1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കിം ആരോഗ്യവാൻ; വിട്ടുനില്‍ക്കുന്നത് കൊറോണ വ്യാപനത്തെ തുടര്‍ന്നെന്ന് ദക്ഷിണ കൊറിയ
കിം ആരോഗ്യവാൻ; വിട്ടുനില്‍ക്കുന്നത് കൊറോണ വ്യാപനത്തെ തുടര്‍ന്നെന്ന് ദക്ഷിണ കൊറിയ
സ്വന്തം ലേഖകൻ: കിം ജോങ് ഉൻ ആരോഗ്യത്തോടെയുണ്ടെന്ന് ദക്ഷിണ കൊറിയ. ഉത്തര കൊറിയയിലെ നേതാവിനു കുഴപ്പമൊന്നുമില്ലെന്നു കരുതാൻ തക്ക ഇന്റലിജൻസ് വിവരങ്ങൾ കിട്ടിയിട്ടുണ്ടെന്ന് ദക്ഷിണ കൊറിയയുടെ മന്ത്രി കിം യോൻ ചുൽ അവകാശപ്പെട്ടു. “കിമ്മിന്റെ ആരോഗ്യം അപകടത്തിലാണെന്ന് സൂചിപ്പിക്കുന്ന ഒരു സംഭവ വികാസവും ഇല്ല. എന്തു തരം രഹസ്യ വിവരമാണ് കിട്ടിയതെന്ന് വെളുപ്പെടുത്താനാകില്ല. വളരെ സങ്കീർണമായ …
കേരളത്തിൽ നാല് പേർക്ക് കൂടി കോവിഡ്; ഏഴ് പുതിയ ഹോട്ട്സ്‌പോട്ടുകൾ, 123 പേർ ചികിത്സയിൽ
കേരളത്തിൽ നാല് പേർക്ക് കൂടി കോവിഡ്; ഏഴ് പുതിയ ഹോട്ട്സ്‌പോട്ടുകൾ, 123 പേർ ചികിത്സയിൽ
സ്വന്തം ലേഖകൻ: ഇന്ന് മാത്രം കേരളത്തിൽ 4 കൊവിഡ് കേസുകൾ പുതുതായി സ്ഥിരീകരിച്ചു. കണ്ണൂർ 3, കാസർകോട് 1 എന്നാണ് കണക്കുകൾ. രണ്ട് പേർ വിദേശത്ത് നിന്നും, രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം എത്തിയത്. ഇതുവരെ 485 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 123 പേർ ഇപ്പോൾ ചികിത്സയിലാണ്. 20,273 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ വീടുകളിൽ …
പ്രവാസി ക്വാറന്റീന് വൻ ഒരുക്കവുമായി കേരളം; വിമാനത്താവളം മുതല്‍ വീട് വരെ നിരീക്ഷണം
പ്രവാസി ക്വാറന്റീന് വൻ ഒരുക്കവുമായി കേരളം; വിമാനത്താവളം മുതല്‍ വീട് വരെ നിരീക്ഷണം
സ്വന്തം ലേഖകൻ: പ്രവാസികളെ സ്വീകരിക്കാന്‍ കേരളം പൂര്‍ണ സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രം വിമാനം അനുവദിക്കുന്ന മുറയ്ക്ക് ആളുകളെ എത്തിക്കും. ഇതിനായി വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി കഴിഞ്ഞൂവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ളവരാണ് ഏറ്റവും കൂടുതല്‍ വരാനുള്ളത്. ഇവരെ സ്വീകരിക്കാനുള്ള നടപടിക്രമങ്ങള്‍ക്കായി പ്രത്യേക സമിതിയെ …
ജീവനക്കാരുടെ ശമ്പളം പിടിക്കൽ സ്റ്റേ ചെയ്ത് ഹൈക്കോടതി; വിധി അനുസരിക്കുമെന്ന് മുഖ്യമന്ത്രി
