1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഖത്തർ സ്കൂളുകളിൽ സെപ്തംബർ ഒന്നു മുതൽ ക്ലാസ്; ആരോഗ്യ പ്രശ്​നങ്ങളുള്ള കുട്ടികൾക്ക് ഇളവ്
ഖത്തർ സ്കൂളുകളിൽ സെപ്തംബർ ഒന്നു മുതൽ ക്ലാസ്; ആരോഗ്യ പ്രശ്​നങ്ങളുള്ള കുട്ടികൾക്ക് ഇളവ്
സ്വന്തം ലേഖകൻ: സെപ്തംബർ ഒന്നു മുതൽ സ്​കൂളുകൾ തുറക്കാൻ വിദ്യാഭ്യാസ മന്ത്രാലയം നിർദേശം നൽകിയ സാഹചര്യത്തിൽ സ്​കൂളിലെത്തിയുള്ള പഠനം ദുഷ്കരമായ ആരോഗ്യപ്രശ്​നങ്ങളുള്ള വിദ്യാർഥികൾക്ക്​ ക്ലാസുകളിൽ നേരി​ട്ടെത്തേണ്ട. ഇവർക്ക്​ ഇളവിനായി മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാം. വിട്ടുമാറാത്ത രോഗങ്ങളുള്ള വിദ്യാർഥികൾ, വീടുകളിൽ മാറാരോഗമുള്ള വിദ്യാർഥിയുടെ ഉറ്റബന്ധു എന്നിവർക്കാണ് സ്​കൂളിലെത്തിയുള്ള പഠനത്തിൽ മന്ത്രാലയം ഇളവ് നൽകിയിരിക്കുന്നത്. എന്നാൽ ദേശീയ മേൽവിലാസ …
ഖത്തർ-ഇന്ത്യ എയർ ബബ്​ൾ കരാർ ഒക്​ടോബർ 31 വരെ നീട്ടി; പ്രവാസികൾക്ക് ആശ്വാസം
ഖത്തർ-ഇന്ത്യ എയർ ബബ്​ൾ കരാർ ഒക്​ടോബർ 31 വരെ നീട്ടി; പ്രവാസികൾക്ക് ആശ്വാസം
സ്വന്തം ലേഖകൻ: ഖത്തറും ഇന്ത്യയും തമ്മിൽ ഇരുരാജ്യങ്ങളിലേക്കും പ്രത്യേക വിമാനസർവീസുകൾ നടത്താനുള്ള എയർബബ്​ൾ കരാറിൻെറ കാലാവധി ഒക്​ടോബർ 31 വരെ നീട്ടി. ഇതിനിടക്ക്​ സാധാരണ വിമാനസർവീസുകൾ ആരംഭിക്കുകയാണെങ്കിൽ അതുവരെയായിരിക്കും കരാർ കാലാവധി. കോവിഡ്​ പ്രതിസന്ധിയിൽ ഇന്ത്യക്കാർക്ക്​ ഖത്തറിലേക്ക്​ യാത്ര ചെയ്യാൻ വഴിയൊരുക്കിയ​ എയർബബ്​ൾ കരാർ ആഗസ്​്​റ്റ്​ 18നാണ്​​ പ്രാബല്യത്തിൽ വന്നത്​. ആഗസ്​റ്റ്​ 31വരെയുള്ള കരാർ ആണ്​ …
“2 മണിക്കൂറിനുള്ളിൽ ജീവിതം അവസാനിപ്പിക്കും,” ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ഡൽഹിയിൽ നിന്ന് സന്ദേശം!
“2 മണിക്കൂറിനുള്ളിൽ ജീവിതം അവസാനിപ്പിക്കും,” ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ഡൽഹിയിൽ നിന്ന് സന്ദേശം!
