1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
2032 ഒളിംപിക്‌സിന് വേദിയാകാനുള്ള നീക്കങ്ങള്‍ക്കായി ഇരു കൊറിയകളും കൈകോര്‍ക്കും; ഒരുക്കങ്ങളുടെ ഭാഗമായി പുതിയ റെയില്‍പാതകളും റോഡുകളും
2032 ഒളിംപിക്‌സിന് വേദിയാകാനുള്ള നീക്കങ്ങള്‍ക്കായി ഇരു കൊറിയകളും കൈകോര്‍ക്കും; ഒരുക്കങ്ങളുടെ ഭാഗമായി പുതിയ റെയില്‍പാതകളും റോഡുകളും
സ്വന്തം ലേഖകന്‍: 2032 ഒളിംപിക്‌സിന് വേദിയാകാനുള്ള നീക്കങ്ങള്‍ക്കായി ഇരു കൊറിയകളും കൈകോര്‍ക്കും; ഒരുക്കങ്ങളുടെ ഭാഗമായി പുതിയ റെയില്‍പാതകളും റോഡുകളും. ഇതു സംബന്ധിച്ച് ഈ മാസം തന്നെ ചര്‍ച്ചയുണ്ടാകും. ഇരുരാജ്യങ്ങളെയും ബന്ധിപ്പിച്ചിരുന്ന റെയില്‍ പാതയും റോഡും പുനര്‍നിര്‍മിക്കുന്നതിന്റെ ഉദ്ഘാടനം അടുത്ത മാസം നടത്താനും മന്ത്രിതല ചര്‍ച്ചയില്‍ തീരുമാനമായി. അതിര്‍ത്തിയിലെ സംഘര്‍ഷം കുറയ്ക്കാന്‍ സൈനിക ചര്‍ച്ചകള്‍ ഉടന്‍ പുനരാരംഭിക്കും. …
കേരളത്തിന്റെ പുനര്‍നിര്‍മാണ ത്തിനുള്ള ധനസമാഹരണ ത്തിനായി മുഖ്യമന്ത്രിയുടെ യു.എ.ഇ. സന്ദര്‍ശനം ബുധനാഴ്ച മുതല്‍
കേരളത്തിന്റെ പുനര്‍നിര്‍മാണ ത്തിനുള്ള ധനസമാഹരണ ത്തിനായി മുഖ്യമന്ത്രിയുടെ യു.എ.ഇ. സന്ദര്‍ശനം ബുധനാഴ്ച മുതല്‍
സ്വന്തം ലേഖകന്‍: കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനുള്ള ധനസമാഹരണത്തിനായി മുഖ്യമന്ത്രിയുടെ യു.എ.ഇ. സന്ദര്‍ശനം ബുധനാഴ്ച മുതല്‍. ശനിയാഴ്ചവരെ അദ്ദേഹം യു.എ.ഇ.യിലുണ്ടാവും. അമേരിക്കയില്‍നിന്ന് ചികിത്സ കഴിഞ്ഞെത്തിയ മുഖ്യമന്ത്രി ആദ്യമായി നടത്തുന്ന വിദേശയാത്രയാണിത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവന്‍, മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവരും മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്. നവകേരളനിര്‍മിതിയെക്കുറിച്ചുള്ള സംസ്ഥാനസര്‍ക്കാരിന്റെ കാഴ്ചപ്പാട് പ്രവാസികള്‍ക്കുമുന്നില്‍ അവതരിപ്പിക്കുകയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായ അഭിപ്രായങ്ങള്‍ ആരായുകയും ചെയ്യുക …
‘മീ ടു’ ശരമേറ്റ് നടന്‍ അലന്‍സിയറും; ഷൂട്ടിങ്ങിനിടെ ലൈംഗിക മുതലെടുപ്പിന് ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി യുവനടി
‘മീ ടു’ ശരമേറ്റ് നടന്‍ അലന്‍സിയറും; ഷൂട്ടിങ്ങിനിടെ ലൈംഗിക മുതലെടുപ്പിന് ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി യുവനടി