ജീവനക്കാരുടെ ശമ്പളം പിടിക്കൽ സ്റ്റേ ചെയ്ത് ഹൈക്കോടതി; വിധി അനുസരിക്കുമെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവിന് ​ഹൈക്കോടതിയുടെ താൽക്കാലിക സ്റ്റേ. രണ്ടു മാസത്തേക്കാണ് സ്റ്റേ അ‌നുവദിച്ചിരിക്കുന്നത്. മേയ് 20ന് കേസ് വീണ്ടും പരിഗണിക്കും. സർക്കാർ ഉദ്യോഗസ്ഥരുടെ ആറു ദിവസത്തെ ശമ്പളം വീതം അ‌ഞ്ചു മാസം പിടിക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷ സർവീസ് സംഘടനകൾ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. ശമ്പളം ജീവനക്കാരുടെ …
ഇതര സംസ്ഥാന മലയാളി പ്രവാസി രജിസ്‌ട്രേഷൻ ബുധനാഴ്ച മുതൽ; നോർക്ക് വെബ്സൈറ്റ് സജ്ജം
ഇതര സംസ്ഥാന മലയാളി പ്രവാസി രജിസ്‌ട്രേഷൻ ബുധനാഴ്ച മുതൽ; നോർക്ക് വെബ്സൈറ്റ് സജ്ജം
സ്വന്തം ലേഖകൻ: മടങ്ങിവരാൻ ആഗ്രഹിക്കുന്ന ഇതര സംസ്ഥാനങ്ങളിലെ മലയാളികളുടെ രജിസ്‌ട്രേഷൻ ബുധനാഴ്ച വൈകുന്നേരം മുതൽ ആരംഭിക്കും. നോർക്കയുടെ www.registernorkaroots.com എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഇതര സംസ്ഥാനത്ത് ചികിത്സാ ആവശ്യത്തിന് പോയവർ, ചികിത്സ കഴിഞ്ഞവർ, കേരളത്തിലെ വിദഗ്ധ ചികിത്സയക്ക് രജിസ്റ്റർ ചെയ്യുകയും തിയതി നിശ്ചയിക്കപ്പെടുകയും ചെയ്ത മറ്റ് സംസ്ഥാനങ്ങളിലെ താമസക്കാർ, പഠനം പൂർത്തീകരിച്ച മലയാളികൾ, പരീക്ഷ, …
മെയ് 15 വരെ ലോക്ക്ഡൗണ്‍ തുടരാം; പിൻ‌വലിക്കേണ്ടത് കരുതലോടെയെന്ന് കേന്ദ്രത്തോട് കേരളം
മെയ് 15 വരെ ലോക്ക്ഡൗണ്‍ തുടരാം; പിൻ‌വലിക്കേണ്ടത് കരുതലോടെയെന്ന് കേന്ദ്രത്തോട് കേരളം
സ്വന്തം ലേഖകൻ: കേരളത്തില്‍ മെയ് 15 വരെ ഭാഗികമായി ലോക്ക്ഡൗണ്‍ തുടരാമെന്ന് കേന്ദ്രത്തെ അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍. ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ ശ്രദ്ധാ പൂര്‍വ്വമായ സമീപനം വേണമെന്നും കേരളം കേന്ദ്രത്തെ അറിയിച്ചു. മെയ് 15ന് ശേഷമുള്ള കേരളത്തിന്റെ സാഹചര്യം കണക്കിലെടുത്ത് നിയന്ത്രണങ്ങളില്‍ തുടര്‍ നടപടികള്‍ കൈക്കൊള്ളാനാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാനങ്ങളുടെ സവിശേഷത കൂടി പരിഗണിക്കുന്ന ദേശീയ …
ചോക്‌സിയുടേയും മല്യയുടേയും അടക്കം 68,607 കോടിയുടെ വായ്പ എഴുതിത്തള്ളിയതായി റിസർവ് ബാങ്ക്
ചോക്‌സിയുടേയും മല്യയുടേയും അടക്കം 68,607 കോടിയുടെ വായ്പ എഴുതിത്തള്ളിയതായി റിസർവ് ബാങ്ക്
