സ്വന്തം ലേഖകൻ: കുവൈത്തിൽ അഞ്ചുമാസമായി തുടരുന്ന കർഫ്യൂ ശനിയാഴ്ച രാത്രികൂടി മാത്രം. ആഗസ്റ്റ് 30ന് പുലർച്ച മൂന്നോടെ രാജ്യത്ത് നിലനിൽക്കുന്ന ഭാഗിക കർഫ്യൂ പിൻവലിക്കുമെന്ന് മന്ത്രിസഭ പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് 22നാണ് കുവൈത്തിൽ ഭാഗികമായി കർഫ്യൂ ആരംഭിച്ചത്. ഇത് പിന്നീട് പൂർണ കർഫ്യൂ ആക്കി മാറ്റി. പിന്നീട് കോവിഡ് വ്യാപന തോത് കുറഞ്ഞതിെൻറ അടിസ്ഥാനത്തിൽ ക്രമേണ നിയന്ത്രണങ്ങൾ …
സ്വന്തം ലേഖകൻ: സ്കൂളുകൾക്ക് പിന്നാലെ രാജ്യത്തെ നഴ്സറികളും തുറക്കാൻ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകി. ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം തുറക്കേണ്ടതെന്ന് വിദ്യാഭ്യാസ മന്ത്രാലയവും ദേശീയ അടിയന്തര ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു. നഴ്സറികളും സ്കൂളുകളും സർവകലാശാലകളും കഴിഞ്ഞ മാർച്ചിലാണ് അടച്ചത്. രാജ്യമെമ്പാടുമുള്ള നഴ്സറികൾ വീണ്ടും തുറക്കുന്നതിനുള്ള സുരക്ഷാ മാർഗനിർേദശങ്ങളാണ് അതോറിറ്റി പുറപ്പെടുവിച്ചത്. എല്ലാ സ്ഥാപനങ്ങളിലും …
സ്വന്തം ലേഖകൻ: കോവിഡ് -19 പ്രതിസന്ധി കാരണം ദുരിതമനുഭവിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേഭാരത് ദൗത്യത്തിൽ ബഹ്റൈനിൽനിന്ന് കൂടുതൽ വിമാനങ്ങൾ പ്രഖ്യാപിച്ചു. ആഗസ്റ്റ് 31 മുതലുള്ള പുതിയ പട്ടികയിൽ കേരളത്തിലേക്ക് നാല് വിമാനങ്ങളാണുള്ളത്. സെപ്റ്റംബർ ഒന്നിന് തിരുവനന്തപുരത്തേക്കും മൂന്നിന് കോഴിക്കോേട്ടക്കും അഞ്ചിന് കൊച്ചിയിലേക്കും ഒമ്പതിന് കണ്ണൂരിലേക്കുമാണ് ബഹ്റൈനിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ പുറപ്പെടുന്നത്. ഹൈദരാബാദിലേക്ക് മൂന്ന് …
സ്വന്തം ലേഖകൻ: ഖത്തർ ക്ലീൻ സർട്ടിഫിക്കറ്റുള്ള രാജ്യത്തെ റസ്റ്റാറൻറുകൾക്ക് സെപ്റ്റംബർ ഒന്നുമുതൽ പൂർണശേഷിയിൽ പ്രവർത്തിക്കാമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. ഖത്തർ ക്ലീൻ സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയിട്ടില്ലാത്ത റസ്റ്റാറൻറുകൾക്ക് 30 ശതമാനം ശേഷിയിൽ മാത്രമേ പ്രവർത്തിക്കാൻ അനുമതിയുള്ളൂ. റസ്റ്റാറൻറുകളിൽ ബുഫേ സംവിധാനം ഉണ്ടാകരുത്. ശീശ സൗകര്യം അനുവദനീയമല്ല. ഭക്ഷണമെനു മുൻകൂട്ടി ഓർഡർ ചെയ്തിരിക്കണം. ഹാൻഡ് സാനിറ്റൈസറുകൾ നൽകണം. …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ഇരുപത്തിനാലു മണിക്കൂറിനിടെ 1,522 പുതിയ കൊവിഡ് -19 കേസുകൾ രേഖപ്പെടുത്തി. കഴിഞ്ഞ 11 ആഴ്ചക്കിടെ രേഖപ്പെടുത്തിയ ഏറ്റവും കൂടുതൽ പ്രതിദിന കേസാണ് ഇന്നലെ രേഖപ്പെടുത്തിയത്. സർക്കാർ സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത് ഇപ്പോൾ ഓരോ ദിവസവും ശരാശരി 1,138 പോസിറ്റീവ് ടെസ്റ്റുകൾ രേഖപ്പെടുത്തുന്നുണ്ട്. ഇത് ജൂലൈ പകുതിയോടെ വെറും 540 മാത്രമായിരുന്നു. അതായത് ഒരു …
