സ്വന്തം ലേഖകൻ: കിം ജോങ് ഉന്നിന്റെ ആരോഗ്യ നില ഗുരുതരമാണെന്നും അല്ലെന്നും ഉള്ള വാര്‍ത്തകള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ് കിമ്മിന് ശേഷം ഉത്തരകൊറിയ ആര് ഭരിക്കും എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നു വരുന്നത്. ഉത്തരകൊറിയയുടെ ഭരണ സിരാകേന്ദ്രം കുടുംബവേരുകളില്‍ നിലനില്‍ക്കുന്നതിനാല്‍ തന്നെ ഭരണച്ചുമതല കിമ്മിന്റെ കുടുംബത്തിലൊരാള്‍ക്കായിരിക്കുമെന്നാണ് ഒരു വിഭാഗം രാഷട്രീയ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ അതോടൊപ്പം …
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ പ്രായപൂർത്തിയാകാത്തവരെ വധശിക്ഷക്ക് വിധിക്കുന്നത് നിര്‍ത്തലാക്കി. സൗദി രാജകുടുംബം മുന്നോട്ട് വച്ച പരിഷ്കരണങ്ങളിലെ ഏറ്റവും പുതിയ മാറ്റമാണിത്. രാജ്യത്തിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന മനുഷ്യാവകാശ കമ്മീഷനാണ് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് ഞായറാഴ്ച പ്രസ്താവന പുറപ്പെടുവിച്ചത്. കഴിഞ്ഞ ദിവസം സൗദിയില്‍ ചാട്ടവാറടി ശിക്ഷ നിര്‍ത്തലാക്കിയിരുന്നു. സുപ്രീം കോടതി ജനറല്‍ കമ്മീഷനാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തിരിക്കുന്നത്. “സല്‍മാന്‍ …
സ്വന്തം ലേഖകൻ: കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായിരുന്ന വുഹാൻ നഗരത്തിലെ അവസാനത്തെ രോഗിയും ആശുപത്രി വിട്ടെന്നു ചൈന അവകാശപ്പെട്ടു. 76 ദിവസത്തെ ലോക്ഡൗണിനു ശേഷം ഈ മാസം 8 നാണ് വുഹാൻ നഗരം തുറന്നത്. അരലക്ഷത്തിലേറെ രോഗികളാണ് ഇവിടെ നേരത്തേയുണ്ടായിരുന്നത്– ചൈനയിലെ ആകെ രോഗികളുടെ 56%. മരണം 3,869. രാജ്യത്തെ മൊത്തം മരണത്തിന്റെ 84%. പുതിയ …
സ്വന്തം ലേഖകൻ: കോവിഡ് 19 മഹാമാരിക്കിടെ സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ലോകമെമ്പാടും വലിയ വെല്ലുവിളിയാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും സര്‍ക്കാരുകള്‍ക്കും അത് വലിയ പ്രതിസന്ധികളാണ് സൃഷ്ടിക്കാറുള്ളത്. കൊറോണ വൈറസിനെതിരായി ബ്രിട്ടണില്‍ നടക്കുന്ന വാക്‌സിന്‍ പരീക്ഷണം സംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ആദ്യ വാക്‌സിന്‍ പരീക്ഷണത്തിന് വിധേയയായ യുവതി. മൈക്രോബയോളജിസ്റ്റ് ആയ ഡോ. എലിസ ഗ്രനാറ്റോ ആണ് …
സ്വന്തം ലേഖകൻ: തിരിച്ചുവരാനാഗ്രഹിക്കുള്ള പ്രവാസികള്‍ക്കായി നോര്‍ക്ക ഏര്‍പ്പെടുത്തിയ പ്രത്യേക വെബ്സൈറ്റില്‍ ഇതുവരെ 2,02,000 പേര്‍ രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും പ്രവാസികള്‍ക്കായി പ്രത്യേക സൗകര്യമൊരുക്കുമെന്നും മടങ്ങാനാഗ്രഹിക്കുന്നവര്‍ തൊട്ടടുത്ത വിമാനത്താവളത്തിലേക്ക് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രവാസികളെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് ഫലമുണ്ടാകുമെന്നാണ് കരുതുന്നത്. സ്വീകരിക്കേണ്ട നടപടികളുമായി …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് കൊവിഡ് സ്ഥീരികരിച്ചു. രോഗമുക്തരായതും 13 പേരാണ്. കോട്ടയത്ത് ആറ് പേരും, ഇടുക്കിയിൽ നാല് പേരും, പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നിങ്ങനെ ഒന്നുവീതം പേർക്കുമാണ് കൊവിഡ് പോസിറ്റീവായിരിക്കുന്നത്. ഇതിൽ അഞ്ച് പേർ തമിഴ്നാട്ടിൽ നിന്ന് വന്നവരാണ്. ഒരാൾ വിദേശത്ത് നിന്ന് എത്തിയ ആളാണ്. ഒരാൾക്ക് എവിടെ നിന്നാണ് അസുഖം …
സ്വന്തം ലേഖകൻ: യുഎഇയിലെ ഏറ്റവും പ്രായംകുറഞ്ഞ കോവിഡ്–19 രോഗി എന്നു കരുതുന്ന മലയാളി കുടുംബത്തിലെ മൂന്നു വയസുകാരി രോഗമുക്തി നേടി ആശുപത്രി വിട്ടു. അജ്മാനിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്യാം–ഗീത ദമ്പതികളുടെ മകൾ നിവേദ്യയാണ് തന്നെ ചികിത്സിച്ച ഡോക്ടർമാർക്കും നഴ്സുമാർക്കും ഹൃദയം നിറഞ്ഞ പുഞ്ചിരി സമ്മാനിച്ച് വീട്ടിലേയ്ക്ക് മടങ്ങിയത്. പോസിറ്റീവായ മാതാപിതാക്കളോടൊപ്പമാണ് നിവേദ്യ അജ്മാനിലെ ആമിന ആശുപത്രിയിൽ …
സ്വന്തം ലേഖകൻ: ഹാർലോ പ്രിൻസസ് അലക്സാൻട്ര എൻഎച്ച്എസ് ഹോസ്പിറ്റലിൽ ഐസിയു നഴ്സായി 2016 മുതൽ ജോലി ചെയ്യുന്ന മലയാളി ശിൽപ്പ ധനേഷ് കോവിഡ് അനുഭവം പങ്കുവയ്ക്കുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്തിടത്ത് സഹപ്രവർത്തകയെ കണ്ടതും ചോദിച്ചിട്ടു പോലും ഒരു തുള്ളി വെള്ളം കൊടുക്കാൻ കഴിയാതെ വന്ന നിസഹായാവസ്ഥയും ശിൽപ സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പിൽ പറയുന്നു. ശിൽപ്പയുടെ പോസ്റ്റ് …
സ്വന്തം ലേഖകൻ: പ്രമുഖ പ്രവാസി വ്യവസായിയും എന്‍എംസി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ്, യുഎഇ എക്‌സ്‌ചേഞ്ച് സ്ഥാപകനുമായ ബി.ആര്‍ ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ യുഎഇ സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നല്‍കി. ഷെട്ടിയുടെ അക്കൗണ്ടും കുടുംബാംഗങ്ങളുടെ അക്കൗണ്ടും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ അക്കൗണ്ടും മരവിപ്പിക്കാനാണു മറ്റു ബാങ്കുകള്‍ക്കു സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഷെട്ടിയുടെ കമ്പനിയിലെ മുതിര്‍ന്ന …
സ്വന്തം ലേഖകൻ: കൊവിഡിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നീണ്ട യുദ്ധമാണ് വേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡുമായി ബന്ധപ്പെട്ട വിവിധ സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമന്ത്രി സന്തുഷ്ടി രേഖപ്പെടുത്തുകയും ചെയ്തു. തീവ്രബാധിത പ്രദേശങ്ങളില്‍ കര്‍ശന ലോക്ഡൗണ്‍ തുടരുമെന്നും കൊവിഡ് ബാധിതരില്ലാത്ത ജില്ലകളില്‍ ഇളവുകള്‍ നല്‍കിയേക്കുമെന്ന സൂചനയും മോദി നല്‍കി. കേന്ദ്രനിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത കേന്ദ്ര ആഭ്യന്തരമന്ത്രി …