സ്വന്തം ലേഖകൻ: ഡല്‍ഹിയില്‍ ലോക്ക്ഡൗണിന് ശേഷം മദ്യവില്‍പനശാലകള്‍ തുറന്നപ്പോള്‍ മദ്യം വാങ്ങാനെത്തിയത് ആയിരത്തിലധികം പേര്‍. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഒരുപാട് ആളുകളാണ് മദ്യ ശാലകളുടെ പുറത്ത് കൂട്ടം കൂടി നിന്നത്. സാഹചര്യം നിയന്ത്രണ വിധേയമാക്കാന്‍ പോലിസ് സ്ഥലത്തെത്തി. മദ്യശാലയ്ക്കു മുന്നില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പോലിസ് ലാത്തിവീശി. തുടര്‍ന്ന് കിഴക്കന്‍ ഡല്‍ഹിയിലെ മദ്യകടകള്‍ …
സ്വന്തം ലേഖകൻ: വിദേശത്ത് നിന്നും സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്നവര്‍ക്ക് സൗജ്യന്യമായി സിം നല്‍കുമെന്ന് ബി.എസ്.എന്‍.എല്‍ അറിയിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡോക്ടര്‍മാരുമായും ബന്ധുക്കളുമായും ആശയവിനിമയം നടത്താന്‍ ഉദ്ദേശിച്ചാണ് സൗജന്യമായി മൊബൈല്‍ നമ്പര്‍ നല്‍കുന്നത്. നേരത്തെ ഉണ്ടായിരുന്ന സിം ദീര്‍ഘകാലം ഉപയോഗിക്കാതിരുന്നതിനെ തുടര്‍ന്ന് വിച്ഛേദിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ വീണ്ടും പ്രവര്‍ത്തനക്ഷമമമാക്കും. സിം നഷ്ടപ്പെട്ടതാണെങ്കില്‍ അതേ നമ്പറില്‍ സിം കാര്‍ഡ് നല്‍കുമെന്നും ബി.എസ്.എന്‍.എല്‍ …
സ്വന്തം ലേഖകൻ: പുതിയ സാഹചര്യത്തില്‍ സംസ്ഥാനത്തേക്ക് വരുന്ന വ്യവസായ സംരഭകര്‍ക്ക് സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ഒരാഴ്ചയ്ക്കകം ലൈസന്‍സ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉപാധികളോടെയായിരിക്കും ലൈസന്‍സ് നല്‍കുക. ഒരു വര്‍ഷത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും തെറ്റുണ്ടെങ്കില്‍ തിരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ കേരളം നേടിയ അസാധാരണ നേട്ടം സംസ്ഥാനത്തെ സുരക്ഷിതമായ പ്രിയപ്പെട്ട സ്ഥലമാക്കി മാറ്റിയിട്ടുണ്ട്. ഈ മഹാമാരിക്കിടയിലും …
സ്വന്തം ലേഖകൻ: മരണത്തിന്റെ മുനമ്പിൽനിന്നും തന്റെ ജീവൻ രക്ഷിച്ച ഡോക്ടർമാരുടെ പേര് സ്വന്തം കുഞ്ഞിന് നൽകിയിരിക്കുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ‘വിൽഫ്രഡ് ലോറ നിക്കോളാസ് ജോൺസൺ’ എന്നാണ് ബോറിസ് ജോൺസണും പങ്കാളി കാരി സിമണ്ട്സും തങ്ങളുടെ ആൺകുഞ്ഞിന് പേരിട്ടത്. ഇതിൽ നിക്കോളാസ് എന്ന മിഡിൽ നെയിമാണ് സെന്റ് തോമസ് എൻഎച്ച്എസ് ആശുപത്രിയിൽ തന്റെ ജീവൻ …
സ്വന്തം ലേഖകൻ: വിദേശത്ത് കൊവിഡ് ബാധിച്ച് ഇന്ന് അഞ്ച് മലയാളികൾ മരിച്ചു. വൈദികനും എട്ടുവയസുകാരനും അടക്കം മൂന്ന് പേരാണ് അമേരിക്കയിൽ മരിച്ചത്. രണ്ട് പേർ യുഎഇയിലും മരിച്ചു. കൊട്ടാരക്കര സ്വദേശി ഫാദർ എം ജോണാണ് അമേരിക്കയിലെ ഫിലാഡൽഫിയയിൽ മരിച്ചത്. കൊല്ലം കുണ്ടറ സ്വദേശി ഗീവർഗീസ് പണിക്കരും (64) ഫിലാഡൽഫിയയിലാണ് മരിച്ചത്. കോട്ടയം സൗത്ത് പാമ്പാടി സ്വദേശി …
സ്വന്തം ലേഖകൻ: ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. ഇതുവരെ ലോകവ്യാപകമായി 3,506,360 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍. 245,193 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. ആഗോളതലത്തിൽ 1,129,780 പേര്‍ക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്. രോഗികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായത് അമേരിക്കയ്ക്ക് ആശ്വാസമാകുന്നു. മിക്ക ആശുപത്രികളിലും കോവിഡ് 19 രോഗബാധിതര്‍ക്ക് …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ചൈനയിലെ വുഹാനില്‍ പൊട്ടി പുറപ്പെട്ടതിന് ശേഷം അമേരിക്കയും ട്രംപും പലഘട്ടങ്ങൡലായി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി ചൈന. ചെറു അനിമേഷന്‍ വീഡിയോയിലൂടെയാണ് ആറ്റിക്കുറുക്കിയ വാക്കുകളില്‍ ചൈന അമേരിക്കക്ക് മറുപടി നല്‍കിയിരിക്കുന്നത്. ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ലോകത്തിനും അമേരിക്കക്കും മുന്‍പില്‍ കൊറോണ വൈറസിനെക്കുറിച്ച് എല്ലാ മുന്നറിയിപ്പുകളും …
സ്വന്തം ലേഖകൻ: സമൂഹ മാധ്യമങ്ങളിലൂടെ ‘ഇസ്‌ലാമോഫോബിയ’ പരത്തിയതിന് യുഎഇയിൽ മൂന്ന് ഇന്ത്യക്കാർക്കെതിരെ കൂടി നടപടി. ദുബായിലെ ഇറ്റാലിയൻ റസ്റ്ററന്റിൽ ഷെഫായ റാവത് രോഹിത്, ഷാർജയിലെ കമ്പനിയിൽ സ്റ്റോർകീപ്പറായ സചിൻ കിന്നിഗോളി, കമ്പനി പേരു വെളിപ്പെടുത്താത്ത കാഷ്യർ എന്നിവരെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും നിയമ നടപടികൾക്കായി പൊലീസിന് കൈമാറുകയും ചെയ്തു. അച്ചടക്ക ലംഘനത്തെ തുടർന്ന് ഷെഫ് റാവത് …
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 40,000 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറില്‍ 2,644 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 40,263 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,323 ആയി ഉയര്‍ന്നു. 83 മരണങ്ങളാണ് 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് രേഖപ്പെടുത്തിയത്. അതേസമയം …
സ്വന്തം ലേഖകൻ: നാട്ടിലേക്ക് തിരിച്ചു വരാൻ രാജ്യത്തിനകത്ത് നിന്ന് തന്നെ ഒരു ലക്ഷത്തിലധികം പേരും വിദേശത്ത് നിന്നും അഞ്ച് ലക്ഷം പേരും നോർക്ക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തതോടെ സംസ്ഥാനത്ത് വിപുലമായ സന്നാഹങ്ങളൊരുക്കി കാത്തിരിക്കുകയാണ് സർക്കാർ. വൻതോതിൽ സമൂഹവ്യാപനം ഉണ്ടായാൽ പോലും നേരിടാൻ തയാറെടുത്താണ് കേരളം കൊവിഡ് പ്രതിരോധത്തിലെ അടുത്തഘട്ടത്തെ നേരിടാനൊരുങ്ങുന്നത്. ക്വറന്റീൻ കേന്ദ്രങ്ങളായി വീടുകൾ മുതൽ …