സ്വന്തം ലേഖകന്‍: കേരളതീരത്തെ തീക്കാറ്റ് ഉപ്പുകാറ്റെന്ന് പഠന റിപ്പോര്‍ട്ട്. തീരപ്രദേശങ്ങളിലെ ചെടികളും മരങ്ങളും വ്യാപകമായി ഉണങ്ങിയതിനു കാരണമായ പ്രതിഭാസം ഉപ്പ് കാറ്റ് തന്നെയാണെന്ന് സ്ഥിരീകരണം. കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയിലെ (കുഫോസ്) ശാസ്ത്ര സംഘം നടത്തിയ പരിശോധനയുടെ വിശദമായ പഠന റിപ്പോര്‍ട്ടിലാണ് ഉയര്‍ന്ന തോതിലുള്ള ലവണാംശം അടങ്ങിയ കാറ്റാണ് സസ്യപടര്‍പ്പുകള്‍ കരിയാന്‍ കാരണമായതെന്ന് സ്ഥിരീകരിച്ചത്. …
സ്വന്തം ലേഖകന്‍: മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കോണിക്ക് കൈക്കൂലി കേസില്‍ മൂന്നു വര്‍ഷം തടവ്. 2006 മുതല്‍ 2008 വരെയുള്ള കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രിയും മാധ്യമ വ്യവസായ പ്രമുഖനുമായ ബെര്‍ലുസ്‌ക്കോണി 2006, 2008 കാലത്ത് ഒരു സെനറ്റര്‍ക്ക് കൈക്കൂലി കൊടുത്ത് സ്വാധീനിച്ചു എന്നാണ് കേസ്. കേസില്‍ നേപ്പിള്‍സ് കോടതി …
സ്വന്തം ലേഖകന്‍: യുഎന്നിലെ ലഖ്‌വി മോചന വിവാദം, ചൈന വിശദീകരണം നല്‍കി. മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്‍ സക്കിയൂര്‍ റഹ്മാന്‍ ലഖ്‌വിയെ വിട്ടയച്ച പാക്കിസ്ഥാനെതിരെ നടപടി സ്വീകരിക്കാനുള്ള യുഎന്‍ നീക്കത്തെ ചൈന തടസ്സപ്പെടുത്തിയിരുന്നു. വസ്തുതകളുടെയും നിഷ്പക്ഷവും ന്യായവുമായ നിലപാടുകളുടെയും അടിസ്ഥാനത്തിലാണു ഇത്തരത്തില്‍ നിലപാടെടുത്തതെന്നു ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവാ ചുനിയിങ് വ്യക്തമാക്കി. ചൈനയുടെ നടപടിയെ നേരത്തേ …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ വിപണിയില്‍ അമേരിക്കന്‍ പൗരന്മാരുടെ രഹസ്യ നിക്ഷേപം തടയാന്‍ കരാര്‍. ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളില്‍ രഹസ്യനിക്ഷേപം നടത്തി നികുതിവെട്ടിപ്പു നടത്തുന്ന അമേരിക്കക്കാരെ തടയുകയാണ് കരാറിന്റെ മുഖ്യ ലക്ഷ്യം. ഇരു രാജ്യങ്ങളിലെയും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പരസ്പരം കൈമാറാന്‍ കേന്ദ്ര റവന്യു സെക്രട്ടറി ശക്തികാന്ത ദാസും യുഎസ് അംബാസഡര്‍ റിച്ചഡ് …
സ്വന്തം ലേഖകന്‍: ഐഎസ്എല്‍ താരലേലം ഇന്ന് നടക്കാനിരിക്കെ പ്രതീക്ഷയൊടെ മലയാളി കളിക്കാര്‍. ഐഎസ്എല്‍ രണ്ടാം സീസണ്‍ ലേലമാണ് ഇന്ന് നടക്കുക. എ അനസ്, റിനോ ആന്റോ എന്നിവരുള്‍പ്പെടെ എട്ട് മലയാളികളാണ് ലേലത്തിനുള്ളത്. പ്രഥമ ഐഎസ്എല്ലില്‍ ഇടം ലഭിക്കാതെ പോയ ദേശീയ താരങ്ങളും ആഭ്യന്തര കളിക്കാരും ലേലത്തിലുണ്ട്. 