1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
“ഇർഫാൻ ഖാനും ഞാനും തമ്മിൽ,” ഫഹദ് ഫാസിൽ ഹൃദയത്തിൽ നിന്നെഴുതിയ യാത്രാമൊഴി
“ഇർഫാൻ ഖാനും ഞാനും തമ്മിൽ,” ഫഹദ് ഫാസിൽ ഹൃദയത്തിൽ നിന്നെഴുതിയ യാത്രാമൊഴി
സ്വന്തം ലേഖകൻ: ഇര്‍ഫാന്‍ ഖാന്‍ എന്ന അഭിനേതാവിന്റെ നഷ്ടം ഇന്ത്യൻ സിനിമയിൽ സൃഷ്ടിച്ച വിടവ് നികത്താനാകാത്തതാണ്. സിനിമകളില്‍ ഒപ്പം സഹകരിച്ചിട്ടുള്ള അഭിനേതാക്കളും സംവിധായകരും ഇര്‍ഫാന്‍ ഖാനെക്കുറിച്ച് വാചാലരായപ്പോള്‍ ഹൃദയത്തിൽ നിന്നെഴുതിയ ഒരു കുറിപ്പാണ് ഫഹദ് ഫാസിന്റെ യാത്രാമൊഴി. സ്വന്തം ലെറ്റര്‍ ഹെഡില്‍ എഴുതിയ ദീര്‍ഘമായ കുറിപ്പാണ് ഫഹദ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. വൈറലായ, ഇംഗ്ലീഷിലുള്ള ആ …
പ്രമുഖ വ്യവസായി ജോയി അറയ്ക്കലിന്റെ മരണം ആത്മഹത്യയെന്ന് ദുബായ് പോലീസ്
പ്രമുഖ വ്യവസായി ജോയി അറയ്ക്കലിന്റെ മരണം ആത്മഹത്യയെന്ന് ദുബായ് പോലീസ്
സ്വന്തം ലേഖകൻ: കഴിഞ്ഞ ആഴ്ച മരിച്ച വ്യവസായ പ്രമുഖന്‍ ജോയി അറയ്ക്കല്‍ ആത്മഹത്യ ചെയ്തതാണെന്ന് ദുബായ് പോലീസ് സ്ഥിരീകരിച്ചു. ബിസിനസ് ബേയിലെ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഈ മാസം 23-നായിരുന്നു മരണം. സുഹൃത്തിന്റെ കെട്ടിടത്തിന്റെ 14-ാം നിലയില്‍ നിന്നാണ് ജോയ് അറയ്ക്കല്‍ ചാടി ആത്മഹത്യ ചെയ്തത്. സാമ്പത്തികമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണിത്. ബുര്‍ ദുബായ് …
യുകെയിൽ മലയാളിയായ മെയിൽ നഴ്സ് ഉൾപ്പെടെ 586 കൊവിഡ് മരണം; മാസ്ക് നിർബന്ധമാക്കി സ്കോട്ട്ലൻഡ്
യുകെയിൽ മലയാളിയായ മെയിൽ നഴ്സ് ഉൾപ്പെടെ 586 കൊവിഡ് മരണം; മാസ്ക് നിർബന്ധമാക്കി സ്കോട്ട്ലൻഡ്
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ കൊവിഡ് ബാധിച്ച് മെയിൽ നഴ്സായ കോട്ടയം ഉഴവൂർ കുറ്റിക്കോട്ട് വീട്ടിൽ അനൂജ് കുമാർ (ബിജു-44) ആണ് മരിച്ചത്. ലെസ്റ്ററിലെ ഗ്ലെൻഫീൽഡ് ആശുപത്രിയിലായിരുന്നു മരണം. ലിങ്കൺഷെയറിലെ ബോസ്റ്റൺ പിൽഗ്രിം ആശുപത്രിയിൽ നഴ്സായി ജോലിചെയ്തു വരികയായിരുുന്നു. നാലാഴ്ചയായി ബോസ്റ്റണിൽ ചികിൽസയിലായിരുന്ന അനൂജിനെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് ഗ്ലെൻഫീൽഡ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്. സംസ്കാരം …
ഗള്‍ഫില്‍ കോവിഡ് ബാധിതര്‍ അരലക്ഷം കവിഞ്ഞു; കർശന നിയന്ത്രണങ്ങൾ; പ്രവാസികൾ ജാഗ്രത പുലർത്തണം
ഗള്‍ഫില്‍ കോവിഡ് ബാധിതര്‍ അരലക്ഷം കവിഞ്ഞു; കർശന നിയന്ത്രണങ്ങൾ; പ്രവാസികൾ ജാഗ്രത പുലർത്തണം
