1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യ, ബഹ്​റൈൻ വിമാന സർവീസുകളുടെ കാര്യത്തിൽ ധാരണയായില്ല; പ്രവാസികൾക്ക് കാത്തിരിപ്പ്
ഇന്ത്യ, ബഹ്​റൈൻ വിമാന സർവീസുകളുടെ കാര്യത്തിൽ ധാരണയായില്ല; പ്രവാസികൾക്ക് കാത്തിരിപ്പ്
സ്വന്തം ലേഖകൻ: ഇന്ത്യയും ബഹ്​റൈനും തമ്മിൽ വ്യോമഗതാഗതത്തിനുള്ള എയർ ട്രാൻസ്​പോർട്ട്​ ബബ്​ൾ സംവിധാനത്തിൽ തീരുമാനമാകാത്തത്​ പ്രവാസികളെ ആശങ്കയിലാക്കുന്നു. കോവിഡ്​ വ്യാപനത്തെത്തുടർന്ന്​ നാട്ടിലേക്ക്​ പോയ നിരവധി പ്രവാസികൾ ഇപ്പോൾ തിരിച്ചുവരാൻ ആഗ്രഹിക്കുന്നുണ്ട്​. വിസ കാലാവധി കഴിയുന്നവരും അടിയന്തരമായി ജോലിയിൽ പ്രവേശിക്കേണ്ടവരുമൊക്കെ ഇക്കൂട്ടത്തിലുണ്ട്​. ഉടൻ തിരിച്ചെത്താൻ കാത്തിരിക്കുന്നവരാണ്​ ഇവർ. ബഹ്​റൈൻ ഉൾപ്പെടെ 13 രാജ്യങ്ങളുമായി എയർ ബബ്​ൾ ധാരണക്ക്​ …
സൌദി സ്വകാര്യ മേഖലയിലെ എഞ്ചിനീയറിങ് ജോലികള്‍ സ്വദേശിവല്‍ക്കരിക്കുന്നു
സൌദി സ്വകാര്യ മേഖലയിലെ എഞ്ചിനീയറിങ് ജോലികള്‍ സ്വദേശിവല്‍ക്കരിക്കുന്നു
സ്വന്തം ലേഖകൻ: സൌദിയില്‍ സ്വകാര്യമേഖലയിലെ എഞ്ചിനീയറിങ് ജോലികള്‍ സ്വദേശിവല്‍ക്കുന്നു. സ്വകാര്യ സ്ഥാപനങ്ങളില്‍ അഞ്ച് എഞ്ചിനീയര്‍മാരോ അതില്‍ കൂടുതലോ തൊഴിലെടുക്കുന്നുവെങ്കില്‍ അതിന്റെ ഇരുപത് ശതമാനം സൌദി എഞ്ചിനീയര്‍ ആയിരിക്കണം. സ്വകാര്യ മേഖലകളിലെ എഞ്ചിനീയറിങ് പ്രഫഷനുകള്‍ ഇരുപത് ശതമാനം സ്വദേശിവത്കരിക്കുവാനാണ് മാനവ വിഭവ ശേഷി മന്ത്രാലയം മന്ത്രി എന്‍ജിനീയര്‍ അഹ്‌മദ് സുലൈമാന്‍ അല്‍ റാജിഹി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ബന്ധപ്പെട്ട …
കുവൈത്തിലേക്ക് വരുന്നവരുടെ പിസിആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് സമയപരിധി നീട്ടി
കുവൈത്തിലേക്ക് വരുന്നവരുടെ പിസിആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് സമയപരിധി നീട്ടി
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് വരുന്നവരുടെ പിസിആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് സമയ പരിധി നീട്ടി. കൊവിഡ് പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും കുവൈത്തിലേക്ക് വരുന്നവര്‍ക്ക് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന ദിവസത്തിന്റെ നാലു ദിവസം മുമ്പ് പി.സി.ആര്‍ പരിശോധന നാടത്തിയാല്‍ മതിയാവും. ഇതനുസരിച്ചു നിര്‍ബന്ധിത പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റിന്റെ സമയ പരിധി 72 മണിക്കൂറില്‍ നിന്നും 96 മണിക്കൂറായി ഉയര്‍ത്തി. …
ഓൺലൈൻ ഡേറ്റിങ് ആപ്പുകൾ ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ്
ഓൺലൈൻ ഡേറ്റിങ് ആപ്പുകൾ ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ്
സ്വന്തം ലേഖകൻ: ഓൺലൈൻ ഡേറ്റിങ് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവർ ജാഗ്രതപാലിക്കണമെന്ന് ദുബായ് പോലീസ്. ഡേറ്റിങ് വെബ്‌സൈറ്റുകളും ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന മസാജ് സെന്ററുകളും സന്ദർശിച്ച് ചതിയിൽപ്പെടുന്നവരുടെ എണ്ണം കൂടിയതോടെയാണ് പോലീസ് മുന്നറിയിപ്പ് നൽകിയത്. ഇതുസംബന്ധിച്ചുള്ള വീഡിയോ ബോധവത്‌കരണ സന്ദേശം പോലീസ് പുറത്തുവിട്ടു. ഓൺലൈൻ ഡേറ്റിങ് പ്ലാറ്റ്‌ഫോമുകൾ വികസിപ്പിച്ച് പണവും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുക്കുന്ന സംഘത്തിന്റെ പ്രവർത്തനങ്ങളാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്. …
കുവൈത്ത് സർക്കാർ മേഖലയിൽ സ്വദേശിവൽക്കരണം; 1183 പേർക്ക് തൊഴിൽ നഷ്ടം
കുവൈത്ത് സർക്കാർ മേഖലയിൽ സ്വദേശിവൽക്കരണം; 1183 പേർക്ക് തൊഴിൽ നഷ്ടം
സ്വന്ത ലേഖകൻ: സർക്കാർ മേഖലയിൽ 48 ഏജൻസികളിലെ 1183 വിദേശികളുടെ തൊഴിൽ കരാർ റദ്ദാക്കും. സ്വകാര്യവൽക്കരണ പദ്ധതി ഭാഗമായി അത്രയും പേരെ സർക്കാർ മേഖലയിൽനിന്നു ഒഴിവാക്കുന്നതിനു മുന്നോടിയായി അവരുടെ ശമ്പളത്തിനായുള്ള ബജറ്റ് വിഹിതം മരവിപ്പിച്ചു. 15 മന്ത്രാലയങ്ങളിലെ 626 പേരെയാണ് ഒഴിവാക്കുക. അവരിൽ ജലം-വൈദ്യൂതി മന്ത്രാലയത്തിൽ 130 പേരും ആരോഗ്യമന്ത്രാലയത്തിൽ 123പേരും വിദ്യാഭ്യാസ മന്ത്രാലയത്തിൽ 101 …
യുഎഇയിൽ 24 മണിക്കൂറിനിടെ 275 പേർക്ക് കൊവിഡ്; രണ്ടാം ഘട്ട വ്യാപനമെന്ന് ആശങ്ക
യുഎഇയിൽ 24 മണിക്കൂറിനിടെ 275 പേർക്ക് കൊവിഡ്; രണ്ടാം ഘട്ട വ്യാപനമെന്ന് ആശങ്ക
സ്വന്തം ലേഖകൻ: കൊവി‍ഡ് 19 രണ്ടാം ഘട്ട വ്യാപനമുണ്ടാകാതിരിക്കാൻ സുരക്ഷാ മുൻകരുതലുകൾ എല്ലാവരും കർശനമായും പാലിക്കണമെന്ന് അധികൃതർ. കൊവിഡ് വ്യാപനം ഇല്ലാതായിട്ടില്ലെന്നും സുരക്ഷാ മുൻകരുതലുകളെടുത്തില്ലെങ്കിൽ രണ്ടാം വ്യാപനം വൈകാതെ ഉണ്ടാകുമെന്നും ദേശീയ ദുരന്ത നിവാരണ വിഭാഗം ഡയറക്ടർ ജനറൽ ഉബൈദ് അൽ ഹുസൻ അൽ ഷംസി അബുദാബി ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. യുഎഇയിൽ …
സംസ്ഥാനത്ത് ഇന്ന് 1908 പേര്‍ക്ക് കൊവിഡ്; 1718 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 1908 പേര്‍ക്ക് കൊവിഡ്; 1718 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 1908 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 397 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 241 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 200 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 186 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 143 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ …
“കൊറോണ വൈറസ് നമ്മോടൊപ്പം എപ്പോഴും ഉണ്ടാകും,” പ്രതീക്ഷ ആഗോള വാക്‌സിനേഷനിൽ
“കൊറോണ വൈറസ് നമ്മോടൊപ്പം എപ്പോഴും ഉണ്ടാകും,” പ്രതീക്ഷ ആഗോള വാക്‌സിനേഷനിൽ
സ്വന്തം ലേഖകൻ: കൊറോണ വൈറസ് മനുഷ്യരുടെ കൂടെ എപ്പോഴും ഉണ്ടാകുമെന്ന് യു.കെയിലെ ശാസ്ത്രജ്ഞന്റെ വെളിപ്പെടുത്തല്‍. ഒരു രൂപത്തില്‍ അല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ മനുഷ്യരുടെ കൂടെ എപ്പോഴും വൈറസ് നിലനില്‍ക്കുമെന്നാണ് ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. യു.കെ സര്‍ക്കാരിന്റെ ശാസ്ത്ര ഉപേദേശക സമിതിയായ സയന്റിഫിക് അഡൈ്വസറി ഗ്രൂപ്പ് ഫോര്‍ എമര്‍ജന്‍സീസ് അംഗമായ സര്‍ മാര്‍ക് വാല്‍പോര്‍ട്ട് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. …
ഇന്ത്യൻ-അമേരിക്കൻ വോട്ടർമാരിൽ നോട്ടമിട്ട് ട്രം‌പ്; മോദിയെ കൂട്ടു പിടിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം
ഇന്ത്യൻ-അമേരിക്കൻ വോട്ടർമാരിൽ നോട്ടമിട്ട് ട്രം‌പ്; മോദിയെ കൂട്ടു പിടിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം
സ്വന്തം ലേഖകൻ: ഇന്ത്യന്‍- അമേരിക്കന്‍ വോട്ട് നേടാന്‍ പുതിയ തന്ത്രവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള വീഡിയോ പുറത്തുവിട്ടുകൊണ്ടാണ് പുതിയ പരീക്ഷണത്തിന് ട്രംപ് ക്യാംപ് ഇറങ്ങിയിരിക്കുന്നത്. ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിച്ച സമയത്തുള്ളതും മോദി അമേരിക്ക സന്ദര്‍ശിച്ച സമയത്തുള്ളതുമായ സംഭവങ്ങള്‍ ചേര്‍ത്താണ് രണ്ട് മിനുട്ടില്‍ താഴെയുള്ള വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യന്‍- അമേരിക്കന്‍ …
കൊവിഡ്: 12 വയസ്സിന്‌ മുകളിലുമുള്ള കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് WHO
കൊവിഡ്: 12 വയസ്സിന്‌ മുകളിലുമുള്ള കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് WHO
സ്വന്തം ലേഖകൻ: കുട്ടികളും രോഗവാഹകരാകുമെന്ന മുന്നറിയിപ്പു നല്‍കി ലോകാരോഗ്യ സംഘടന. 12 വയസ്സിനും അതിനു മുകളിലുമുള്ള കുട്ടികളും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും ലോകാരോഗ്യസംഘടന പുറത്തിറക്കിയ പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍ പറയുന്നു. മുതിര്‍ന്നവര്‍ക്ക് ബാധിക്കുന്ന അതേ രീതിയില്‍ തന്നെ രോഗം കുട്ടികളെയും ബാധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. അതിനാല്‍ തന്നെ 12 വയസ്സും അതിനുമുകളില്‍ പ്രായമുള്ളവരും മാസ്‌ക് നിര്‍ബന്ധമായും …