സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും പ്രായമേറിയ പുരുഷന് വിട വാങ്ങി. സകാറി മോമോയ് എന്ന ജപ്പാന് പൗരനാണ് ലോകത്തിലെ ഏറ്റവും പ്രായമുള്ള മനുഷ്യനായിരിക്കെ അന്തരിച്ചത്. 112 മത്തെ വയസില്‍ ടോക്കിയോയിലെ ആശുപത്രിയിലായിരുന്നു മോമോയുടെ അന്ത്യം.
വൃക്കരോഗം ബാധിച്ചു വര്‍ഷങ്ങളായി ചികില്‍സയിലായിരുന്ന മൊമോയ്.
ചൈനീസ് കവിതകളും വായിച്ച് ഒരു വര്‍ഷംകൂടി ഭൂമിയില്‍ ജീവിച്ചിരിക്കണമെന്നായിരുന്നു മൊമോയുടെ ആഗ്രഹം. മരണം സംഭവിച്ച ടോക്കിയോയിലെ ആശുപത്രിയിലായിരുന്നു ഏറെക്കാലമായി മോമോയുടെ താമസവും.
1903 ല്‍ ഫുക്കുഷിമയില്‍ ജനിച്ച സകാറി മൊമോയ് ഹൈസ്കൂള്‍ പ്രധാനാധ്യാപകനായാണ് ഔദ്യോഗിക ജീവിതത്തില്‍നിന്നു വിരമിച്ചത്. ചിട്ടയായ ഭക്ഷണക്രമവും ആവശ്യത്തിന് ഉറക്കവും ശീലമാക്കിയതാണ് ആയുസ്സിന്റെ രഹസ്യമെന്ന് അദ്ദേഹം പറയുമായിരുന്നു.
മോമോയ്ക്ക് അഞ്ചു മക്കളുണ്ട്. ലോകത്തെ ഏറ്റവും പ്രായമുള്ള പുരുഷനെന്ന ഗിന്നസ് റെക്കോ!ഡ് മറ്റൊരു ജപ്പാന്‍കാരനു കൈമാറിക്കൊണ്ടാണു മൊമോയ് അന്തരിച്ചത്. യസുതാരോ കോയിദെ എന്ന ഈ ജപ്പാന്കാരനും 112 വയസ്സുണ്ട്. ലോകത്തെ ഏറ്റവും പ്രായമുള്ള വ്യക്തിയായി ഗിന്നസില്‍ കയറിയിരിക്കുന്നത് 116 വയസ്സുള്ള യുഎസുകാരി സൂസന്ന ജോണ്‍സാണ്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല