സ്വന്തം ലേഖകൻ: സൌദിയില്‍ കോവിഡ് ബാധിച്ച് ഇന്ന് ഏഴ് പേര്‍ മരിച്ചു. ഇന്ന് പുതിയ രോഗികൾ 1344 പേരാണ്. ഇതില്‍ 1115 പേരാണ് പ്രവാസികള്‍. ഇതോടെ ആകെ മരണ സംഖ്യ 169 ആയി. ആകെ രോഗികളുടെ എണ്ണം 24097 ആയും ഉയര്‍ന്നു. 117 പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ആകെ രോഗമുക്തി 3555 പേര്‍ക്കാണ്. ഇന്ന് 392 …
സ്വന്തം ലേഖകൻ: ലോകമെങ്ങും കോവിഡ് രോഗികൾ 32 ലക്ഷം കവിഞ്ഞു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 3,333,024 പേർക്കാണ് ലോകത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 235,121 ആയി. 1,053,516 പേർ രോഗമുക്തി നേടി. റഷ്യന്‍ പ്രധാനമന്ത്രി മിഖായില്‍ മിഷുസ്തിന് കൊവിഡ് 19 സ്ഥിരീകരിച്ചു. പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിനിടെയാണ് മിഷുസ്തിന്‍ ഇക്കാര്യം …
സ്വന്തം ലേഖകൻ: കൊവിഡ്-19 വൈറസിന്റെ ഉറവിടം വുഹാനിലെ വൈറസ് പരീക്ഷണ ശാലയാണെന്ന ആരോപണത്തില്‍ ഉറച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതിനുള്ള തെളിവുകള്‍ തന്റെ കൈവശമുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു. ചൈനയുമായുള്ള വ്യാപാര യുദ്ധം രൂക്ഷമാകുമെന്ന സൂചനയും ട്രംപ് നല്‍കി. കൊറോണ വൈറസിന്റെ ഉറവിടം വുഹാനിലെ വൈറസ് ഗവേഷണശാലയാണെന്ന ആരോപണത്തിന് അടിസ്ഥാമായ തെളിവുകള്‍ തന്റെ കൈവശം ഉണ്ടെന്ന് …
സ്വന്തം ലേഖകൻ: കോവിഡ് 19 മൂലം അമേരിക്കയിൽ 30 ദശലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടേക്കാമെന്നു റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ച മാത്രം രാജ്യത്തുടനീളം 3.8 ദശലക്ഷം തൊഴിലാളികള്‍ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷ നല്‍കി. ആറാഴ്ച കൊണ്ട് തൊഴിൽ നഷ്ടപ്പെട്ടവരുടെ എണ്ണം 30 ദശലക്ഷമായി ഉയരുകയും ചെയ്തു. തൊഴില്‍ വകുപ്പ് വ്യാഴാഴ്ച പ്രഖ്യാപിച്ച കണക്കുകള്‍ കഴിഞ്ഞ ആറ് ആഴ്ചയിലേതാണ്. …
സ്വന്തം ലേഖകൻ: രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്‍ച്ചകൂടി നീട്ടി. മേയ് മൂന്നിന് അവസാനിക്കേണ്ട ലോക്ക് ഡൗണ്‍ മേയ് 17 വരെയായിരിക്കും തുടരുക. നിലവിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് ലോക്ക് ഡൗണ്‍ നീട്ടുന്നത്. കൊവിഡ് കേസുകള്‍ കുറവുള്ള ഗ്രീന്‍സോണിലും ഓറഞ്ച് സോണിലും കൂടുതല്‍ ഇളവുകള്‍ നല്‍കാനാണ് തീരുമാനം. ഗ്രീൻ സോണിൽ പൊതു നിയന്ത്രണം ഒഴികെയുള്ള നിയന്ത്രണം