സ്വന്തം ലേഖകൻ: കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. ഇന്നും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടായിരത്തിന് മുകളിലാണ്. സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 2260 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോവിഡ് മൂലം ഏഴ് മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തപ്പോൾ ചികിത്സയിലായിരുന്ന 2097 പേർ രോഗമുക്തി നേടി …
സ്വന്തം ലേഖകൻ: കൊവിഡ് ദുരിതത്തിനിടെ ലോറ കൊടുങ്കാറ്റ് ടെക്സസില്‍ വന്‍ നാശനഷ്ടം വിതയ്ക്കുന്നു. മിക്കയിടത്തും വൈദ്യുതി ലൈനുകള്‍ക്ക് കാര്യമായ തകരാര്‍ സംഭവിച്ചതോടെ നഗരപ്രദേശങ്ങളടക്കം ഇരുട്ടിലായി. യുഎസിന്റെ കണക്കനുസരിച്ച് 400,000 ജനങ്ങളെയാണ് ലോറ ചുഴലിക്കാറ്റ് കഷ്ടപ്പെടുത്തി കൊണ്ടിരിക്കുന്നത്. ഇതില്‍ ലൂസിയാനയും ടെക്‌സസും ഏറ്റവും വലിയ തകരാറുകള്‍ നേരിടുന്നു. ടെക്‌സസില്‍ ഒരു ലക്ഷത്തിലധികം ഉപഭോക്താക്കളെ കാറ്റ് ബാധിക്കുന്നു. ദേശീയ …
സ്വന്തം ലേഖകൻ: ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ രാജി പ്രഖ്യാപിച്ചു. നിരവധി വർഷങ്ങളായി ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്ന ആബെയുടെ രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് രാജി തീരുമാനം. ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി പുതിയ നേതാവിനെ കണ്ടെത്തുന്നതുവരെ ആബെ പ്രധാനമന്ത്രിയായ തുടരുമെന്നാണ് അറിയുന്നത്. വെള്ളിയാഴ്ച വാർത്താസമ്മേളനത്തിലൂടെയായിരുന്നു രാജി പ്രഖ്യാപനം. കാലാവധി പൂർത്തിയാക്കാതെ പദവി ഒഴിയുന്നതിൽ ആബെ ജപ്പാനിലെ …
സ്വന്തം ലേഖകൻ: എമിറേറ്റിലെ ട്രാഫിക് പിഴയിൽ 50% ഇളവ് പ്രഖ്യാപിച്ചു. 2019ലും അതിനു മുൻപും ചുമത്തിയ പിഴകൾക്കാണ് ഇളവ് ലഭിക്കുക. ഈ വർഷം സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 1 വരെയുള്ള കാലയളവിൽ പിഴ അടയ്ക്കണം. വാഹനം കണ്ടുകെട്ടിയത് ഒഴിവാക്കുമെങ്കിലും അപകടകരമാം വിധം വാഹനമോടിച്ചതിനുള്ള പിഴയ്ക്ക് ആനുകൂല്യം ലഭിക്കില്ല. കൊവിഡ് കാലത്ത് സാമ്പത്തിക പ്രയാസമനുഭവിക്കുന്നവർക്ക് സഹായകമാകാനാണ് …
സ്വന്തം ലേഖകൻ: ദുബായില്‍ ഇ ലേണിങ് നടത്തുന്ന കുട്ടികളുള്ള അമ്മമാര്‍ക്ക് തുടര്‍ന്നും വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഞായറാഴ്ച സ്‌കൂള്‍ തുറക്കാനിരിക്കെയാണ് ദുബായ് കിരീടാവകാശിയുടെ ഈ പ്രഖ്യാപനം. സര്‍ക്കാര്‍ ജോലിക്കാരായ അമ്മമാര്‍ക്കാണ് ഉത്തരവ് ബാധകം. കൊവിഡ്-19 ഭീതിയില്‍ പല രക്ഷിതാക്കളും ഇ ലേണിങ്ങ് …