സ്വന്തം ലേഖകന്‍: ‘മീ ടു’ ശരമേറ്റ് നടന്‍ അലന്‍സിയറും; ഷൂട്ടിങ്ങിനിടെ ലൈംഗിക മുതലെടുപ്പിന് ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി യുവനടി. രക്ഷപ്പെട്ടത് സംവിധായകന്‍ ഇടപെട്ടതിനാലെന്നും നടി വെളിപ്പെടുത്തി. സാമൂഹ്യ മാധ്യമത്തിലൂടെ പേര് വെളിപ്പെടുത്താതെ നടി വിവരം പുറത്തുവിട്ടത്. തന്റെ നാലാമത്തെ ചിത്രത്തില്‍ വര്‍ക്ക് ചെയ്യുന്ന സമയത്താണ് അലന്‍സിയറില്‍ നിന്നും മോശം അനുഭവം ഉണ്ടായതെന്ന് നടി പറയുന്നു. നേരിട്ട് പരിചയപ്പെടുന്നത് …
ബ്രെക്‌സിറ്റ് ഡീല്‍ അന്തിമ രൂപത്തിലേക്ക്; ബ്രെക്‌സിറ്റ് പക്ഷെത്തെ ഞെട്ടിച്ച് പ്രീതി പട്ടേല്‍ തെരേസാ മേയ് വിരുദ്ധരുടെ പക്ഷത്ത്
ബ്രെക്‌സിറ്റ് ഡീല്‍ അന്തിമ രൂപത്തിലേക്ക്; ബ്രെക്‌സിറ്റ് പക്ഷെത്തെ ഞെട്ടിച്ച് പ്രീതി പട്ടേല്‍ തെരേസാ മേയ് വിരുദ്ധരുടെ പക്ഷത്ത്
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ഡീല്‍ അന്തിമ രൂപത്തിലേക്ക്; ബ്രെക്‌സിറ്റ് പക്ഷെത്തെ ഞെട്ടിച്ച് പ്രീതി പട്ടേല്‍ തെരേസാ മേയ് വിരുദ്ധരുടെ പക്ഷത്ത്. ബ്രസല്‍സില്‍ വച്ച് നിര്‍ണായകമായ ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ ബ്രെക്‌സിറ്റ് ഡീലിറ്റെ അന്തിമരൂപം ഉടന്‍ തയ്യാറാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യൂറോപ്യന്‍ യൂണിയന്‍ പക്ഷത്തുള്ള നെഗോഷ്യേറ്റര്‍മാര്‍ കരാറിന്റെ അന്തിമരൂപം അടുത്ത ആഴ്ച ബ്രിട്ടീഷ് സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ചേക്കും. യൂറോപ്യന്‍ യൂണിയന്‍ …
ഹാരി രാജകുമാരനും മേഗനും ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിനെത്തി; ഫിജി, ടോംഗ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളും സന്ദര്‍ശിക്കും
ഹാരി രാജകുമാരനും മേഗനും ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിനെത്തി; ഫിജി, ടോംഗ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളും സന്ദര്‍ശിക്കും
സ്വന്തം ലേഖകന്‍: ഹാരി രാജകുമാരനും മേഗനും ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിനെത്തി; ഫിജി, ടോംഗ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളും സന്ദര്‍ശിക്കും. ബ്രിട്ടീഷ് രാജകുടുംബത്തിലെ ഹാരി രാജകുമാരനും ഭാര്യ മേഗനും ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി സിഡ്‌നിയിലെത്തി. മേയില്‍ വിവാഹിതരായ ശേഷം ഇരുവരും ഒന്നിച്ചുള്ള ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്. 16 ദിവസത്തെ സന്ദര്‍ശനവേളയില്‍ ഫിജി, ടോംഗ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളും ഇരുവരും …
