സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 16,204 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,022 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.09 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍, ആര്‍ടിഎല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,08,03,168 സാമ്പിളുകളാണ് പരിശോധിച്ചത്. പോസിറ്റീവ് ആയവർ …
സ്വന്തം ലേഖകൻ: കോവിഡിൻ്റെ ഡെൽറ്റ വകഭേദത്തിൻ്റെ വ്യാപനം യുകെയിൽ പരത്തുമ്പോൾ റെഡ് ലിസ്റ്റിലായ ഇന്ത്യയുടെ മോചനം നീളുന്നു. നാൽപതു രാജ്യങ്ങളുടെ റെഡ് ലിസ്റ്റിലേക്ക് കഴിഞ്ഞദിവസം ശ്രീലങ്ക ഉൾപ്പെടെ പുതുതായി പത്തോളം രാജ്യങ്ങളെ കൂട്ടിച്ചേർത്തതോടെ ഇന്ത്യയുടെ എല്ലാ അയൽരാജ്യങ്ങളും ഈ ലിസ്റ്റിൽ ആയിക്കഴിഞ്ഞു.ഇതോടെ ഇന്ത്യയിൽനിന്നും നഴ്സുമാരുടെ റിക്രൂട്ട്മെന്റും ഉടനെ പുനഃരാരംഭിക്കാൻ ഇടയില്ല. ദിവസേനയുള്ള കോവിഡ് മരണം സ്ഥിരമായി …
സ്വന്തം ലേഖകൻ: കോവിഡിൻ്റെ ഡെൽറ്റ വകഭേദത്തിൻ്റെ വ്യാപനം ബ്രിട്ടനിലെ ഗ്രേറ്റർ മാഞ്ചെസ്റ്ററിലും ലങ്കാഷെയറിലും ആശങ്ക പരത്തി മുന്നേറുന്നു. വ്യാപനം രൂക്ഷമായതോടെ നോർത്ത് ഈസ്റ്റ് പ്രദേശങ്ങളിൽ ജനങ്ങൾക്ക് പ്രത്യേക നിർദ്ദേശങ്ങൾ നൽകി. പ്രദേശങ്ങൾക്കകത്തും പുറത്തേക്കുമുള്ള യാത്രകൾ കുറയ്ക്കാനും വീടിനകത്ത് കൂടിക്കാഴ്ച ഒഴിവാക്കാനും അധികൃതർ മുന്ന റിയിപ്പ് നൽകി. അതേസമയം ഡെൽറ്റ വേരിയന്റിലെ വ്യാപനം പിടിച്ചു നിർത്താൻ ഗ്രേറ്റർ …
സ്വന്തം ലേഖകൻ: യുകെ സർക്കാരിന്റെ കാലാവസ്ഥാ വ്യതിയാന പദ്ധതികൾ പ്രകാരം ഹാലോജൻ ലൈറ്റ് ബൾബുകളുടെ വിൽപ്പന സെപ്റ്റംബർ മുതൽ രാജ്യത്ത് നിരോധിക്കും. ഫ്ലൂറസെന്റ് ബൾബുകളുടെ നിരോധനവും ഇതിനു ശേഷമുണ്ടാകും. പ്രതിവർഷം 1.26 ദശലക്ഷം ടൺ കാർബൺ ബഹിർഗമനം കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. കൂടാതെ ഈ നീക്കം ഗാർഹിക ഉപയോക്താക്കൾക്ക് ചിലവ് കുറയ്ക്കുകയും ചെയ്യും. യൂറോപ്യൻ യൂണിയൻ …
സ്വന്തം ലേഖകൻ: അന്താരാഷ്ട്ര മാധ്യമങ്ങളുടെ വെബ് സൈറ്റുകൾ ഒരുമിച്ച് നിലച്ചു. ദി ഗാർഡിയൻ, സിഎൻഎൻ, ന്യൂയോർക്ക് ടൈംസ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളുടെ വെബ്‌സൈറ്റുകളാണ് ഒരുമിച്ച് പ്രവർത്തനരഹിതമായത്. ആമസോൺ, പിന്ററസ്റ്റ്, എച്ച്ബിഒമാക്‌സ്, സ്‌പോട്ടിഫൈ എന്നീ ആപ്പുകളുടേയും പ്രവർത്തനം നിലച്ചിരുന്നു. അതേസമയം മറ്റ് അന്താരാഷ്ട്ര മാധ്യമങ്ങളായ റോയിറ്റേഴ്‌സ്, അസോസിയേറ്റഡ് പ്രസ് എന്നീ മാധ്യമങ്ങളുടെ സൈറ്റ് ലഭ്യമായിരുന്നു. ഈ മാധ്യമങ്ങളുടെ …