നീക്കി. …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് കൊവിഡ് പോസിറ്റീവ് കേസുകളില്ല. ഒന്‍പത് പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലെ 4 പേരുടെ വീതവും എറണാകുളം ജില്ലയില്‍ നിന്നുള്ള ഒരാളുടെയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 392 പേരാണ് ഇതുവരെ കോവിഡില്‍ നിന്നുംമുക്തി നേടിയത്. 102 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനത്തിന് മെയ് 21 ഓടെ അന്ത്യമാകുമെന്ന് പഠനം. മുംബൈയിലെ സ്കൂൾ ഓഫ് ഇക്കണമിക്സ് ആൻഡ് പബ്ലിക് പോളിസി പുറത്തിറക്കിയ പഠനറിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പരാമർശിക്കുന്നത്. സാമ്പത്തിക വിദഗ്ധായ നീരത് ഹതേക്കർ, പല്ലവി ബെലേക്കർ എന്നിവരുടേതാണ് പ്രസ്തുുത പഠനം. മെയ് ഒന്ന് രാവിലെ വരെ ഇന്ത്യയിൽ 25,007 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. …
സ്വന്തം ലേഖകൻ: ലോക്ക് ഡൗണിന് ശേഷമുള്ള പ്രവർത്തനങ്ങൾ സംബന്ധിച്ച് വിമാനത്താവളങ്ങൾക്ക് വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് വിമാനത്താവള അതോറിറ്റി. നിയന്ത്രണങ്ങൾ ലഘൂകരിച്ച ശേഷം ആദ്യ ഘട്ടത്തിൽ മൂന്നിലൊന്ന് സീറ്റുകളിൽ യാത്ര അനുവദിച്ച് കൊണ്ടുള്ള സർവ്വീസുകൾ നടത്താൻ തയ്യാറാകണമെന്നാണ് അതോറിറ്റി നിർദ്ദേശം. പ്രധാന മെട്രോ നഗരങ്ങളിലും തലസ്ഥാന നഗരങ്ങളിലുമായിരിക്കും ആദ്യഘട്ട സർവ്വീസ് പുനരാരംഭിക്കുക. ഒന്നിലധികം ടെർമിനലുകൾ ഉള്ള വിമാനത്താവളങ്ങൾ …
സ്വന്തം ലേഖകൻ: നടന്‍ ഋഷി കപൂറിന്റെ സംസ്‌കാരം നടന്നു. വൈകീട്ട് നാലു മണിയോടെ മുംബൈ ചന്ദന്‍വാടി ശ്മശാനത്തിലാണ് സംസ്‌കാരം നടന്നത്. ഭാര്യ നീതു കപൂര്‍, മകനും നടനുമായ രണ്‍ബീര്‍ കപൂര്‍, സഹോദരി റിമാ ജെയ്ന്‍, മനോജ് ജെയ്ന്‍, രണ്‍ധീര്‍ കപൂര്‍, ആലിയ ഭട്ട്, സെയ്ഫ് അലി ഖാന്‍, കരീന കപൂര്‍, അഭിഷേക് ബച്ചന്‍, രാഹുല്‍ റാവേല്‍, …
സ്വന്തം ലേഖകൻ: ഈ വർഷം ജനുവരി ഒന്നിനോ ശേഷമോ നാട്ടിലെത്തുകയും മടങ്ങിപ്പോകാതിരിക്കുകയും ചെയ്ത വിദേശ മലയാളികൾക്ക് പ്രഖ്യാപിച്ചിരുന്ന 5000 രൂപയുടെ ധനസഹായത്തിന് ഓൺലൈൻ അപേക്ഷയോടൊപ്പം വിമാന ടിക്കറ്റ് സമർപ്പിക്കണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ വിമാന ടിക്കറ്റ് നിർബന്ധമല്ലെന്നും നാട്ടിൽ എത്തിയ തീയതി തെളിയിക്കുന്ന പാസ്പോർട്ട് പേജ് അപ്‌ലോഡ് ചെയ്താൽ മതിയെന്നും നോർക്ക സിഇഒ അറിയിച്ചു. കാലാവധി കഴിയാത്ത …