1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 24, 2020

സ്വന്തം ലേഖകൻ: സൌദി അറേബ്യയിൽ വിദേശികളുടെ സ്‌പോൺസർഷിപ്പ് മാറ്റത്തിന് തൊഴിൽ, സാമൂഹികക്ഷേമ മന്ത്രാലയം താൽകാലിക ഇളവ് അനുവദിച്ചു. സൌദി പ്രാദേശിക മാധ്യമങ്ങളാണ്​ ഇക്കാര്യം​ റിപ്പോർട്ട് ചെയ്​തത്​​. സ്വദേശിവത്കരണത്തി​െൻറ ഭാഗമായി മന്ത്രാലയം നടപ്പാക്കിയ നിതാഖാത് വ്യവസ്ഥയിൽ ഇളംപച്ച ഗണത്തിലുള്ള സ്ഥാപങ്ങൾക്കാണ് ഇളവി​െൻറ ആനുകൂല്യം ലഭിക്കുക.

ഇത്തരം സ്ഥാപനങ്ങൾക്ക് നിബന്ധനകൾക്ക് വിധേയമായി വിദേശ ജോലിക്കാരുടെ സ്‌പോൺസർഷിപ്പ് എടുക്കാനാവും. ഒക്ടോബർ വരെയാണ് ഇൗ ഇളവ് ലഭിക്കുക. സ്വദേശിവത്കരണം പൂർത്തീകരിച്ച് ഇളം പച്ച ഗണത്തിലെത്തിയ സ്ഥാപനങ്ങൾക്ക് സ്വദേശികളുടെ എണ്ണത്തിൽ കുറവ് വരുത്താതെ വിദേശികളുടെ സ്‌പോൺസർഷിപ്പ് എടുക്കാം എന്നതാണ് ആനുകൂല്യം.

മുമ്പ് ഇത്തരം സ്ഥാപനങ്ങൾക്ക് മറ്റു സ്ഥാപനങ്ങളിൽ നിന്ന് വിദേശികളുടെ സ്‌പോൺസർഷിപ്പ് മാറ്റാൻ സാധിക്കുമായിരുന്നില്ല. പുതുതായി എടുക്കുന്ന വിദേശികൾ ഉൾപ്പെട്ടാലും സ്ഥാപനം ഇളംപച്ച ഗണത്തിൽ തുടരാൻ ആവശ്യമായ സ്വദേശികളുടെ ശതമാനം ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്.

സ്വദേശിവത്ക്കരണം നില നിർത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം തൊഴിൽ വിപണിയുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുന്ന ‘മരിൻ’ എന്ന തൊഴിൽ മന്ത്രാലയത്തി​െൻറ പുതിയ സംവിധാനത്തി​െൻറ ഭാഗമായാണ് ഇളവ് അനുവദിച്ചിട്ടുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.