സ്വന്തം ലേഖകൻ: ഗൾഫിൽ കോവിഡ് മരണസംഖ്യ വീണ്ടും ഉയർന്നു. സൗദിയിൽ എട്ടും യു.എ.ഇയിൽ ഏഴും കുവൈത്തിൽ ഒരാളുമാണ് ഇന്നലെ കോവിഡിനു കീഴടങ്ങിയത്. ഇതോടെ മരണസംഖ്യ 292 ആയി. 2805 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഗൾഫിൽ കോവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കവിഞ്ഞു. കോവിഡ് ബാധിച്ച് മൂന്ന് മലയാളികൾ കൂടി മരിച്ചു. ഗൾഫിൽ മലയാളികളുടെ മരണസംഖ്യ …
സൌദി കരുതൽ ധനം ചോർത്തി കൊവിഡ്; കടുത്ത പ്രതിസന്ധി മറികടക്കാൻ 58000 കോടി വേണം
സൌദി കരുതൽ ധനം ചോർത്തി കൊവിഡ്; കടുത്ത പ്രതിസന്ധി മറികടക്കാൻ 58000 കോടി വേണം
സ്വന്തം ലേഖകൻ: സൗദി അറേബ്യയുടെ വിദേശ കരുതല്‍ മൂലധനത്തില്‍ വന്‍ ഇടിവ്. മാര്‍ച്ചിലുണ്ടായ അതിവേഗ ഇടിവ് 2000ത്തിന് ശേഷം ആദ്യമാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എണ്ണവില കുറഞ്ഞതാണ് സൗദിയുടെ സാമ്പത്തിക രംഗത്തിന് തിരിച്ചടിയായത്. അതേസമയം, പ്രതിസന്ധി പരിഹരിക്കാന്‍ സൗദി അറേബ്യ പൊതുവിപണിയില്‍ നിന്ന് കടമെടുക്കുന്നത് ആലോചിക്കുകയാണ്. 58000 കോടി ഡോളറാണ് കടമെടുക്കുന്നതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗള്‍ഫിലെ …
“നഴ്സ് ആണെങ്കിലും എല്ലാം അറിയണമെന്നില്ല,” കൊവിഡ് ദിനങ്ങളുടെ ഓർമ്മ പങ്കിട്ട് ലണ്ടനിലെ മലയാളി നഴ്സ്
“നഴ്സ് ആണെങ്കിലും എല്ലാം അറിയണമെന്നില്ല,” കൊവിഡ് ദിനങ്ങളുടെ ഓർമ്മ പങ്കിട്ട് ലണ്ടനിലെ മലയാളി നഴ്സ്
സ്വന്തം ലേഖകൻ: “നഴ്സ് ആണെങ്കിലും എല്ലാം അറിയണമെന്നില്ല,” എന്ന് ഓർമ്മിപ്പിക്കുകയാണ് ലണ്ടനിൽ നഴ്സായി ജോലി ചെയ്യുന്ന രശ്മി പ്രകാശ്. ചെംസ്ഫോർഡിലെ ബ്രൂംഫീൽഡ് NHS ഹോസ്പിറ്റലിലാണ് രശ്മി നഴ്സായി ജോലി ചെയ്യുന്നത്. മലയാള മനോരമയിൽ എഴുതിയ കുറിപ്പിലാണ് രശ്മി കൊവിഡ് പഠിപ്പിച്ച് ജീവിതപാഠം പങ്കുവെക്കുന്നത്. രശ്മിയുടെ കുറിപ്പ് വായിക്കാം. പല തരത്തിലുള്ള അസുഖബാധിതരായ രോഗികളെ ശുശ്രൂഷിക്കാനുള്ള ഉറച്ച …
“ലോകത്തെ നരകമാക്കിയ അദൃശ്യ ശത്രു,” ചൈനക്കെതിരെ ആഞ്ഞടിച്ച് ട്രം‌പ്
“ലോകത്തെ നരകമാക്കിയ അദൃശ്യ ശത്രു,” ചൈനക്കെതിരെ ആഞ്ഞടിച്ച് ട്രം‌പ്
സ്വന്തം ലേഖകൻ: കൊവിഡ് 19ന്‍റെ വ്യാപനത്തില്‍ ചൈനയെ വീണ്ടും കടന്നാക്രമിച്ച് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. വൈറസ് വ്യാപനം ലോകരാജ്യങ്ങളിലേക്ക് പടര്‍ത്തിയത് ചൈനയുടെ അനാസ്ഥയാണെന്നാണ് ട്രംപിന്റെ ആരോപണം. ചൈന ലോകജനതയുടെ ജീവിതം നരകതുല്യമാക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ലോകരാജ്യങ്ങള്‍ ചൈനയെ കൂടുതലായി ആശ്രയിക്കുന്നത് അവസാനിപ്പിക്കണം. ഉല്‍പ്പാദനത്തിനും കല്‍ക്കരി ഉല്‍പ്പന്നങ്ങള്‍ക്കും അവരെ ആശ്രയിക്കേണ്ടതില്ലെന്നും ട്രംപ് പറഞ്ഞു. ചൈന …