സ്വന്തം ലേഖകൻ: നാല്‍പത്തിമൂന്നുകാരി ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ച് ഡല്‍ഹിയില്‍ നിന്ന് സന്ദേശമയച്ചത് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്. ലണ്ടനിലെ ഇന്ത്യന്‍ എംബസിയും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും ഡല്‍ഹി പോലീസും സംയുക്തമായി നടത്തിയ ശ്രമങ്ങള്‍ക്കൊടുവില്‍ സന്ദേശമയച്ചയാളെ കണ്ടെത്തി ആത്മഹത്യയില്‍ നിന്ന് രക്ഷിച്ചു. രണ്ട് മണിക്കൂറിനുള്ളില്‍ തനിക്ക് വേണ്ട സഹായം ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യും എന്നായിരുന്നു ബുധനാഴ്ച രാത്രി …
സംസ്ഥാനത്ത് 2406 പേർക്കു കൂടി കൊവിഡ്; വ്യാപനം അതി നിർണായക ഘട്ടത്തിലെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് 2406 പേർക്കു കൂടി കൊവിഡ്; വ്യാപനം അതി നിർണായക ഘട്ടത്തിലെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 2,406 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,607 പേർ കോവിഡിൽ നിന്നു മുക്തി നേടി. കോവിഡ് വ്യാപനത്തിന്റെ ഏറ്റവും സുപ്രധാന ഘട്ടത്തിലൂടെയാണ് കേരളം കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇപ്പോഴത്തെ രോഗികളുടെ എണ്ണം പ്രതീക്ഷിച്ചതാണ്. അയൽ സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കോവിഡ് വ്യാപനം ചെറുക്കുന്നതിൽ കേരളം …
യുഎസിൽ കറുത്ത വർഗക്കാരന് വീണ്ടും പൊലീസ് വെടിവയ്പ്: കലാപം രൂക്ഷമാകുന്നു
യുഎസിൽ കറുത്ത വർഗക്കാരന് വീണ്ടും പൊലീസ് വെടിവയ്പ്: കലാപം രൂക്ഷമാകുന്നു
സ്വന്തം ലേഖകൻ: അമേരിക്കയിൽ വീണ്ടും കറുത്ത വർഗക്കാരനായ യുവാവിന് നേരെ പൊലീസ് വെടിയുതിർത്തു. ജേക്കബ് ബ്ലേയ്ക്ക് (29)എന്ന യുവാവാണ് പൊലീസിന്റെ ക്രൂരതയ്ക്ക് ഇരയായത്. വിസ്‌കോൺസിനിലെ കെനോഷയിലാണ് സംഭവം. ഓഗസ്റ്റ് 23നാണ് സംഭവം നടന്നത്. വെടിവയ്പിൽ ബ്ലേയ്ക്കിന് ഗുരുതര പരുക്കേറ്റു. അരയ്ക്ക് താഴേയ്ക്ക് തളർന്ന നിലയിൽ ആശുപത്രിയിൽ ചികിത്സയിലാണ് ബ്ലേയ്ക്ക്. പൊലീസ് അതിക്രമത്തിന് പിന്നാലെ കെനോഷയിലും സമീപ …
ന്യൂസിലന്റ് പള്ളി ആക്രമണക്കേസിലെ പ്രതിക്ക് പരോളില്ലാത്ത ആജീവനാന്ത തടവ് വിധിച്ച് കോടതി
ന്യൂസിലന്റ് പള്ളി ആക്രമണക്കേസിലെ പ്രതിക്ക് പരോളില്ലാത്ത ആജീവനാന്ത തടവ് വിധിച്ച് കോടതി
സ്വന്തം ലേഖകൻ: നാല് ദിവസം നീണ്ട വിചാരണയ്‌ക്കൊടുവില്‍ ന്യൂസിലന്റ് പള്ളി ആക്രമണകേസില്‍ വിധി പ്രഖ്യാപിച്ചു. 51 പേരേ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി ബ്രെന്റണ്‍ ടറന്റിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. മനുഷ്യരഹിതം എന്നാണ് വിധി പ്രഖ്യാപിച്ച ജഡ്ജി കാമറൂണ്‍ മാന്റര്‍ പറഞ്ഞത്. “ഇത്തരം നീചമായ കൃത്യങ്ങളെ പ്രതിരോധിക്കേണ്ടത് കോടതിയുടെ ഉത്തരവാദിത്തമാണ്. അതുകൊണ്ട് തന്നെയാണ് ചരിത്രത്തില്‍ …
ഖത്തർ ലോകകപ്പിനായി വിയർപ്പൊഴുക്കുന്നത് 20698 തൊഴിലാളികൾ; റാസ്​ അബൂദ് സ്​റ്റേഡിയം പൂർത്തിയാകുന്നു
ഖത്തർ ലോകകപ്പിനായി വിയർപ്പൊഴുക്കുന്നത് 20698 തൊഴിലാളികൾ; റാസ്​ അബൂദ് സ്​റ്റേഡിയം പൂർത്തിയാകുന്നു
സ്വന്തം ലേഖകൻ: 2022 ഫിഫ ഖത്തർ ലോകകപ്പിന്റെ വിവിധ പദ്ധതികളിലായി ജോലി ചെയ്യുന്നതു 20,698 തൊഴിലാളികൾ. തൊഴിലാളികളുടെ ക്ഷേമം, ആരോഗ്യം, സുരക്ഷ എന്നിവ ഉറപ്പാക്കിയാണ് പ്രവർത്തനമെന്ന് ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി. സ്റ്റേഡിയം നിർമാണത്തിന്റെ തുടക്കത്തിൽ ഇന്ത്യ, നേപ്പാൾ, തുർക്കി, ചൈന, ഘാന, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നായി 30,000 …
മൂന്നു മാസത്തെ വിസ എക്​സ്​റ്റെൻഷൻ നിലവിൽ കുവൈത്തിലുള്ളവർക്ക്​ മാത്രം ബാധകം
മൂന്നു മാസത്തെ വിസ എക്​സ്​റ്റെൻഷൻ നിലവിൽ കുവൈത്തിലുള്ളവർക്ക്​ മാത്രം ബാധകം
സ്വന്തം ലേഖകൻ: സെപ്​റ്റംബർ ഒന്നുമുതൽ മൂന്നുമാസത്തേക്ക്​ വിസ കാലാവധി നീട്ടിനൽകുന്നത്​ നിലവിൽ കുവൈത്തിലുള്ളവർക്ക്​ മാത്രം. സെപ്​റ്റംബർ ഒന്നുമുതൽ നവംബർ 30 വരെയാണ്​ സ്വാഭാവിക എക്​സ്​റ്റെൻഷൻ അനുവദിക്കുക. ഇൗ മൂന്നുമാസ കാലയളവിൽ തങ്ങൾക്ക്​ കീഴിലുള്ള തൊഴിലാളികളുടെ വിസ പുതുക്കണമെന്ന്​ ആഭ്യന്തര മന്ത്രാലയം സ്​പോൺസർമാരോട്​ ആവശ്യപ്പെട്ടു. കുവൈത്തിൽ മാർച്ച്​ ഒന്നുമുതൽ രണ്ട്​ ഘട്ടങ്ങളിലായി ആറുമാസം സന്ദർശക വിസ ഉൾപ്പെടെ …
നാട്ടിലെത്തി കുടുങ്ങിയ അധ്യാപകരായ പ്രവാസികൾക്ക് സൌദിയിലേക്ക് മടങ്ങാം
നാട്ടിലെത്തി കുടുങ്ങിയ അധ്യാപകരായ പ്രവാസികൾക്ക് സൌദിയിലേക്ക് മടങ്ങാം
സ്വന്തം ലേഖകൻ: വിദേശ അധ്യാപകര്‍ക്ക് സൌദിയിലേക്ക് മടങ്ങുവാന്‍ അനുമതി. സൌദിയിലെ സ്വകാര്യ, ഇന്റര്‍നാഷണല്‍ സ്‌കൂളുകളിലെ അധ്യാപകര്‍ക്കാണ് സൌദിയിലക്ക് മടങ്ങിവരാന്‍ ബന്ധപ്പെട്ട വകുപ്പില്‍ നിന്നാണ് അനുമതി നല്‍കിയിട്ടുള്ളത്. യാത്രക്ക് തയ്യാറെടുക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് കൊവിഡ് പി.സി.ആര്‍ ടെസ്റ്റ് നടത്തി നെഗറ്റിവ് റിസള്‍ട്ടുള്ള അധ്യാപകര്‍ക്ക് മാത്രമായിരിക്കും മടങ്ങുവാന്‍ കഴിയുക. ഈ അധ്യാപകര്‍ സൌദിയിലെത്തിയതിന് ശേഷവും നിര്‍ബന്തമായും കൊറിന്‍ൈറനില്‍ …
ദോഹ മെട്രോ, പള്ളികൾ, മാളു️കളിൽ കു️ട്ടികൾക്ക് പ്രവേശനം: ഖത്തറിൽ അൺ‌ലോക്ക് നാലാം ഘട്ടം
ദോഹ മെട്രോ, പള്ളികൾ, മാളു️കളിൽ കു️ട്ടികൾക്ക് പ്രവേശനം: ഖത്തറിൽ അൺ‌ലോക്ക് നാലാം ഘട്ടം
സ്വന്തം ലേഖകൻ: ഖത്തറില്‍ കൊവിഡ്-19 നിയന്ത്രണങ്ങളിലെ ഇളവുകള്‍ പിന്‍വലിക്കുന്നതിന്റെ 4-ാം ഘട്ടം ആരംഭിക്കുന്നത് 2 ഘട്ടങ്ങളിലായി. സെപ്റ്റംബര്‍ 1 മുതല്‍ ആദ്യ ഘട്ടവും സെപ്റ്റംബര്‍ 3-ാം ആഴ്ചയില്‍ രണ്ടാമത്തെ ഘട്ടവും ആരംഭിക്കും. കൂടുതല്‍ ഇളവുകള്‍ അനുവദിക്കുമ്പോഴും നിലവിലെ കര്‍ശന കൊവിഡ്-19 മുന്‍കരുതലുകള്‍ പൊതുജനങ്ങള്‍ പാലിച്ചിരിക്കണമെന്നും ക്രൈസിസ് മാനേജ്‌മെന്റ് സുപ്രീം കമ്മിറ്റി നിര്‍ദേശിച്ചു. 4-ാം ഘട്ടത്തിലെ സെപ്റ്റംബര്‍ …