1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 3, 2020

സ്വന്തം ലേഖകൻ: കൊറോണ വൈറസ് ചൈനയിലെ വുഹാനില്‍ പൊട്ടി പുറപ്പെട്ടതിന് ശേഷം അമേരിക്കയും ട്രംപും പലഘട്ടങ്ങൡലായി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി ചൈന. ചെറു അനിമേഷന്‍ വീഡിയോയിലൂടെയാണ് ആറ്റിക്കുറുക്കിയ വാക്കുകളില്‍ ചൈന അമേരിക്കക്ക് മറുപടി നല്‍കിയിരിക്കുന്നത്. ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

ലോകത്തിനും അമേരിക്കക്കും മുന്‍പില്‍ കൊറോണ വൈറസിനെക്കുറിച്ച് എല്ലാ മുന്നറിയിപ്പുകളും നല്‍കിയിരുന്നതായി ചൈന അവകാശപ്പെടുന്നു. ആദ്യഘട്ടത്തില്‍ ചൈനയുടെ മുന്നറിയിപ്പുകളെ അവഗണിക്കുകയും കളിയാക്കുകയും ചെയ്ത അമേരിക്ക പിന്നീട് മുന്നറിയിപ്പ് നല്‍കിയില്ലെന്ന് പറഞ്ഞായിരുന്നു ആരോപണങ്ങള്‍ ഉന്നയിച്ചതെന്ന് ഓര്‍മ്മിപ്പിക്കുന്നു. ലോകാരോഗ്യസംഘടനക്കുള്ള ഫണ്ട് വെട്ടിക്കുറച്ച അമേരിക്കന്‍ നടപടിയെ വരെ ചൈനീസ് വീഡിയോ വിമര്‍ശിക്കുന്നുണ്ട്.

ചോദ്യോത്തരങ്ങളായാണ് അനിമേഷന്‍ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ആകെ ഒരുമിനുറ്റ് 46 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോക്ക് വണ്‍സ് അപ്പോണ്‍ എ വൈറസ് എന്നാണ് പേരിട്ടിരിക്കുന്നത്.

2019 ഡിസംബര്‍

ചൈന- വിചിത്രമായ ന്യുമോണിയ പടരുന്നു

ഡബ്ലു.എച്ച്.ഒ- ശരിവെക്കുന്നു

2020 ജനുവരി

ചൈന- ഞങ്ങള്‍ പുതിയൊരു വൈറസിനെ കണ്ടെത്തി

അമേരിക്ക – അതിനെന്താ?

ചൈന- അത് അപകടകാരിയാണ്

അമേരിക്ക- അത് ഫഌ മാത്രം

ചൈന- മാസ്‌ക് ധരിക്കൂ

അമേരിക്ക- മാസ്‌ക് ധരിക്കില്ല

ചൈന- വീടുകളിലിരിക്കൂ

അമേരിക്ക- അത് മനുഷ്യാവകാശലംഘനം

ചൈന- താല്‍ക്കാലിക ആശുപത്രികള്‍ നിര്‍മ്മിക്കുന്നു

അമേരിക്ക- അത് കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളാണ്

ചൈന- പത്ത് ദിവസം കൊണ്ട് നിര്‍മ്മിച്ചു

അമേരിക്ക- വെറും പൊങ്ങച്ചം!

ചൈന- ലോക്ഡൗണ്‍ വേണം

അമേരിക്ക- എന്തൊരു പ്രാകൃതം

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.