ജോയ്​ അറക്കലി​ന്റെ മൃതദേഹം പ്രത്യേക വിമാനത്തിലെത്തും; കുടുംബാംഗങ്ങൾക്കും അനുഗമിക്കാൻ അനുമതി
ജോയ്​ അറക്കലി​ന്റെ മൃതദേഹം പ്രത്യേക വിമാനത്തിലെത്തും;   കുടുംബാംഗങ്ങൾക്കും അനുഗമിക്കാൻ അനുമതി
സ്വന്തം ലേഖകൻ: കഴിഞ്ഞ വ്യാഴാഴ്​ച അന്തരിച്ച ​പ്രമുഖ വ്യവസായി ജോയ്​ അറക്കലി​​െൻറ മൃതദേഹം നാട്ടിലെത്തിക്കാൻ വഴിതെളിഞ്ഞു. ലോക്​ ഡൗൺ പ്രഖ്യാപിച്ച ശേഷം ഇതാദ്യമായാണ് ഗൾഫ്​ മേഖലയിൽ നിന്ന്​ ഒരു വിമാനം യാത്രക്കാരുമായി ഇന്ത്യയിലേക്ക്​ എത്തുന്നത്. കേന്ദ്ര അഭ്യന്തര മന്ത്രാലയം നൽകിയ പ്രത്യേക അനുമതിയോടെയാണ്​ ദുബൈയിൽ നിന്ന്​ കോഴിക്കോട്ടേക്ക് ചാർട്ടഡ്​ വിമാനം പുറപ്പെടുന്നത്​. മൃതദേഹത്തോടൊപ്പം ജോയിയുടെ ഭാര്യ …
സുരക്ഷാ ഉപകരണങ്ങളില്ല! ജർമ്മനിയിൽ നഗ്നരായി ഡോക്ടർമാരുടെ പ്രതിഷേധം
സുരക്ഷാ ഉപകരണങ്ങളില്ല! ജർമ്മനിയിൽ നഗ്നരായി ഡോക്ടർമാരുടെ പ്രതിഷേധം
സ്വന്തം ലേഖകൻ: കോവിഡ് 19 നെതിരായ പോരാട്ടത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന തങ്ങള്‍ക്ക് മതിയായ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ ലഭിക്കുന്നില്ലെന്നാരോപിച്ച് ജര്‍മ്മനിയില്‍ നഗ്നരായി ഡോക്ടര്‍മാരുടെ പ്രതിഷേധം. വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളില്ലാതെ തങ്ങള്‍ എത്രമാത്രം ദുര്‍ബലരാണെന്ന് കാണിക്കാനാണ് നഗ്നരായി പ്രതിഷേധിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പ്രതിഷേധത്തിന് ‘നഗ്നമായ ആശങ്കകള്‍’ (Blanke Bedenken)എന്നാണ് ഇവര്‍ പേര് നല്‍കിയിരിക്കുന്നത്. വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ …
സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി കൊവിഡ്; ബ്രേക്ക് ദ ചെയ്ന്‍ രണ്ടാംഘട്ടം തുടങ്ങുന്നു; ഇനി മാസ്ക് നിർബന്ധം
സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി കൊവിഡ്; ബ്രേക്ക് ദ ചെയ്ന്‍ രണ്ടാംഘട്ടം തുടങ്ങുന്നു; ഇനി മാസ്ക് നിർബന്ധം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൂടി കൊവിഡ്. പത്ത് പേരുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. പൊസിറ്റീവായവരിൽ ആറ് പേ‍ർ കൊല്ലവും രണ്ട് വീതം തിരുവനന്തപുരം, കാസ‍ർകോട് സ്വദേശികളാണ്. കൊല്ലത്തെ അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോ​ഗം വന്നത് ഒരാൾ ആന്ധ്രയിൽ നിന്നും വന്നതാണ്. തിരുവനന്തപുരത്ത് ഒരാൾ തമിഴ്നാട്ടിൽ നിന്നും വന്നതാണ്. കാസർകോട് രണ്ട് …