സ്വന്തം ലേഖകൻ: ബഹ്‌റൈനിൽ നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങൾ ജൂൺ 25വരെ നീട്ടാൻ നാഷനൽ മെഡിക്കൽ ടാസ്ക് ഫോഴ്സ് തീരുമാനിച്ചു. നിലവിെല സ്ഥിതി വിലയിരുത്തിയും സർക്കാർ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ അനുമതിയോടെയുമാണ് ടാസ്ക് ഫോഴ്സ് തീരുമാനം പ്രഖ്യാപിച്ചത്. ബഹ്റൈനിലേക്കുള്ള യാത്രാനിയന്ത്രണങ്ങളും നീട്ടിയിട്ടുണ്ട്. പ്രതിദിന കോവിഡ് കേസുകളിൽ വൻ വർധനയുണ്ടായ സാഹചര്യത്തിലാണ് മേയ് 28 മുതൽ ജൂൺ 10വരെ ആദ്യം …
സ്വന്തം ലേഖകൻ: ഒമാനിൽ സർക്കാർ ഓഫിസുകളിലും സ്വകാര്യ സ്കൂളുകളിലും പ്രവേശിക്കുന്നതിന് ഭാവിയിൽ കോവിഡ് വാക്സിനേഷൻ നിർബന്ധമാക്കിയേക്കും. ഒമാൻ ടെലിവിഷന്‍ നൽകിയ അഭിമുഖത്തിൽ ആരോഗ്യമന്ത്രാലയം പകർച്ചവ്യാധി നിയന്ത്രണ വിഭാഗം ഡയറക്ടർ ബദർ ബിൻ സൈഫ് അൽ റവാഹിയാണ് ഇക്കാര്യമറിയിച്ചത്. നിലവിലെ ധാരണ പ്രകാരം ഒക്ടോബർ അവസാനത്തോടെ രാജ്യത്ത് അമ്പത് ലക്ഷം ഡോസ് കോവിഡ് വാക്സിൻ എത്തും. നിലവിൽ …
സ്വന്തം ലേഖകൻ: പഴയ കറൻസി നോട്ടുകൾ മാറ്റിവാങ്ങാനുള്ള അവസാന ദിവസം ജൂലൈ ഒന്ന്. ഇതുസംബന്ധിച്ച് വിവിധ ബാങ്കുകൾ ഉപഭോക്താക്കൾക്ക് അറിയിപ്പുകൾ അയക്കുന്നുണ്ട്. ജൂലൈ ഒന്നുവരെ പഴയ നോട്ടുകൾ പ്രാദേശിക ബാങ്കുകളിൽനിന്ന് മാറ്റി പുതിയ നോട്ടുകൾ വാങ്ങാമെന്നും അതുകഴിഞ്ഞാൽ സാധ്യമല്ലെന്നുമാണ് അറിയിപ്പുകളിലുള്ളത്. ഖത്തർ സെൻട്രൽ ബാങ്കിെൻറ ഉത്തരവ് പ്രകാരം, പഴയ നോട്ടുകൾ മാറ്റാനുള്ള അവസാന ദിവസം ജൂലൈ …
സ്വന്തം ലേഖകൻ: സൗദിയിലെ പ്രവാസികള്‍ക്ക് കൊറോണയുടെ പശ്ചാത്തലത്തില്‍ നാട്ടില്‍നിന്നും തിരികെ പാകാനാവാത്തവര്‍ക്ക് സന്തോഷ വാര്‍ത്ത. ഇന്ത്യ അടക്കമുള്ള, നിലവില്‍ സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളില്‍ കുടുങ്ങിയ വിദേശികളുടെ ഇഖാമയും, റീ-എന്‍ട്രി വിസയും സൗദി അറേബ്യ ദീര്‍ഘിപ്പിച്ചു നല്‍കുന്നു. നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്റെറുമായി സഹകരിച്ചാണ് ഇക്കാമയും റീ എന്‍ട്രിയും ദീര്‍ഘിപ്പിച്ചു നല്‍കുന്നത്. സൗദി പാസ്പോര്‍ട്ട് വിഭാഗം ഇക്കാര്യം …
സ്വന്തം ലേഖകൻ: യുഎസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്‍റെ (എഫ്ബിഐ) നേതൃത്വത്തിൽ 16 രാജ്യങ്ങളിൽ നടന്ന ആസൂത്രിത റെയ്ഡിൽ അറസ്റ്റിലായത് 800ലേറെ കുറ്റവാളികൾ. ‘ഓപ്പറേഷൻ ട്രോജൻ ഷീൽഡ്’ എന്ന് പേരിട്ട റെയ്ഡിൽ യൂറോപ്യൻ അന്വേഷണ ഏജൻസിയായ യൂറോപോൾ അടക്കം വിവിധ പൊലീസ് സംഘങ്ങളും അന്വേഷണ ഏജൻസികളും പങ്കാളികളായി. ലോകത്തെ ആസൂത്രിത കുറ്റകൃത്യങ്ങൾക്കുള്ള കനത്ത തിരിച്ചടിയായി വിലയിരുത്തപ്പെടുന്ന …