സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് ആശ്വാസ ദിനം. ഇന്നാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം പുതിയ കൊവിഡ് കേസുകളില്ലാത്ത രണ്ടാം ദിനം കൂടിയാണിത്. കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന കാസര്‍ഗോഡ് സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ 401 പേരാണ് ഇതുവരെ കോവിഡില്‍ നിന്നുംമുക്തി നേടിയത്. 95 പേരാണ് …
സ്വന്തം ലേഖകൻ: ഹന്ദ്വാരയില്‍ ഏറ്റുമുട്ടലിനിടെ മരിച്ച സൈനികരുടെ ധീരതയും ത്യാഗവും രാജ്യം മറക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആത്മാര്‍ത്ഥതയോടെ രാജ്യസേവനം നടത്തിയെന്നും ജനങ്ങളുടെ സുരക്ഷയ്ക്കായി വിശ്രമമില്ലാതെ സൈനികര്‍ ജോലി ചെയ്തെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. സൈനികരുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുംഖത്തില്‍ പങ്കുചേരുന്നതായും പ്രധാനമന്ത്രി. ഹന്ദ്വാരയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരും അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരുമാണ് മരിച്ചത്. …
സ്വന്തം ലേഖകൻ: കോവിഡ് പോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ച് വ്യോമസേനയും നാവിക സേനയും. തിരുവനന്തപുരം ജില്ലയില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ രാപ്പകല്‍ അധ്വാനിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആശുപത്രി അധികര്‍ക്കും വ്യോമസേനയുടെ നേതൃത്വത്തിൽ ആദരമര്‍പ്പിച്ചു. ആദരമർപ്പിക്കുന്നതിന്റെ ഭാഗമായി ആശുപത്രികള്‍ക്കു മുകളില്‍ വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍ പുഷ്പവൃഷ്ടി നടത്തി. നാവിക സേനയുടെ ചേതക് ഹെലികോപ്റ്റർ എറണാകുളം ജില്ലാ ആശുപത്രിക്ക് മുകളിൽ ഇന്ന് പുഷ്പ …
സ്വന്തം ലേഖകൻ: പ്രവാസി വ്യവസായി ജോയ് അറയ്ക്കലിന്റെ മരണത്തില്‍ വഴിത്തിരിവ്. അന്വേഷണം ആവശ്യപ്പെട്ട് മകന്‍ ദുബായ് പോലീസില്‍ പരാതി നല്‍കി. ജോയ് അറയ്ക്കലിന്റെ കമ്പനിയിലെ ഒരു വ്യക്തിക്കെതിരെ സംശയം പ്രകടിപ്പിച്ചാണ് പരാതി. കമ്പനി നടപ്പാക്കാന്‍ ഉദ്ദേശിച്ച പദ്ധതി വൈകുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ജോയ് അറയ്ക്കലിന്റെ മരണത്തിലെത്തിയത് എന്നാണ് സംശയം. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്താന്‍ ഒരുങ്ങുകയാണ് …
സ്വന്തം ലേഖകൻ: മാസങ്ങളായി തുടരുന്ന ശ്വാസതടസവും അതുസംബന്ധിച്ച പ്രയാസങ്ങളുമായി ഡോക്ടറെ കാണിക്കാന്‍ എത്തിയതായിരുന്നു കിഴക്കന്‍ ചൈന സ്വദേശിയായ വാങ്. സാധാരണയായ എന്തെങ്കിലും അസുഖമാകും ശ്വാസതടസത്തിന് കാരണമെന്നാണ് ആ സമയം വരെ അയാളും വിശ്വസിച്ചിരുന്നത്. എന്നാല്‍ ഡോക്ടര്‍മാരുടെ വിശദമായ പരിശോധനയ്ക്ക് ശേഷം സിടി സ്‌കാന്‍ റിപ്പോര്‍ട്ട് കൂടി കണ്ടപ്പോള്‍ വാങ് ശരിക്കും ഞെട്ടി. തന്റെ ശ്വാസകോശത്തില്‍ ജീവനുള്ള …
സ്വന്തം ലേഖകൻ: ഗൾഫിലെ വമ്പൻ വ്യവസായായി വളർന്ന ഷെട്ടിയുടെ അവിശ്വസനീയമായ തകർച്ചയുടെ കഥകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. 970 കളുടെ തുടക്കത്തിലാണ് ഷെട്ടി വെറും 500 രൂപയുമായി ഗൾഫ് മണ്ണിൽ കാലു കുത്തിയത്. പിന്നീട് ഫോബ്‌സിന്റെ 2018ലെ ശതകോടീശ്വര പട്ടികയിൽ 4.2 ബില്യൺ ഡോളർ വ്യക്തിഗത സമ്പത്ത് സൃഷ്ടിച്ച കോടീശ്വരനായി മാറി. എന്‍.എം.സി ഹെല്‍ത്ത്, യു.എ.ഇ …
സ്വന്തം ലേഖകൻ: ലോകത്ത് കോവിഡ് മരണ സംഖ്യ 240,381 കവിഞ്ഞു. 3,424,356 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 1,093,766 പേർ രോഗമുക്തരായി. 11 ലക്ഷത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ച അമേരിക്കയിൽ മരിച്ചവരുടെ എണ്ണം 65,000 പിന്നിട്ടു. ഇന്നലെ മാത്രം 2000ലധികം പേര്‍ക്കാണ് യു.എസിൽ ജീവൻ നഷ്ടമായത്. അതേസമയം, ലോക്ഡൌണിനെതിരായ പ്രതിഷേധവും പ്രക്ഷോഭവും രാജ്യത്ത് ശക്തമാവുകയാണ്. അമേരിക്കയിൽ …
സ്വന്തം ലേഖകൻ: വെനസ്വേലയിലെ ഗ്വണാറില്‍ ലോസ് ളാനോസ് ജയിലില്‍ ഉണ്ടായ കലാപത്തില്‍ 46 പേര്‍ കൊല്ലപ്പെട്ടു. കൊറോണ ഭീതി പടർന്നതോടെ ചില തടവുപുള്ളികള്‍ ജയില്‍ ചാടാന്‍ നടത്തിയ ശ്രമമാണ് സംഘര്‍ഷത്തിലേക്കും അക്രമത്തിലേക്കും നയിച്ചത്. കലാപത്തില്‍ പരിക്കേറ്റ നിരവധി തടവുകാരുടെ നില ഗുരുതരണമാണെന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ ഇ.എഫ്.ഇ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂര്‍ച്ചയുള്ള …
സ്വന്തം ലേഖകൻ: സൗദിയില്‍ ഇന്ന് ഏഴ് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 1362 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 176 ഉം ആകെ കോവിഡ് കേസുകള്‍ 25459 ഉം ആയി. നിലവില്‍ 21518 പേരാണ് ചികിത്സയിലുള്ളത്. 139 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. 21518 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. 210 പേര്‍ക്ക് …
സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യക്കാര്‍ക്ക് സഹായ ഹസ്തം നീട്ടി കുവൈത്ത് ഭരണകൂടം. സൗജന്യമായി നാട്ടിലെത്തിക്കുമെന്നാണ് കുവൈത്ത് സര്‍ക്കാരിന്റെ പ്രഖ്യാപനം. കുവൈത്തില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ക്ക് ഏറെ ആശ്വാസമാണ് പുതിയ തീരുമാനം. 45000 ഇന്ത്യക്കാരെ ഒരു പക്ഷേ കുവൈത്ത് അവരുടെ വിമാനത്തില്‍ ഇന്ത്യയിലെത്തിക്കുമെന്നാണ് വിവരം. കൊറോണ പ്രതിസന്ധിയില്‍ പെട്ട കുവൈത്തിന് നേരത്തെ ഇന്ത്യ സഹായം എത്തിച്ചിരുന്നു. ഇന്ത്യയുടെ സൈനിക …