80 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള സുനില്‍ ഛേത്രിയാണ് …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് അഭയാര്‍ഥികളാക്കിയത് 40 ലക്ഷം സിറിയക്കാരെയെന്ന് യുഎന്‍ റിപ്പോര്‍ട്ട്. അഭയാര്‍ഥികള്‍ക്കുള്ള യുഎന്‍ ഏജന്‍സിയാണ് പുതിയ കണക്ക് പുറത്ത് വിട്ടത്. തുര്‍ക്കിയിലാണ് ഭൂരിഭാഗം പേരും അഭയം തേടുന്നത്. അഭയാര്‍ഥി പ്രവാഹം തടയാനുള്ള നടപടികള്‍ക്കായി അമേരിക്കയുമായി ചര്‍ച്ചക്കൊരുങ്ങുകയാണ് തുര്‍ക്കി. ലോകത്ത് ഏറ്റവും കൂടുതല്‍ അഭയാര്‍ഥികളെ സൃഷ്ടിച്ച രാജ്യമാണ് സിറിയയെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ …
സ്വന്തം ലേഖകന്‍: കള്ളയൊപ്പിട്ട് ഭൂമി തട്ടിയ ആം ആദ്മി എംഎല്‍എ അറസ്റ്റില്‍. അരവിന്ദ് കെജ്!രിവാള്‍ മന്ത്രിസഭയിലെ എംഎല്‍എയായ മനോജ് കുമാറിനെയാണ് കള്ളയൊപ്പിട്ട് ഭൂമി സ്വന്തമാക്കിയ കേസില്‍ എഎപി എംഎല്‍എയായ പൊലീസ് അറസ്റ്റ് ചെയ്തത്. അശോക് നഗര്‍ പോലീസ് അദ്ദേഹത്തെ ചോദ്യം ചെയ്തു കൊണ്ടിരിക്കയാണെന്ന് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബി എസ് ബസ്സി അറിയിച്ചു. ഭൂമി തട്ടിപ്പുമായി …
സ്വന്തം ലേഖകന്‍: ചൈനയില്‍ ഓഹരി വിപണി കൂപ്പുകുത്തിയതിനെ തുടര്‍ന്ന് ലോകവിപണികളില്‍ ആശങ്ക പടരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും വ്യാപാരം തകര്‍ച്ചയില്‍ അവസാനിച്ചതോടെ ഇന്ത്യന്‍ ഓഹരി വിപണിയടക്കകുള്ള ലോകത്തെ പ്രധാന വിപണികളില്‍ തകര്‍ച്ച പ്രതിഫലിച്ചു. ആഗോള സാമ്പത്തിക രംഗത്തെ മുഴുവന്‍ പിടിച്ചുലച്ച 2008 ലെ സാമ്പത്തിക മാന്ദ്യത്തിലും ഇളകാതെ നിന്ന ചൈനീസ് ഓഹരി വിപണി കഴിഞ്ഞ ദിവസം …
സ്വന്തം ലേഖകന്‍: പ്രേമത്തിന്റെ വ്യാജന്‍ ഇറങ്ങിയ സംഭവുമായി ബന്ധപ്പെട്ട് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്റെ മൊഴിയെടുത്തു. ആലുവയിലെ ഫ്‌ലാറ്റില്‍ വച്ചാണ് ആന്റി പൈറസി സെല്‍ സംവിധായകന്റെ മൊഴിയെടുത്തത്. മൊഴിയെടുപ്പ് 8 മണിക്കൂറോളം നീണ്ടുനിന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി. അന്വേഷണ പുരോഗതിയില്‍ തൃപ്തനാണെന്നും വ്യാജ പതിപ്പ് പുറത്തായതിന് പിന്നില്‍ താനാണെന്നുമുള്ള വാര്‍ത്തകള്‍ …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ ആക്രമിക്കപ്പെട്ട ക്രിസ്ത്യന്‍ പള്ളികള്‍ പുനര്‍നിര്‍മ്മിക്കാമെന്ന് മുസ്ലീം സംഘടകള്‍. പള്ളികളുടെ പുനര്‍നിര്‍മ്മാണത്തിന് ആവശ്യമായ ഫണ്ട് ശേഖരണവും സംഘടനകള്‍ സജീവമാക്കി. അമേരിക്കയില്‍ കറുത്തവര്‍ഗക്കാര്‍ക്കെതിരായ നടന്ന ആക്രമണത്തില്‍ നിരവധി ക്രിസ്ത്യന്‍ പള്ളികളും നശിപ്പിക്കപ്പെട്ടിരുന്നു. അമേരിക്കയിലെ വിവിധ സംഘടനകള്‍ ചേര്‍ന്നാണ് ആക്രമണത്തിനിരയായ ആഫ്രിക്കന്‍ വംശജരുടെ അമേരിക്കന്‍ ക്രിസ്ത്യന്‍ പള്ളികള്‍ പുനര്‍നിര്‍മിക്കാന്‍ തീരുമാനമെടുത്തത്. അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരെ ലക്ഷ്യം …