സ്വന്തം ലേഖകന്‍: സുരക്ഷിതമായി സെല്‍ഫി എടുക്കാന്‍ പഠിപ്പിക്കാന്‍ ഒരുങ്ങി റഷ്യന്‍ പോലീസ്. സെല്‍ഫി ഭ്രമം തലക്കുപിടിച്ച് ജീവഹാനി വരുത്തുന്ന പുതുതലമുറയിലെ ഫ്രീക്കന്മാരുടെ എണ്ണം വര്‍ദ്ധിച്ചതോടെയാണ് ബോധവത്കരണ ക്യാമ്പയിനുമായി റഷ്യന്‍ പോലീസ് മുന്നിട്ടിറങ്ങിയത്. സുരക്ഷിത സെല്‍ഫി എന്ന പേരിലാണ് റഷ്യന്‍ പോലീസ് ക്യാമ്പയിന് തുടക്കമിട്ടിരിക്കുന്നത്. അപകടകരമയ രീതിയില്‍ സെല്‍ഫി എടുത്ത പത്ത് പേര്‍ ഈ വര്‍ഷം റഷ്യയില്‍ …
സ്വന്തം ലേഖകന്‍: ജനഗണമന തിരുത്തണമെന്ന ആവശ്യവുമായി രാജസ്ഥാന്‍ ഗവര്‍ണര്‍ രംഗത്ത്. രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിംഗാണ് അധിനായക ജയ ഹേ എന്ന വരിയിലെ ‘അധിനായകന്‍’ എന്നത് ബ്രിട്ടീഷ് ഭരണകാലത്തെ അനുസ്മരിക്കുന്നതാണെന്ന വിശദീകരണവുമായി വിവാദ പുരുഷനായത്. രാജസ്ഥാന്‍ സര്‍വകലാശാലയിലെ ബിരുദ ദാന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു കല്യാണ്‍ സിംഗ്. ദേശീയഗാനം രചിച്ച രവീന്ദ്രനാഥ ടാഗോറില്‍ തനിക്ക് പൂര്‍ണ വിശ്വാസവും …
സ്വന്തം ലേഖകന്‍: മ്യാന്മറില്‍ ബുദ്ധമതക്കാരികളായ സ്ത്രീകള്‍ മറ്റു മതക്കാരെ വിവാഹം കഴിക്കുന്നത് നിരോധിച്ചു. ബുദ്ധമതത്തില്‍ പെട്ട സ്ത്രീകള്‍ മതത്തിനു പുറത്തു നിന്ന് വിവാഹം കഴിക്കുന്നത് തടഞ്ഞു കൊണ്ടുള്ള നിയമം പാര്‍ലമെന്റ് പാസാക്കി. നടപടിയെ അപലപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകരും സാമൂഹികപ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. നീക്കം തീവ്രനിലപാടുകാരായ ബുദ്ധസന്യാസിമാരുടെ സമ്മര്‍ദ്ദം മൂലമാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. മതത്തിനു പുറത്തുള്ളവരെ വിവാഹം കഴിക്കണമെങ്കില്‍ …
സ്വന്തം ലേഖകന്‍: . ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ അഞ്ച് രാഷ്ട്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബ്രിക്‌സ് കൂട്ടായ്മയില്‍ ആരംഭിക്കുന്ന ബ്രിക്‌സ് ബാങ്കില്‍ ഇന്ത്യ 1800 കോടി രൂപ നിക്ഷേപിക്കും. 10,000 കോടി രൂപയുടെ മൂലധനവുമായി ആരംഭിക്കുന്ന ബ്രിക്‌സ് ബാങ്കില്‍ ഇന്ത്യയുടെ വിഹിതമാണിത്. ബ്രിക്‌സ് ബാങ്കില്‍ 4100 കോടി രൂപ നിക്ഷേപിച്ച ചൈനയാണ് ഒന്നാമത്. എട്ട് …
സ്വന്തം ലേഖകന്‍: കുവൈത്ത് പ്രവാസികള്‍ക്കിടയില്‍ അനധികൃത പണപ്പിരിവുകാര്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സാമൂഹ്യ ക്ഷേമ മന്ത്രാലയം. മന്ത്രാലയത്തിന്റെ മുന്‍കൂട്ടിയുള്ള അനുമതി കൂടാതെ പിരിവു നടത്തിയ 35 പേരെ തിരിച്ചറിഞ്ഞു. യാചനക്കിടെ പിടിയിലായ 10 പേരെ കുടുംബ സമേതം നാടുകടത്തും. ജീവകാരുണ്യത്തിന്റെ ലേബലില്‍ അനധികൃതമായി ധന സമാഹരണം നടത്തിയ 35 പേര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായി …
സ്വന്തം ലേഖകന്‍: വിയറ്റ്‌നാമും അമേരിക്കയും അടുക്കുന്നു, വിയറ്റ്‌നാം കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി ഒബാമയെ കണ്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച്ച. വിയറ്റ്‌നാം കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി നുയെന്‍ ഫു ട്രോങ് ആണ് യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമയുമായി കൂടിക്കാഴ്ച്ച നടത്തിയത്. വൈറ്റ് ഹൌസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച്ച. ഇതാദ്യമായാണ് …
സ്വന്തം ലേഖകന്‍: ലളിത് മോദി വഴി ഐപിഎല്ലിലേക്ക് ആയിരം കോടി ഒഴുക്കിയെന്ന് ദാവൂദ് ഇബ്രാഹിം. ബിസിനസ് ആവശ്യത്തിനായാണ് തുക നല്‍കിയതെന്ന് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം വെളിപ്പെടുത്തി. ഇന്ത്യയില്‍ താന്‍ 24000 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും ദാവൂദ് അവകാശപ്പെട്ടു. ഗുജറാത്തിലെ നിര്‍മാണ്‍ ന്യൂസ് എന്ന ടെലിവിഷന്‍ ചാനല്‍ ദാവൂദുമായി ടെലിഫോണില്‍ നടത്തിയ അഭിമുഖത്തിലാണ് ദാവൂദിന്റെ വെളിപ്പെടുത്തലുകള്‍. …
സ്വന്തം ലേഖകന്‍: ബിബിസി ടിവി ചാനല്‍ പൂട്ടി ഓണ്‍ലൈനിലേക്ക് ചുവടുമാറ്റാന്‍ ഒരുങ്ങുന്നു. ടിവി പ്രേക്ഷകരുടെ എണ്ണത്തിലുണ്ടായ കുറവും ഓണ്‍ലൈന്‍ പ്രേക്ഷകരിലുണ്ടായ ഭീമമായ വര്‍ധനവുമാണ് ബിബിസിയുടെ പുതിയ തീരുമാനത്തിനു കാരണം. ബിബിസി 3 ചാനല്‍ ടിവി സംപ്രേക്ഷണം അവസാനിപ്പിക്കുന്ന വിവരം ജൂണ്‍ അവസാനത്തില്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബ്രിട്ടീഷ് മാധ്യമ ഭീമന്റെ പുതിയ നീക്കം. ടിവി സംപ്രേക്ഷണം പൂര്‍ണ്ണമായി …
സ്വന്തം ലേഖകന്‍: കോട്ടക്കലില്‍ പതിനാലുകാരിയെ നാല്പതോളം പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച കേസില്‍ ഏഴു പേര്‍ പോലീസ് പിടിയിലായി. വിദ്യാര്‍ഥിനി നല്‍കിയ രഹസ്യ മൊഴിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന്റെ നടപടി. പെണ്‍കുട്ടിയുടെ ഇളയ സഹോദരിയും പീ!ഡനത്തിന് ഇരയായിട്ടുണ്ടെന്ന് ചൈല്‍ഡ് ലൈന് മൊഴി നല്‍കി. പെണ്‍കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാതാപിതാക്കള്‍ക്ക് പിന്നാലെയാണ് ഏഴുപേരെ കൂടി കസ്റ്റഡിയില്‍ …
സ്വന്തം ലേഖകന്‍: പ്രവാസി വോട്ടിന്റെ കാര്യത്തില്‍ തീരുമാനത്തില്‍ എത്തിയതായി കേന്ദ്രം സുപ്രീം കോടതിയില്‍ ബോധിപ്പിച്ചു. പ്രവാസികളുടെ വോട്ടവകാശം സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയ വിശധീകരണത്തിലാണ് ധാരണയെക്കുറിച്ച് പരാമര്‍ശമുള്ളത്. ഇതിന്റെ ഭേദഗതികളോടു കൂടിയ കുറിപ്പ് മന്ത്രിസഭായോഗത്തിന്റെ പരിഗണനക്ക് വിട്ടതായി കേന്ദ്രം അറിയിച്ചു. സൈനികര്‍ക്ക് ജോലി ചെയ്യുന്ന സ്ഥലത്തുതന്നെ വോട്ട് ചെയ്യാന്‍ സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യവും സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. …