സ്വന്തം ലേഖകൻ: യുഎഇ ദേശീയ പതാകദിനം ആഘോഷിച്ചു.കോവിഡ് പ്രതിരോധ രംഗത്ത് മുൻനിരയിൽ പ്രവർത്തിച്ച പോരാളികൾക്ക് ഈ ദിനം സമർപ്പിക്കുന്നുവെന്ന പ്രഖ്യാപനത്തോടെ യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ദേശീയപതാക ഉയർത്തി.മുഹമ്മദ് ബിൻ റാശിദ് യൂനിവേഴ്സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസിലാണ് പതാക ഉയർത്തിയത്. രാവിലെ …
സ്വന്തം ലേഖകൻ: ഖത്തറിലെ പ്രമാദമായ യെമനി കൊലപാതക കേസിലെ 13 മലയാളികളെ ഖത്തര്‍ ക്രിമിനല്‍ കോടതി വെറുതേ വിട്ടു. ഈ കേസില്‍ നാലു മലയാളികള്‍ക്ക് വധശിക്ഷയാണ് വിധിച്ചിരുന്നത്. കണ്ണൂര്‍, കോഴിക്കോട് ജില്ലക്കാരായ അനൂപ്, ഉസ്മാന്‍, ലിനിത്, നൗഷാദ്, റസാല്‍, നിഖില്‍, ഡിജില്‍, സാദിഖ്, ഷിഹാബ്, മുനീര്‍, ചെറിയ മുഹമ്മദ്, ലുക്മാന്‍, നിയാസ്, ജെയ്‌സീര്‍, ഫയാസ് എന്നിവരെയാണ് …
സ്വന്തം ലേഖകൻ: റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ വീട്ടിൽ നിന്നാണ് ബുധനാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്. ആർക്കിടെക്റ്റ് ആൻവി നായിക് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. പത്തോളം പൊലീസ് ഉദ്യോഗസ്ഥർ രാവിലെ തന്നെ അറസ്റ്റ് ചെയ്യാൻ അർണബിന്റെ വീട്ടിലെത്തിയിരുന്നു. എന്നാൽ പൊലീസിനൊപ്പം പോകാൻ അർണബ് കൂട്ടാക്കിയില്ല. ഇതോടെ പൊലീസ് …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 6862 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശ്ശൂര്‍ 856, എറണാകുളം 850, കോഴിക്കോട് 842, ആലപ്പുഴ 760, തിരുവനന്തപുരം 654, കൊല്ലം 583, കോട്ടയം 507, മലപ്പുറം 467, പാലക്കാട് 431, കണ്ണൂര്‍ 335, പത്തനംതിട്ട 245, കാസര്‍ഗോഡ് 147, വയനാട് 118, ഇടുക്കി 67 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യാപനം പടരുന്നത് തടയാൻ ഇപ്പോൾ കടുത്ത നടപടി സ്വീകരിച്ചില്ലെങ്കിൽ ബ്രിട്ടൻ ഒരു വൻ മെഡിക്കൽ ദുരന്തം നേരിടേണ്ടി വരുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. എൻഎച്ച്‌എസിന് അമിതഭാരമുണ്ടാകാതിരിക്കാൻ ദേശീയ ലോക്ക്ഡൗണല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് അദ്ദേഹം എംപിമാരോട് പറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച് എംപിമാർ ബുധനാഴ്ച കോമൺസിൽ വോട്ട് ചെയ്ത് തീരുമാനമെടുക്കും. എന്നാൽ …
