സ്വന്തം ലേഖകൻ: ജന്മനാട്ടിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്ന വിദേശ മലയാളികളുടെ ഓൺലൈൻ റജിസ്ട്രേഷൻ നോർക്ക ആരംഭിച്ചു. www.norkaroots.org എന്ന വെബ് സൈറ്റിലാണ് റജിസ്റ്റർ ചെയ്യേണ്ടത്. ക്വാറന്റീൻ സംവിധാനം ഉൾപ്പെടെ സജ്ജമാക്കുന്നതിന് വേണ്ടിയാണ് സംസ്ഥാനം റജിസ്ട്രേഷൻ നടത്തുന്നത്. ഇത് വിമാന ടിക്കറ്റ് ബുക്കിംഗ് മുൻഗണനയ്ക്കോ മറ്റോ ബാധകമല്ല. കേരളത്തിലെ വിമാനത്താവളത്തിൽ എത്തുന്നവരെ പരിശോധിക്കാനും ആവശ്യമുള്ളവരെ നിരീക്ഷണത്തിലോ ക്വാറന്റീൻ …
സ്വന്തം ലേഖകൻ: കോവിഡ് ഭേദമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ നാളെ പദവിയില്‍ തിരിച്ചെത്തിയേക്കും. അദ്ദേഹം പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നാണ് സൂചന. അതേസമയം ജോണ്‍സന്‍ തിരിച്ചെത്തുന്ന സമയത്തും ബ്രിട്ടനിലെ സാഹചര്യങ്ങള്‍ മാറ്റമില്ലാതെ തുടരുകയാണ്. മരണസംഖ്യ 20000 പിന്നിട്ട് കുതിക്കുകയാണ്. ഇത് ആശുപത്രിയില്‍ മാത്രം മരിച്ചവരുടെ കണക്കാണിത്. കെയര്‍ ഹോമുകളില്‍ അടക്കം മരിച്ചവരുടെ എണ്ണം ഇതിലും എത്രയോ കൂടുതലായിരിക്കുമെന്നാണ് …
സ്വന്തം ലേഖകൻ: സൗദിയിൽ കുറ്റവാളികൾക്ക് നൽകുന്ന ചാട്ടവാറടി ശിക്ഷ നിർത്തലാക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. സുപ്രീം കോടതി ജനറൽ കമ്മീഷനാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. റോയിട്ടേഴ്‌സ് ഉൾപ്പെടെയുള്ള വാർത്താ ഏജൻസികളാണ് ഇത് റിപ്പോർട്ട് ചെയ്തത്. ചാട്ടവാറടിക്ക് പകരം ജയിൽ ശിക്ഷയോ പിഴയോ ഈടാക്കണമെന്ന നിർദേശമാണ് ജനറൽ കമ്മീഷൻ മുന്നോട്ടുവെച്ചിരിക്കുന്നത്. സൽമാൻ രാജാവിന്റെ നിർദേശപ്രകാരം എടുത്ത മനുഷ്യാവകാശ പരിഷ്‌കരണ നടപടികളുടെ ഭാഗമായിട്ടാണ് …
സ്വന്തം ലേഖകൻ: ലോകമാകെ കോവിഡ് മരണം 2 ലക്ഷം കടന്നു. മൊത്തം മരണസംഖ്യയിൽ നാലിലൊന്നും രോഗികളിൽ മൂന്നിലൊന്നും യുഎസിൽ. പുതിയ സാഹചര്യത്തിലും യുഎസിലെ ഏതാനും സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു. ഏറ്റവും പുതിയ കണക്കനുസരിച്ച് 2,940,969 പേർക്കാണ് ലോകമൊട്ടാകെ കൊവിഡ് ബാധയുള്ളത്. മരിച്ചവരുടെ എണ്ണം 203,821. രോഗമുക്തി നേടിയവർ 842,082. അമേരിക്കയിൽ മാത്രം 960,896 രോഗബാധിതരാണുള്ളത്. …
സ്വന്തം ലേഖകൻ: കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ യു.എ.ഇയിൽ പ്രതിസന്ധിയിലായവരെ നാട്ടിലെത്തിക്കുന്ന കാര്യത്തിൽ പ്രത്യേക പരിഗണന ആവശ്യമായവരെ കണ്ടെത്താൻ കെ.എം.സി.സി തയ്യാറാക്കിയ പ്രയോറിറ്റി ട്രാവൽ ലിസ്റ്റിൽ നാലു ദിവസങ്ങളിൽ രജിസ്റ്റർ ചെയ്തത് മുപ്പതിനായിരത്തിലേറെ പേർ. നിലവിലെ സാഹചര്യത്തിൽ ഏതുവിധേനയും മടക്കയാത്രയ്ക്കു സന്നദ്ധരായവരാണ് ഇവരെല്ലാവരും. രജിസ്റ്റർ ചെയ്തവരിൽ അഞ്ചു ശതമാനം ഗർഭിണികളാണ്. മാതൃരാജ്യത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ യാത്ര വേഗത്തിലും …