സ്വന്തം ലേഖകൻ: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ മുഖ്യപ്രതി മെഹുല്‍ ചോക്‌സി 2018 ജനുവരിയിലായിരുന്നു രാജ്യം വിട്ടത്. പിന്നാലെയായിരുന്നു പിഎന്‍ബി തട്ടിപ്പ് കേസിനെ കുറിച്ച് പുറത്ത് അറിയുന്നതും. തുടര്‍ന്ന് സര്‍ക്കാര്‍ ഇയാളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കുകയും ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാ വാറന്റെ പുറപ്പെടുവിടുവിച്ചിരുന്നു. മെഹുല്‍ ചോക്‌സിക്കും നീരവ് മോദിക്കും കൂടി ഇന്ത്യയിലും യുകെയിലുമായി 3500 കോടി …
വിദേശികളായ നഴ്സുമാർക്കും ഡോക്ടർമാർക്കുമുള്ള ഹെൽത്ത് സർചാർജ് പുന:പരിശോധിക്കാൻ യുകെ
വിദേശികളായ നഴ്സുമാർക്കും ഡോക്ടർമാർക്കുമുള്ള ഹെൽത്ത് സർചാർജ് പുന:പരിശോധിക്കാൻ യുകെ
സ്വന്തം ലേഖകൻ: യുകെയിൽ എൻ.എച്ച്.എസിന്റെ ഹെൽത്ത് സർവീസ് ഉപയോഗപ്പെടുത്തുന്നതിന് നഴ്സുമാർക്കും ഡോക്ടർമാർക്കും ഏർപ്പെടുത്തിയിട്ടുള്ള സർചാർജ് റിവ്യൂ ചെയ്യുമെന്ന് ഹോം സെക്രട്ടിറി പ്രീതി പട്ടേൽ വ്യക്തമാക്കി. യൂറോപ്യൻ യൂണിയനു പുറത്തുനിന്നും വർക്ക് പെർമിറ്റിൽ എത്തിയിട്ടുള്ള ഡോക്ടർമാരും നഴ്സുമാരുമാണ് നിലവിൽ വർഷം തോറും 400 പൌണ്ട് ഹെൽത്ത് സർചാർജ് നൽകുന്നത്. ഇത് അടുത്ത ഒക്ടോബർ മുതൽ 624 പൌണ്ടായി …
ബ്രിട്ടനിൽ കൊവിഡ് പോരാട്ടം നയിക്കാൻ ബോറിസ് ജോൺസൺ വീണ്ടും
ബ്രിട്ടനിൽ കൊവിഡ് പോരാട്ടം നയിക്കാൻ ബോറിസ് ജോൺസൺ വീണ്ടും
സ്വന്തം ലേഖകൻ: കോവിഡ് രോഗമുക്തി നേടിയതിനുശേഷം ആദ്യമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഓഫീസിൽ തിരികെയെത്തി. ഇന്ന് രാവിലെയാണ് അദ്ദേഹം ഡൗണിംഗ് സ്ട്രീറ്റിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ തിരികെയെത്തി ഔദ്യോഗിക കാര്യങ്ങൾ പുനരാരംഭിച്ചത്. ഏപ്രിൽ 5-ാം തീയതിയാണ് കോവിഡ് രോഗലക്ഷണത്തെ തുടർന്ന് ജോൺസനെ ആശുപത്രിയിലാക്കിയത്. മൂന്ന് ദിവസം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു 55 വയസ്സുകാരനായ ബോറിസ് ജോൺസൺ. …
ഗൾഫിൽ കോവിഡ് മരണം 263 ആയി; 21 പേർ മലയാളികൾ; ലോകത്ത് രോഗികളുടെ എണ്ണം 3 ലക്ഷത്തിലേക്ക്
ഗൾഫിൽ കോവിഡ് മരണം 263 ആയി; 21 പേർ മലയാളികൾ; ലോകത്ത് രോഗികളുടെ എണ്ണം 3 ലക്ഷത്തിലേക്ക്
സ്വന്തം ലേഖകൻ: ഗൾഫിൽ കോവിഡ് മരണ സംഖ്യ 263 ആയി. 21 മലയാളികളാണ് ഇതുവരെ കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിച്ചത്. ഗൾഫിൽ കോവിഡ് രോഗികളുടെ എണ്ണം 45,000 പിന്നിട്ടു. രോഗബാധിതരുടെ എണ്ണവും ഗൾഫിൽ മാറ്റമില്ലാതെ ഉയരുകയാണ്. സൗദിയിൽ രോഗികളുടെ എണ്ണം പതിനെണ്ണായിരം കടന്ന് കുതിക്കുകയാണ്. സൗദിയില്‍ ഇന്ന് 5 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ …