1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യെമനില്‍ ഐക്യരാഷ്ട്ര സഭ മുട്ടുമടക്കുന്നു. സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടി
യെമനില്‍ ഐക്യരാഷ്ട്ര സഭ മുട്ടുമടക്കുന്നു. സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടി
സ്വന്തം ലേഖകന്‍: യെമനില്‍ ഐക്യരാഷ്ട്ര സഭ മുട്ടുമടക്കുന്നു. സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടി. വെടിനിര്‍ത്തലിനുള്ള യുഎന്നിന്റെ സന്ധി നിലവിലില്‍വന്ന് മണിക്കൂറുകള്‍ക്കകം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അറബ് സഖ്യം ഷെല്ലാക്രമണവും വ്യോമാക്രമണങ്ങളും നടത്തി. തലസ്ഥാനമായ സന്‍ആയില്‍ നടന്ന വ്യോമാക്രമണങ്ങളിലില്‍ നിരവധി ഹൂതി കേന്ദ്രങ്ങളും യെമന്‍ സൈനിക കേന്ദ്രങ്ങളും തകര്‍ന്നു. വെടിനിര്‍ത്തല്‍ കരാര്‍ ഹൂതികള്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് …
മധ്യപ്രദേശില്‍ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ കൂട്ടക്കോപ്പിയടി
മധ്യപ്രദേശില്‍ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ കൂട്ടക്കോപ്പിയടി
സ്വന്തം ലേഖകന്‍: മധ്യപ്രദേശില്‍ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ കൂട്ടക്കോപ്പിയടി. രണ്ടാം വര്‍ഷ കോളജ് വിദ്യാര്‍ഥികളാണ് പുസ്തകത്തിന്റെ പേജുകള്‍ വച്ച് കോപ്പിയടിച്ചത്. പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ ദൃശ്യം പകര്‍ത്തിയതോടെ ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മധ്യപ്രദേശിലെ ഷഹ്‌ദോള്‍ ജില്ലയിലെ കോളജിലാണ് സംഭവം. രണ്ടാം വര്‍ഷ കോളജ് വിദ്യാര്‍ഥികളാണ് ഇന്‍വിജിലേറ്റര്‍മാര്‍ നോക്കി നില്‍ക്കെ കോപ്പിയടി തുടര്‍ന്നത്. പിന്നോക്ക പ്രദേശത്തെ കോളജില്‍ …
2016 ല്‍ മോദി പാകിസ്താനിലേക്ക്, നവാസ് ഷെരീഫിന്റെ പ്രത്യേക ക്ഷണം
2016 ല്‍ മോദി പാകിസ്താനിലേക്ക്, നവാസ് ഷെരീഫിന്റെ പ്രത്യേക ക്ഷണം
സ്വന്തം ലേഖകന്‍: 2016 ല്‍ മോദി പാകിസ്താനിലേക്ക്, നവാസ് ഷെരീഫിന്റെ പ്രത്യേക ക്ഷണം. നവാസ് ശെരീഫിന്റെ ക്ഷണം മോദി സ്വീകരിച്ചു. റഷ്യയിലെ ഉഫയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ഇരുവരും ഇന്ന് രാവിലെ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഇരുരാജ്യങ്ങളും പിടികൂടിയ മത്സ്യത്തൊഴിലാളികളെ 15 ദിവസത്തിനകം വിട്ടയക്കു. ഇരുരാജ്യങ്ങളിലെയും സുരക്ഷാഉദ്യോഗസ്ഥന്മാര്‍ തമ്മിലും ചര്‍ച്ചകള്‍ തുടരും. മുംബൈ …
സൗദി മുന്‍ വിദേശകാര്യ മന്ത്രി സഊദ് അല്‍ ഫൈസല്‍ അന്തരിച്ചു