മാധ്യമ പ്രവര്‍ത്തകന്‍ ഖഷോഗിയുടെ തിരോധാനം; നടപടിയുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കും; യുഎസിന്റെ ഭീഷണിയ്ക്ക് സൗദിയുടെ മറുപടി; സൗദിയില്‍ നടക്കാനിരിക്കുന്ന സമ്മേളനം യുഎസും ബ്രിട്ടനും ബഹിഷ്‌ക്കരിച്ചേക്കും
മാധ്യമ പ്രവര്‍ത്തകന്‍ ഖഷോഗിയുടെ തിരോധാനം; നടപടിയുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കും; യുഎസിന്റെ ഭീഷണിയ്ക്ക് സൗദിയുടെ മറുപടി; സൗദിയില്‍ നടക്കാനിരിക്കുന്ന സമ്മേളനം യുഎസും ബ്രിട്ടനും ബഹിഷ്‌ക്കരിച്ചേക്കും
സ്വന്തം ലേഖകന്‍: മാധ്യമ പ്രവര്‍ത്തകന്‍ ഖഷോഗിയുടെ തിരോധാനം; നടപടിയുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് സൗദി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ഗി വധിക്കപ്പെട്ടുവെന്ന് തെളിഞ്ഞാല്‍ സൗദി അറേബ്യയ്‌ക്കെതിരേ ശിക്ഷാനടപടികളുണ്ടാകുമെന്ന യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് സൗദിയുടെ പരാമര്‍ശം. ഒക്ടോബര്‍ രണ്ടിനാണ് ഈസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിലെത്തിയ സൗദിവിമര്‍ശകനും വാഷിങ്ടണ്‍ പോസ്റ്റ് കോളമിസ്റ്റുമായ ഖഷോഗ്ഗിയെ ദൂരൂഹസാഹചര്യത്തില്‍ കാണാതാകുന്നത്. ഖഷോഗ്ഗിയുടെ …
ഇറാന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ അമേരിക്ക ചരടുവലിക്കുന്നു; ആരോപണവുമായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി
ഇറാന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ അമേരിക്ക ചരടുവലിക്കുന്നു; ആരോപണവുമായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി
സ്വന്തം ലേഖകന്‍: ഇറാന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ അമേരിക്ക ചരടുവലിക്കുന്നു; ആരോപണവുമായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. 40 വര്‍ഷത്തിനിടെ, ഇറാനോട് ഏറ്റവും കൂടുതല്‍ ശത്രുതപുലര്‍ത്തുന്നത് ട്രംപ് ഭരണകൂടമാണെന്നും പ്രസിഡന്റ് ഹസന്‍ റൂഹാനി ആരോപിച്ചു. മനഃശാസ്ത്രപരമായും സാമ്പത്തികപരമായും ഇറാന്‍ ഭരണകൂടത്തിന്റെ വിശ്വാസ്യത തകര്‍ക്കാനാണ് യു.എസിന്റെ ശ്രമമെന്നും റൂഹാനി കുറ്റപ്പെടുത്തി. റൂഹനിയുടെ ആരോപണങ്ങളോട് ട്രംപ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇക്കഴിഞ്ഞ …
കറാച്ചിയിലെ ഓട്ടോ ഡ്രൈവറുടെ ബാങ്ക് അക്കൗണ്ട് വഴി നടന്നത് 300 കോടിയുടെ ഇടപാട്; അന്വേഷണവുമായി പാക് സര്‍ക്കാര്‍
