1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 27, 2020

സ്വന്തം ലേഖകൻ: യുഎഇയിലെ ഏറ്റവും പ്രായംകുറഞ്ഞ കോവി‍ഡ്–19 രോഗി എന്നു കരുതുന്ന മലയാളി കുടുംബത്തിലെ മൂന്നു വയസുകാരി രോഗമുക്തി നേടി ആശുപത്രി വിട്ടു. അജ്മാനിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്യാം–ഗീത ദമ്പതികളുടെ മകൾ നിവേദ്യയാണ് തന്നെ ചികിത്സിച്ച ഡോക്ടർമാർക്കും നഴ്സുമാർക്കും ഹൃദയം നിറഞ്ഞ പുഞ്ചിരി സമ്മാനിച്ച് വീട്ടിലേയ്ക്ക് മടങ്ങിയത്.

പോസിറ്റീവായ മാതാപിതാക്കളോടൊപ്പമാണ് നിവേദ്യ അജ്മാനിലെ ആമിന ആശുപത്രിയിൽ ആശുപത്രിയിൽ ചികിത്സ തേടിയത്. എന്നാൽ മൂത്ത സഹോദരി നവമി(5)യുടെ പരിശോധനാ ഫലം നെഗറ്റീവാകുകയും ചെയ്തു. കുട്ടിയായതിനാൽ തന്നെ നിവേദ്യയുടെ ശരീരം എളുപ്പത്തിൽ മരുന്നിനോട് പ്രതികരിച്ചെന്നും അതിനാൽ ചികിത്സ ഭംഗിയായി പൂർത്തിയാക്കാനും രോഗം ഭേദമാകാനും സാധിച്ചെന്നും കുട്ടികളുടെ രോഗവിദഗ്ധൻ ഡോ.ജോണി ജോൺ ചെറിയാത്ത് പറഞ്ഞു.

ഇതിന് മുൻപ് യുഎഇയിൽ നാലു വയസുകാരി ഇന്ത്യൻ പെൺകുട്ടി, ഏഴു വയസുള്ള സിറിയൻ പെൺകുട്ടി, 9 വയസുള്ള ഫിലിപ്പീനി പെൺകുട്ടി എന്നിവർക്കു കോവിഡ് ബാധിച്ചിരുന്നു. 3 പേരും രോഗമുക്തി നേടുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.