സ്വന്തം ലേഖകൻ: അടുത്ത യുഎസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ അമേരിക്ക ഇന്നു പോളിങ് ബൂത്തിലേക്ക്. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായി വീണ്ടും മത്സരിക്കുന്ന ഇപ്പോഴത്തെ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഡമോക്രാറ്റ് സ്ഥാനാർഥിയായ ജോ ബൈഡനെക്കാൾ ശരാശരി 9 പോയിന്റിനു പിന്നിലാണെന്നാണ് സർവേകൾ. എന്നാൽ, ഫ്ലോറിഡയും പെൻസിൽവേനിയയും പോലെ നിർണായക സംസ്ഥാനങ്ങളിൽ നേരിയ വ്യത്യാസത്തിനാണെങ്കിലും വിജയം ഉറപ്പാക്കാനായാൽ ഇലക്ടറൽ വോട്ടിൽ …
സ്വന്തം ലേഖകൻ: മാലിയില്‍ വ്യോമാക്രമണം നടത്തി 50 അല്‍ ഖായിദ ഭീകരരെ വധിച്ചുവെന്ന് ഫ്രാന്‍സ്. ബുര്‍ക്കിന ഫാസോ, നൈഗര്‍ അതിര്‍ത്തിയില്‍ വെള്ളിയാഴ്ചയാണ് ആക്രമണം നടത്തിയതെന്നു ഫ്രഞ്ച് സര്‍ക്കാര്‍ അറിയിച്ചു. മേഖലയില്‍ ഭീകരപ്രവര്‍ത്തനം അടിച്ചമര്‍ത്താനുളള തീവ്രശ്രമത്തിലാണെന്ന് ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്‌ളോറന്‍സ് പാര്‍ലെ പറഞ്ഞു. ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ബാര്‍ഖാനെ ഫോഴ്‌സാണ് ആക്രമണം നടത്തിയത്. വന്‍തോതില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തു. നാല് …
സ്വന്തം ലേഖകൻ: ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിൽ തീവ്രവാദി ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടു. പൊലീസുകാരനടക്കം നിരവധി പേർക്ക് പരിക്കേറ്റതായും ആക്രമികളിലൊരാൾ പൊലീസിെൻറ വെടിയേറ്റ് കൊല്ലപ്പെട്ടതായും ഓസ്ട്രിയൻ ചാൻസലർ സെബാസ്റ്റ്യൻ കുർസ് വ്യക്തമാക്കി. കൊവിഡിനെ തുടര്‍ന്ന് വീണ്ടും പ്രഖ്യാപിച്ച ലോക്ഡൗണിന് മുമ്പായി വിയന്നയിലെ കഫേകളിലും റെസ്റ്റോറൻറുകളിലും എത്തിയ ആളുകള്‍ക്ക് നേരെ തോക്കുധാരികള്‍ വെടിയുതിർക്കുകയായിരുന്നു. ആറിടത്തായാണ് ആക്രമണങ്ങൾ അരങ്ങേറിയത്. …
സ്വന്തം ലേഖകൻ: വ്യക്തികളുടെ വരുമാനത്തിന് നികുതി ചുമത്താൻ ഒമാൻ ഒരുങ്ങുന്നു. ഉയർന്ന വരുമാനക്കാരിൽ നിന്ന് 2022 ആദ്യം മുതൽ നികുതി ചുമത്താനാണ് പദ്ധതി. എണ്ണവിലയിൽ കുറവും കോവിഡ് മഹാമാരിയും നിമിത്തം വർധിച്ച ബജറ്റ് കമ്മി നികത്തുന്നതിെൻറ ഭാഗമായാണ് നടപടി. തീരുമാനം നടപ്പാകുന്നതോടെ വ്യക്തിഗത വരുമാനത്തിന് നികുതി ചുമത്തുന്ന ആദ്യ ഗൾഫ് രാഷ്ട്രമായി ഒമാൻ മാറും.വരുമാന നികുതിയടക്കം …
സ്വന്തം ലേഖകൻ: കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയം 120 വിദേശ തൊഴിലാളികളെ ഒഴിവാക്കുന്നു. നവംബർ പകുതിയോടെ ഇവരെ ഒഴിവാക്കാനുള്ള നടപടിക്രമങ്ങൾ നടത്തും. പിരിച്ചുവിടേണ്ടവരുടെ പട്ടിക അധികൃതർ തയാറാക്കിയിട്ടുണ്ട്. നടപ്പു സാമ്പത്തിക വർഷം അവസാനിക്കുന്നതോടെ മുഴുവൻ വിദേശികളെയും ഒഴിവാക്കാനുള്ള പദ്ധതിയുമായാണ് മുന്നോട്ടപോവുന്നതെന്ന് പൊതുമരാമത്ത് മന്ത്രി ഡോ. റന അൽ ഫാരിസ് പറഞ്ഞു. ഒഴിവ് വരുന്ന തസ്തികകളിൽ കുവൈത്തികളെ നിയമിക്കും. …