സ്വന്തം ലേഖകൻ: ഉത്തരകൊറിയൻ രാഷ്ട്രത്തലവൻ കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം കിം സ്വബോധത്തിലേക്ക് തിരികെ എത്തിയിട്ടില്ലെന്നാണ് ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കിമ്മിന്റെ തലച്ചോറിന്റെ പ്രവർത്തനങ്ങൾ ഇനിയും സാധാരണ മട്ടിലായിട്ടില്ലെന്നാണ് വിവരങ്ങൾ. ഉണർന്നിരിക്കുമ്പോഴും സ്വബോധത്തിന്റെ ലക്ഷണങ്ങളൊന്നും കാണിക്കാതിരിക്കുന്ന അവസ്ഥയിലാണ് കിമ്മെന്നാണ് മാധ്യമങ്ങൾ പറയുന്നത്. എന്നാൽ ഇദ്ദേഹത്തിന്റ ആരോഗ്യത്തെപ്പറ്റി ഉത്തരകൊറിയ …
സ്വന്തം ലേഖകൻ: ജൂലൈ 25 ആകുന്നതോടെ ഇന്ത്യയിൽ കോവിഡ് രോഗവ്യാപനം പൂർണമായും ഇല്ലാതാകുമെന്ന് പഠനം. രോഗവ്യാപനം സംബന്ധിച്ച് പ്രത്യേക ഗണിത മോഡൽ ഉപയോഗിച്ച് ഏഷ്യയിലെ സമുന്നത സാങ്കേതിക സ്ഥാപനമായ സിംഗപ്പുർ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് ഡിസൈൻ (എസ്‌യുടിഡി) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. മേയ് 21 ആകുമ്പോഴേക്കും ഇന്ത്യയിലെ പുതിയ രോഗികളുടെ എണ്ണത്തിൽ 97% …
സ്വന്തം ലേഖകൻ: കോവിഡിനെ നേരിടാൻ ധൈര്യവും ആത്മവിശ്വാസവുമാണ് ഏറ്റവും പ്രധാനമെന്ന് രോഗത്തെ അതിജീവിച്ച മലയാളി നഴ്സ്. അജ്മാൻ ആമിന ആശുപത്രിയിൽ നഴ്സ് ആയ കോട്ടയം സൗത്ത് പാമ്പാടി സ്വദേശിനി സബിനി ഏബ്രഹാം ഒറ്റയാഴ്ചകൊണ്ടാണ് കോവിഡിനെ തോൽപിച്ച് ജീവിതത്തിലേക്കു മടങ്ങിയെത്തിയത്. കോവിഡ് ആണെന്നു ഉറപ്പിച്ചതോടെ കടുത്ത ആശങ്ക തോന്നിയെങ്കിലും ഭർത്താവും സഹപ്രവർത്തകരും ധൈര്യം പകർന്നു. അകൽച്ചയോ പേടിയോ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇടുക്കി ജില്ലയില്‍ നിന്നുള്ള ആറ് പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള അഞ്ച് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇടുക്കി ജില്ലയിലുള്ള ആറുപേരില്‍ ഒരാള്‍ വിദേശത്തുനിന്നും (സ്‌പെയിന്‍) രണ്ട് പേര്‍ തമിഴ്‌നാട്ടില്‍ നിന്നും വന്നതാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരാള്‍ ഡോക്ടറാണ്. …
സ്വന്തം ലേഖകൻ: കൊറോണയുടെ പശ്ചാത്തലത്തില്‍ ആൾക്കൂട്ടമോ ആഘോഷങ്ങളോ ഇല്ലാതെ മണികണ്ഠൻ ആചാരിയുടെ വിവാഹം. മരട് സ്വദേശിയായ അഞ്ജലിയാണ് വധു. ആറ് മാസം മുൻപായിരുന്നു വിവാഹനിശ്ചയം. അതിനിടെയാണ് രാജ്യത്ത് കൊറോണ പടർന്ന് പിടിച്ച സാഹചര്യത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. തൃപ്പൂണിത്തുറയില്‍ വച്ചാണ് വിവാഹം നടന്നത്. വിവാഹത്തെക്കുറിച്ച് മണിക്ഠൻ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്… “നമസ്‌കാരം, കൂടുതലൊന്നും പറയുന്നില്ല. നിങ്ങള്‍ക്കെല്ലാം എല്ലാ …