യത്തിലേക്ക് ഡിവില്ലിയേഴ്‌സിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ ബലത്തില്‍ ദക്ഷിണാഫ്രിക്ക കുതിച്ചെങ്കിലും 264 …
സ്വന്തം ലേഖകന്‍: സിഖ് വിശുദ്ധഗ്രന്ഥം നശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നള്ള പ്രതിഷേധം ശക്തം, പഞ്ചാബില്‍ കനത്ത കാവല്‍. അതേസമയം സംഘര്‍ഷങ്ങള്‍ക്കു പിന്നില്‍ വിദേശ ഗൂഢാലോചനയുണ്ടെന്നും സിഖ് വികാരം വ്രണപ്പെടുത്തി വര്‍ഗീയവിദ്വേഷം ആളിക്കത്തിക്കാന്‍ പാക്ക് ചാരസംഘടനയായ ഐഎസ്‌ഐ ശ്രമിക്കുന്നതിന്റെ സൂചനകള്‍ സംസ്ഥാന ഇന്റിലിജന്‍സിനു ലഭിച്ചതായും മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ പറഞ്ഞു. അമൃത്‌സര്‍, ജലന്തര്‍, ലുധിയാന, തരണ്‍ തരണ്‍ എന്നീ …
സ്വന്തം ലേഖകന്‍: ഫരീദാബാദില്‍ ദളിത് കുടുംബത്തിലെ പിഞ്ചു കുഞ്ഞുങ്ങളെ ചുട്ടുകൊന്ന സംഭവം സിബിഐ അന്വേഷിക്കാന്‍ ഉത്തരവ്, നടപടി വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന്. ജാതിപ്പോരിനെ തുടര്‍ന്നുണ്ടായ സംഭവത്തില്‍ വെന്തുമരിച്ച കുരുന്നുകളുടെ മൃതദേഹവുമായി പ്രതിഷേധക്കാര്‍ ഡല്‍ഹി, ആഗ്ര ദേശീയപാത ഉപരോധിച്ചിരുന്നു. സിബിഐ അന്വേഷണത്തിനു ശുപാര്‍ശ ചെയ്തതിനെ തുടര്‍ന്ന് വൈകുന്നേരം കുട്ടികളുടെ മൃതദേഹം സംസ്‌കരിച്ചു. രാജ്പുട്ട് വിഭാഗത്തില്‍പ്പെട്ടവരുടെ അക്രമത്തില്‍ വൈഭവ് …
സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാനുള്ള പ്രായപരിധി ഉയര്‍ത്താന്‍ ശുപാര്‍ശ. വാഹനാപകടങ്ങള്‍ പെരുകുന്ന സാഹചര്യത്തിലാണ് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാനുള്ള പ്രായപരിധി ഉയര്‍ത്തണമെന്ന് റോഡപകടങ്ങളെക്കുറിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ടി.കെ. ചന്ദ്രശേഖരദാസ് കമ്മിഷന്‍ ശുപാര്‍ശ ചെയ്തത്. പുരുഷന്‍മാര്‍ക്ക് 20 ഉം സ്ത്രീകള്‍ക്ക് 21 ഉം വയസായി പ്രായപരിധി ഉയര്‍ത്തണമെന്നാണു കമ്മിഷന്റെ ശുപാര്‍ശ. നിലവില്‍ ലൈസന്‍സ് …
സ്വന്തം ലേഖകന്‍: നൂറ്റാണ്ടിന്റെ വിവാഹ മോചനക്കേസിന് പര്യവസാനം, നഷ്ടപരിഹാരമായി റെക്കോര്‍ഡ് തുക. ചരിത്രത്തിലെ ഏറ്റവും വലിയ വിവാഹമോചന തുക നല്‍കണമെന്ന് കോടതി വിധിച്ച കേസിന് പരിഹാരമായി. റഷ്യന്‍ കോടീശ്വരന്‍ ദിമിത്രി റെയ്‌ബോലോവ്‌ലേവും ഭാര്യ എലേനയും 23 വര്‍ഷത്തെ ദാമ്പത്യത്തിനുശേഷം പിരിയാന്‍ തീരുമാനിച്ചപ്പോള്‍ 2014 മേയില്‍ സ്വിസ് കോടതി കല്‍പിച്ചത് നൂറ്റാണ്ടിലെ ഏറ്റവും വലിയ തുക നഷ്ടപരിഹാരമായിരുന്നു. …
സ്വന്തം ലേഖകന്‍: സിഖ് പുണ്യഗ്രന്ഥങ്ങളെ അപമാനിച്ചു, പഞ്ചാബില്‍ സംഘര്‍ഷം പടരുന്നു. ഫരീദ്‌കോട്ടിലെ ബാര്‍ഗരിയില്‍ സിഖ് പുണ്യഗ്രന്ഥം അപമാനിച്ചതുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. രൂപീന്ദര്‍ സിങ്, ജസ്വീന്ദര്‍ സിങ് എന്നിവരാണ് അറസ്റ്റിലായത്. ഫരീദ്‌കോട്ടില്‍ പുണ്യഗ്രന്ഥത്തെ അപമാനിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധത്തിനിടെ പോലീസ് നടത്തിയ വെടിവെപ്പില്‍ രണ്ട് സിഖ് പ്രക്ഷോഭകാരികള്‍ കൊല്ലപ്പെട്ടിരുന്നു. മുഖ്യമന്ത്രി പ്രകാശ്‌സിങ് ബാദലിന്റെ വീട് ഉപരോധിച്ച …
സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബോബി ജിന്‍ഡാലിന് സാധ്യത മങ്ങുന്നു, ജനപ്രീതിയില്‍ ഇടിവ്. 2016 യു.എസ്. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാവാനുള്ള ഇന്ത്യന്‍ വംശജന്‍ ബോബി ജിന്‍ഡാലിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായത് പുതിയ അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങളാണ്. അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്തെ ഗവര്‍ണറാണ് 44 കാരനായ ബോബി ജിന്‍ഡാല്‍. പ്രസിഡന്റ് സ്ഥാനാര്‍ഥി പട്ടികയിലുള്‍പ്പെടുന്ന ആദ്യ ഇന്ത്യന്‍വംശജനുമാണ്. പഞ്ചാബ് സ്വദേശികളായ …