കറാച്ചിയിലെ ഓട്ടോ ഡ്രൈവറുടെ ബാങ്ക് അക്കൗണ്ട് വഴി നടന്നത് 300 കോടിയുടെ ഇടപാട്; അന്വേഷണവുമായി പാക് സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: കറാച്ചിയിലെ ഓട്ടോ ഡ്രൈവറുടെ ബാങ്ക് അക്കൗണ്ട് വഴി നടന്നത് 300 കോടിയുടെ ഇടപാട്; അന്വേഷണവുമായി പാക് സര്‍ക്കാര്‍. കറാച്ചി സ്വദേശിയായ മുഹമ്മദ് റഷീദ് 2005ല്‍ ഒരു സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി നോക്കുമ്പോള്‍ തുടങ്ങിയ സാലറി അക്കൗണ്ട് വഴിയാണ് ഇടപാട് നടന്നിരിക്കുന്നത്. ഈ ജോലി റഷീദ് പിന്നീട് ഉപേക്ഷിച്ചു. മുന്നൂറ് കോടി രൂപ …
കാറ്റില്‍ ആടിയുലയുന്ന വിമാനം: ഒടുവില്‍ കാഴ്ചക്കാരെ ഞെട്ടിച്ച് സാഹസിക ലാന്‍ഡിങും; സമൂഹ മാധ്യമങ്ങളില്‍ വൈറലായി ബ്രിസ്‌റ്റോള്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള വീഡിയോ
കാറ്റില്‍ ആടിയുലയുന്ന വിമാനം: ഒടുവില്‍ കാഴ്ചക്കാരെ ഞെട്ടിച്ച് സാഹസിക ലാന്‍ഡിങും; സമൂഹ മാധ്യമങ്ങളില്‍ വൈറലായി ബ്രിസ്‌റ്റോള്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള വീഡിയോ
സ്വന്തം ലേഖകന്‍: കാറ്റില്‍ ആടിയുലയുന്ന വിമാനം: ഒടുവില്‍ കാഴ്ചക്കാരെ ഞെട്ടിച്ച് സാഹസിക ലാന്‍ഡിങും; സമൂഹ മാധ്യമങ്ങളില്‍ വൈറലായി ബ്രിസ്‌റ്റോള്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള വീഡിയോ. ലാന്‍ഡിങ്ങിന് തയ്യാറെടുക്കുമ്പോള്‍ വിമാനം അതിശക്തമായ കാറ്റില്‍ ആടിയുലയുകയായിരുന്നു. ഒടുവില്‍ പൈലറ്റിന്റെ സാഹസികതയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്ത വിമാനത്തിന്റെ വീഡിയോയാണ് വൈറലായത്. എതിര്‍ദിശയില്‍ വീശുന്ന കാറ്റിനെ അതിജീവിച്ചാണ് പൈലറ്റ് വിമാനത്തെ റണ്‍വേയില്‍ തന്നെ …
പോണ്‍ സൈറ്റുകള്‍ക്ക് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി നേപ്പാള്‍; പൂട്ടിയത് ആയിരക്കണക്കിന് പോണ്‍ സൈറ്റുകള്‍
പോണ്‍ സൈറ്റുകള്‍ക്ക് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി നേപ്പാള്‍; പൂട്ടിയത് ആയിരക്കണക്കിന് പോണ്‍ സൈറ്റുകള്‍
സ്വന്തം ലേഖകന്‍: പോണ്‍ സൈറ്റുകള്‍ക്ക് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി നേപ്പാള്‍; പൂട്ടിയത് ആയിരക്കണക്കിന് പോണ്‍ സൈറ്റുകള്‍. ലൈംഗികാതിക്രമങ്ങള്‍ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നേപ്പാള്‍ ഭരണകൂടം പോണ്‍സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. പോണോഗ്രാഫിക് ഉള്ളടക്കങ്ങളുടെ ഉപയോഗം, പ്രക്ഷേപണം, പ്രസിദ്ധീകരണം എന്നിവയെല്ലാം ഒരു വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യങ്ങളാക്കിക്കൊണ്ടുള്ള നിയമ നിര്‍മാണമാണ് നേപ്പാള്‍ ഭരണകൂടം നടത്തിയത്. ഉത്തരവനുസരിച്ച് …