സൗദി മുന്‍ വിദേശകാര്യ മന്ത്രി സഊദ് അല്‍ ഫൈസല്‍ അന്തരിച്ചു
സ്വന്തം ലേഖകന്‍: സൗദി മുന്‍ വിദേശകാര്യ മന്ത്രി സഊദ് അല്‍ ഫൈസല്‍ അന്തരിച്ചു. ഇന്നലെ രാത്രി അമേരിക്കയിലെ ലോസ് ഏഞ്ചല്‍സിലെ വസതിയിലായിരുന്നു അന്ത്യം. 1975ല്‍ മുതല്‍ സൗദി വിദേശകാര്യ മന്ത്രിയായിരുന്ന അദ്ദേഹം 2015 ഏപ്രില്‍ 29നാണ് ചുമതല ഒഴിഞ്ഞത്. ശനിയാഴ്ച്ച ഇശാ നമസ്‌കാരാനന്തരം മക്കയില്‍ ഖബറടക്കം നടക്കുമെന്ന് സൗദി റോയല്‍ കോര്‍ട്ട് അറിയിച്ചു. നാലുപതിറ്റാണ്ടോളം സൗദി …
തീവണ്ടിയില്‍ വച്ച് ലഗേജ് മോഷണം പോയാല്‍ ഇനിമുതല്‍ യാത്ര മുടക്കേണ്ടതില്ല
തീവണ്ടിയില്‍ വച്ച് ലഗേജ് മോഷണം പോയാല്‍ ഇനിമുതല്‍ യാത്ര മുടക്കേണ്ടതില്ല
സ്വന്തം ലേഖകന്‍: തീവണ്ടിയില്‍ വച്ച് ലഗേജ് മോഷണം പോയാല്‍ ഇനിമുതല്‍ യാത്ര മുടക്കേണ്ടതില്ല. ഓടുന്ന ട്രെയിനില്‍വെച്ച് യാത്രയ്ക്കിടെ ലഗേജ് നഷ്ടപ്പെട്ടാലോ, മോഷണം നടന്നാലോ പരാതി നല്‍കാനായി ഇനി യാത്രക്കാര്‍ യാത്ര അവസാനിപ്പിക്കേണ്ടിവരില്ല. റെയില്‍വെ പുറത്തിറങ്ങിയ പുതിയ നിര്‍ദേശമനുസരിച്ച് ട്രെയിനിനുള്ളിലെ ഏത് റെയില്‍വെ ജീവനക്കാരന്റെ അടുത്തും യാത്രക്കാര്‍ക്ക് പരാതി ബോധിപ്പിക്കാവുന്നതാണ്. അത് ടിടിആര്‍ ആയാലും കോച്ച് അറ്റന്‍ഡര്‍ …
സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള പുതിയ നിര്‍ദ്ദേശങ്ങള്‍ ഗ്രീസ് മുന്നോട്ടു വച്ചു
സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള പുതിയ നിര്‍ദ്ദേശങ്ങള്‍ ഗ്രീസ് മുന്നോട്ടു വച്ചു
സ്വന്തം ലേഖകന്‍: സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള പുതിയ നിര്‍ദ്ദേശങ്ങള്‍ ഗ്രീസ് മുന്നോട്ടു വച്ചു. 5350 കോടി രൂപയുടെ ധനസഹായ നിര്‍ദേശങ്ങളാണ് ഗ്രീസ് യൂറോപ്യന്‍ യൂണിയന്‍ മുമ്പാകെ സമര്‍പ്പിച്ചത്. നിര്‍ദേശങ്ങള്‍ക്ക് ഗ്രീസ് പാര്‍ലമെന്റിന്റെ അനുമതിയും ലഭിക്കേണ്ടതുണ്ട്. നികുതി വര്‍ധന, പെന്‍ഷന്‍ വെട്ടിക്കുറക്കല്‍, ചെലവ് വെട്ടികുറക്കല്‍ എന്നിങ്ങനെ യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. 2018 …
ഐ.എസ്.എല്‍ താര ലേലം, സുനില്‍ ഛേത്രിയും യൂജിങ്‌സന്‍ ലിങ്‌ദോയും കോടിപതികള്‍
ഐ.എസ്.എല്‍ താര ലേലം, സുനില്‍ ഛേത്രിയും യൂജിങ്‌സന്‍ ലിങ്‌ദോയും കോടിപതികള്‍
സ്വന്തം ലേഖകൻ: ഐ.എസ്.എല്‍ രണ്ടാം സീസണില്‍ സുനില്‍ ഛേത്രിയും യൂജിങ്‌സന്‍ ലിങ്‌ദോയും ഇന്ത്യന്‍ താരങ്ങളിലെ കോടിപതികള്‍. 80 ലക്ഷം അടിസ്ഥാനവിലയുണ്ടായിരുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയെ 1.20 കോടി രൂപയ്ക്ക് മുംബൈ എഫ്.സി സ്വന്തമാക്കി. 27.50 ലക്ഷം രൂപ മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന യൂജിങ്സന്‍ ലിങ്ദോയെ പത്ത് മിനുറ്റ് നീണ്ട ലേലത്തിനൊടുവില്‍ 1.05കോടി രൂപയ്ക്ക് പൂനെ …
വ്യാപം അഴിമതി കേസ്. അട്ടിമറിക്കാന്‍ ശ്രമമെന്ന് പ്രത്യേക അന്വേഷണ സംഘത്തിലെ അംഗത്തിന്റെ വെളിപ്പെടുത്തല്‍
വ്യാപം അഴിമതി കേസ്. അട്ടിമറിക്കാന്‍ ശ്രമമെന്ന് പ്രത്യേക അന്വേഷണ സംഘത്തിലെ അംഗത്തിന്റെ വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: വ്യാപം കേസന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമുണ്ടായെന്ന് പ്രത്യേക അന്വേഷണ സംഘാംഗം വിജയ് രാമന്റെ വെളിപ്പെടുത്തല്‍. അന്വേഷണം ശരിയായ ദിശയില്‍ പോയപ്പോഴെല്ലാം ഇത്തരം ശ്രമങ്ങളുണ്ടായി.കേസുമായി ബന്ധമുള്ള വരുടെ മരണങ്ങള്‍ പോലും ഇതിന്റെ ഭാഗമാണെന്നും ഇവയുടെ എണ്ണം ഇനിയും കൂടാമെന്നും മലയാളിയും റിട്ട.ഐപിഎസ് ഉദ്യോഗസ്ഥനുമായ വിജയ് രാമന്‍ മീഡിയാ വണ്ണിനോട് പറഞ്ഞു. ഇതുവരെയുണ്ടായ മരണങ്ങള്‍ എല്ലാം ദൂരൂഹമായിരുന്നു …
‘ലോറന്‍സ് ഓഫ് അറേബ്യ’ ഒമര്‍ ഷെരീഫ് യാത്രയായി, മരണം ഹൃദയ സ്തംഭനം മൂലം
‘ലോറന്‍സ് ഓഫ് അറേബ്യ’ ഒമര്‍ ഷെരീഫ് യാത്രയായി, മരണം ഹൃദയ സ്തംഭനം മൂലം
സ്വന്തം ലേഖകന്‍: ‘ലോറന്‍സ് ഓഫ് അറേബ്യ’ ഒമര്‍ ഷെരീഫ് യാത്രയായി, മരണം ഹൃദയ സ്തംഭനം മൂലം. ലോകസിനിമയിലെ എക്കാലത്തെയും മികച്ച നടന്‍മാരില്‍ ഒരാളായിരുന്നു ഒമര്‍ ഷരീഫ്. അവസാന കാലത്ത് മറവിരോഗത്തിന്റെ പിടിയിലായിരുന്ന ഒമര്‍ 83 മത്തെ വയസിലാണ് അന്തരിച്ചത്. റഷ്യന്‍ എഴുത്തുകാരന്‍ ബോറിസ് പാസ്റ്റര്‍നാക്കിന്റെ നോവല്‍ ഡോക്ടര്‍ ഷിവാഗോ ആസ്പദമാക്കിയെടുത്ത സിനിമയിലെ നായകകഥാപാത്രമായും ഇതിഹാസചിത്രമായ ലോറന്‍സ് …
അഞ്ച് വിദേശ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിച്ച് ഇന്ത്യയുടെ സ്വന്തം പി എസ് എല്‍ വി
അഞ്ച് വിദേശ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിച്ച് ഇന്ത്യയുടെ സ്വന്തം പി എസ് എല്‍ വി
സ്വന്തം ലേഖകന്‍: അഞ്ച് വിദേശ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിച്ച് ഇന്ത്യയുടെ സ്വന്തം പി എസ് എല്‍ വി. അഞ്ചു ബ്രിട്ടിഷ് ഉപഗ്രഹങ്ങളാണ് ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി 28 ആകാശത്ത് എത്തിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് രാത്രി 9.58നായിരുന്നു വിക്ഷേപണം. ഐഎസ്ആര്‍ഒയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വാണിജ്യ വിക്ഷേപണമാണിത്. വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗണ്‍ ബുധനാഴ്ച രാവിലെ …