1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മരണവുമായി ഒരു മുഖാമുഖം; വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട ബെക്‌സ് കൃഷ്ണന്‍ ജന്മനാട്ടിൽ
മരണവുമായി ഒരു മുഖാമുഖം; വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട ബെക്‌സ് കൃഷ്ണന്‍ ജന്മനാട്ടിൽ
സ്വന്തം ലേഖകൻ: വ്യവസായി എം.എ.യൂസഫലിയുടെ നിര്‍ണ്ണായക ഇടപെടല്‍ മൂലം ജയില്‍ മോചിതനായ തൃശ്ശൂര്‍ നടവരമ്പ് സ്വദേശി ബെക്‌സ് കൃഷ്ണന്‍ നാട്ടില്‍ തിരിച്ചെത്തി. ചൊവ്വാഴ്ച രാത്രി 8.20 ന് അബുദാബിയില്‍ നിന്നും പുറപ്പെട്ട് ബുധനാഴ്ച പുലര്‍ച്ചെ 1.45 ന് കൊച്ചിയിലെത്തിയ ഇത്തിഹാദ് വിമാനത്തിലാണ് ബെക്‌സ് ജനിച്ച മണ്ണിലേക്ക് മടങ്ങിയെത്തിയത്. കുടുംബാംഗങ്ങളുടെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനാണ് ഇതോടെ അവസാനമാകുന്നത്. …
നഴ്‌സുമാർ മലയാളം പറയുന്നത് വിലക്കിയ ജി.ബി പന്ത് ആശുപത്രി നഴ്‌സിങ് സൂപ്രണ്ട് മാപ്പ് പറഞ്ഞ് തലയൂരി
നഴ്‌സുമാർ മലയാളം പറയുന്നത് വിലക്കിയ ജി.ബി പന്ത് ആശുപത്രി നഴ്‌സിങ് സൂപ്രണ്ട് മാപ്പ് പറഞ്ഞ് തലയൂരി
സ്വന്തം ലേഖകൻ: മലയാളം വിലക്കിയതില്‍ മാപ്പു പറഞ്ഞ് ഡല്‍ഹി ജി.ബി പന്ത് ആശുപത്രി നഴ്‌സിങ് സൂപ്രണ്ട്. നഴ്‌സുമാര്‍ പരസ്പരം മലയാളത്തില്‍ സംസാരിക്കുന്നതില്‍ ചില രോഗികള്‍ പരാതി നല്‍കിയിരുന്നുവെന്ന് സൂപ്രണ്ട് വിശദീകരിക്കുന്നു. ഹിന്ദിയിലോ, ഇംഗ്ലീഷിലോ സംസാരിക്കണമെന്ന് നിര്‍ദേശിച്ചത് സദുദ്ദേശ്യത്തോടെയാണ്. മലയാളത്തില്‍ സംസാരിക്കുന്നതിനെക്കുറിച്ച് മാത്രമാണ് പരാതി ലഭിച്ചിരുന്നത്. അതുകൊണ്ടാണ് ഉത്തരവില്‍ മലയാളത്തെ പരാമര്‍ശിച്ചത്. മലയാളത്തില്‍ സംസാരിച്ചാല്‍ കടുത്ത നടപടി …
പരസ്യമായി ഫ്രഞ്ച് പ്രസിഡന്റിന്റെ കരണത്തടിച്ച സംഭവം; ഫ്രാൻസിൽ 2 പേർ അറസ്റ്റിൽ
പരസ്യമായി ഫ്രഞ്ച് പ്രസിഡന്റിന്റെ കരണത്തടിച്ച സംഭവം;  ഫ്രാൻസിൽ  2 പേർ അറസ്റ്റിൽ
സ്വന്തം ലേഖകൻ: തെക്കൻ ഫ്രാൻസിലെത്തിയ പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുടെ കരണത്തടിച്ചും മുദ്രാവാക്യം വിളിച്ചും പ്രക്ഷുബ്ധ രംഗങ്ങൾ സൃഷ്ടിച്ച 2 പേർ അറസ്റ്റിൽ. കോവിഡ് അനന്തര കാലത്തെ ബിസിനസ് പ്രോത്സാഹിപ്പിക്കുന്നതിന്, റസ്റ്ററന്റ് നടത്തിപ്പുകാരുമായും വിദ്യാർഥികളുമായും മക്രോ സംസാരിക്കാനെത്തിയപ്പോഴാണ് വലോൻസ് പട്ടണത്തിൽ ആൾക്കൂട്ടത്തിൽനിന്ന് ആക്രമണമുണ്ടായത്. ഒരാൾ ബാരിക്കേ‍ഡിനപ്പുറത്തുനിന്നു ഹസ്തദാനത്തിനു ശ്രമിച്ചശേഷം പ്രസിഡന്റിന്റെ മുഖത്ത് അടിക്കുകയും ‘മക്രോയിസം തുലയട്ടെ’ എന്നു …
സംസ്ഥാനത്ത് ഇന്ന് ഇന്ന് 15,567 പേര്‍ക്ക് കോവിഡ്; 124 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.15
സംസ്ഥാനത്ത് ഇന്ന് ഇന്ന് 15,567 പേര്‍ക്ക് കോവിഡ്; 124 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.15
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 15,567 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2121, എറണാകുളം 1868, തിരുവനന്തപുരം 1760, കൊല്ലം 1718, പാലക്കാട് 1284, കോഴിക്കോട് 1234, തൃശൂര്‍ 1213, ആലപ്പുഴ 1197, കണ്ണൂര്‍ 692, കോട്ടയം 644, പത്തനംതിട്ട 560, ഇടുക്കി 550, കാസര്‍ഗോഡ് 454, വയനാട് 272 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
യുകെയിൽ കിംങ്സ്റ്റൺ കൗൺസിൽ മേയറായി മലയാളി; യുകെ മലയാളികൾക്ക് അഭിമാന നിമിഷം
യുകെയിൽ കിംങ്സ്റ്റൺ കൗൺസിൽ മേയറായി മലയാളി; യുകെ മലയാളികൾക്ക് അഭിമാന നിമിഷം
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് പ്രാദേശിക കൗൺസിലിൽ മേയറായി മറ്റൊരു മലയാളി കൂടി. ബ്രിട്ടനിലേക്കു കുടിയേറിയ മലയാളിയായ സുശീല ഏബ്രഹാമാണ് റോയൽ ബറോ ഓഫ് കിംങ്സറ്റൺ അപോൺ തേംസിന്റെ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. കിംങ്സ്റ്റണിലെ സർബിട്ടണിൽ താമസിക്കുന്ന പ്രമുഖ സോളിസിറ്റർ കൂടിയായ സുശീല ഏബ്രഹാം, ബാരിസ്റ്റർ ഡോ. മാത്യു ഏബ്രാഹാമിന്റെ ഭാര്യയാണ്. ഇക്കുറി ബ്രിട്ടനിലെ പ്രാദേശിക കൗൺസിൽ തിരഞ്ഞെടുപ്പിൽ …
യുഎസിൽ അനധികൃത കുടിയേറ്റക്കാർക്ക് ഗ്രീൻകാർഡിന് അർഹതയില്ലെന്ന് സുപ്രീം കോടതി
യുഎസിൽ അനധികൃത കുടിയേറ്റക്കാർക്ക് ഗ്രീൻകാർഡിന് അർഹതയില്ലെന്ന് സുപ്രീം കോടതി
സ്വന്തം ലേഖകൻ: അനധികൃതമായി അമേരിക്കയിൽ കുടിയേറിവരും, മാനുഷിക പരിഗണനയുടെ പേരിൽ ഇവിടെ അഭയം തേടിയവരുമായ 400,000 പേർക്ക് താല്ക്കാലിക സംരക്ഷണം ലഭിക്കുന്നുണ്ടെങ്കിലും അമേരിക്കൻ ഭരണഘടനാ വ്യവസ്ഥയനുസരിച്ച് ഇവർക്ക് അമേരിക്കയിൽ സ്ഥിരതാമസം അനുവദിക്കുന്ന ഗ്രീൻ കാർഡിന് അർഹതയില്ലെന്ന് സുപ്രീം കോടതി. സ്വന്തം രാജ്യത്തെ ആഭ്യന്തര കലാപത്തിന്റെയും, ഭീഷണിയുടെയും സാഹചര്യത്തിൽ അമേരിക്ക അഭയം നൽകിയവർക്കു ടെംപററി പ്രൊട്ടക്ഷൻ സ്റ്റാറ്റസ് …
കോവിഡ് കാർമേഘം നീങ്ങി; വാക്സിനെടുത്ത സഞ്ചാരികളെ സ്വാഗതം ചെയ്ത് സ്‌പെയിൻ; ക്വാറന്റീൻ ഒഴിവാക്കി ഫ്രാൻസ്
കോവിഡ് കാർമേഘം നീങ്ങി; വാക്സിനെടുത്ത സഞ്ചാരികളെ സ്വാഗതം ചെയ്ത് സ്‌പെയിൻ; ക്വാറന്റീൻ ഒഴിവാക്കി ഫ്രാൻസ്
സ്വന്തം ലേഖകൻ: എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള വാക്​സിനെടുത്ത സഞ്ചാരികൾക്ക്​ സ്വാഗതമേകി സ്​പെയിൻ. കഴിഞ്ഞ ദിവസമാണ്​ ഇതുമായി ബന്ധപ്പെട്ട പ്രസ്​താവന സ്​പെയിൻപുറത്ത്​ വിട്ടത്​. എല്ലാ രാജ്യത്ത്​ നിന്നുമുള്ള സഞ്ചാരികൾ എത്തുന്നതോടെ ടൂറിസം രംഗത്ത്​ ഉണർവുണ്ടാകുമെന്നും അതുവഴി സമ്പദ്​വ്യവസ്ഥ മെച്ചപ്പെടുമെന്നുമാണ്​ പ്രതീക്ഷ. സ്​പെയിൻ ഇപ്പോൾ സഞ്ചാരികൾക്ക്​ സുരക്ഷിതമായ സ്ഥലമാണെന്ന്​ ആരോഗ്യമന്ത്രി കരോളിന ഡാറിസ്​ പറഞ്ഞു. വിനോദസഞ്ചാര രംഗത്തെ നായകത്വം …
ഹാരിയുടെയും മേഗന്റെയും രണ്ടാമത്തെ കണ്മണി ലിറ്റിൽ ഡയാന; ആശംസകളുമായി എലിസബത്ത് രാജ്ഞി
ഹാരിയുടെയും മേഗന്റെയും രണ്ടാമത്തെ കണ്മണി ലിറ്റിൽ ഡയാന; ആശംസകളുമായി എലിസബത്ത് രാജ്ഞി
സ്വന്തം ലേഖകൻ: അ​മേ​രി​ക്ക​യി​ലേ​ക്ക്​ താ​മ​സം മാ​റ്റി​യ ബ്രി​ട്ടീ​ഷ്​ രാ​ജ​കു​മാ​ര​ൻ ഹാ​രി​ക്കും പ​ത്​​നി മേ​ഗ​ൻ മാ​ർ​ക്ക​ലി​നും ര​ണ്ടാ​മ​ത്തെ കു​ഞ്ഞ്​ പി​റ​ന്ന​തി​ൽ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ച്​ എ​ലി​സ​ബ​ത്ത്​ രാ​ജ്​​ഞി. രാ​ജ​കു​ടും​ബ​ത്തി​ലെ അ​സ്വാ​ര​സ്യ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ബ​ക്കി​ങ്​​ഹാം പാ​ല​സി​ലെ വെ​ള്ളി​ വെ​ളി​ച്ച​ത്തി​ൽ​നി​ന്ന്​ ഒ​ഴി​ഞ്ഞ്​ ലോ​സ്​ ആ​ഞ്ച​ല​സി​ലേ​ക്ക്​ കു​ടി​യേ​റി​യ ​ഹാ​രി​ക്കും മേ​ഗ​നും വെ​ള്ളി​യാ​ഴ്ച​യാ​ണ്​ പെ​ൺ​കു​ഞ്ഞ്​ പി​റ​ന്ന​ത്​. ‘ലി​ലി​ബെ​റ്റ്​ ലി​ലി ഡ​യാ​ന മൗ​ണ്ട്​​ബാ​റ്റ​ൺ വി​ൻ​ഡ്​​സ​ർ’ എ​ന്ന പേ​രി​ട്ട …
ആസ്ട്രസെനക തന്നെ കോവി ഷീൽഡ്‌; സൗദിക്ക് പുറത്തുനി ന്ന് വാക്സീൻ എടുത്താലും തവക്കൽനയിൽ ചേർക്കാം
ആസ്ട്രസെനക തന്നെ കോവി ഷീൽഡ്‌; സൗദിക്ക് പുറത്തുനി ന്ന് വാക്സീൻ എടുത്താലും തവക്കൽനയിൽ  ചേർക്കാം
സ്വന്തം ലേഖകൻ: സൗദിക്ക് പുറത്തുനിന്ന് കോവിഡ് വാക്സിനേഷൻ സ്വീകരിക്കുന്നവർക്ക് രാജ്യത്തെ ട്രാക്ടിങ് ആപ്ലികേഷൻ ആയ ‘തവക്കൽന’യിൽ വിവരങ്ങൾ ചേർക്കാൻ കഴിയുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പ്രവാസികൾ ഉൾപ്പെടെ രാജ്യത്തിന് പുറത്ത് നിന്ന് കുത്തിവെയ്പ് എടുത്തവർക്ക് ഇത് ആശ്വാസമാകും. അവധിക്ക് നാട്ടിൽ പോയവർ ആദ്യ ഡോസ് സ്വന്തം രാജ്യത്ത് നിന്ന് സ്വീകരിച്ചാൽ തവക്കൽനയിൽ രോഗ പ്രതിരോധ സ്ഥിതി …
സൗദി വാഹനാപകടത്തിൽ പരുക്കേറ്റ മലയാളി നഴ്സിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
സൗദി വാഹനാപകടത്തിൽ പരുക്കേറ്റ മലയാളി നഴ്സിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
സ്വന്തം ലേഖകൻ: സൗദിയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ആലപ്പുഴ സ്വദേശി റിൻസിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല. ഷുർഫ ജനറൽ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയകൾക്കു വിധേയമാക്കിയെങ്കിലും ജീവൻരക്ഷാ സംവിധാനങ്ങളുടെ സഹായത്തോടെയാണ് കഴിയുന്നതെന്നാണ് റിപ്പോർട്ടുകൾ. പരുക്കേറ്റ മധുര സ്വദേശി സ്നേഹ ജോർജ് ഇതേ ആശുപത്രിയിലും ഡ്രൈവർ ഹരിപ്പാട് സ്വദേശി അജിത് കിങ് ഖാലിദ് ആശുപത്രിയിലും സുഖം പ്രാപിച്ചു …