1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഫേസ്ബുക്കില്‍ അക്കൗണ്ട് തുടങ്ങാന്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നു; ലക്ഷ്യം വ്യാജ അക്കൗണ്ടുകളെ കുടുക്കല്‍
ഫേസ്ബുക്കില്‍ അക്കൗണ്ട് തുടങ്ങാന്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നു; ലക്ഷ്യം വ്യാജ അക്കൗണ്ടുകളെ കുടുക്കല്‍
സ്വന്തം ലേഖകന്‍: ഫേസ്ബുക്കില്‍ അക്കൗണ്ട് തുടങ്ങാന്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നു; ലക്ഷ്യം വ്യാജ അക്കൗണ്ടുകളെ കുടുക്കല്‍. പുതുതായി അക്കൗണ്ട് ആരംഭിക്കുന്നവരോട് ആധാര്‍ വിവരങ്ങള്‍ ആവശ്യപ്പെടാന്‍ തീരുമാനിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ഫേസ്ബുക്ക് സ്ഥിരീകരിച്ചു. പുതിയ അക്കൗണ്ട് ആരംഭിക്കുന്നവര്‍ ആധാര്‍ കാര്‍ഡിലെ പേരുതന്നെ അക്കൗണ്ടില്‍ നല്‍കണമെന്നാണ് ഫേസ്ബുക്ക് ആവശ്യപ്പെടുന്നത്. ഫേസ്ബുക്കിലെ വ്യാജ അക്കൗണ്ടുകള്‍ നശിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്നാണ് ഫേസ്ബുക്കിന്റെ ഔദ്യോഗിക വിശദീകരണം. …
ലോക നേതാക്കള്‍ നിരുത്തരവാദപരമായി ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവ ഉപയോഗിക്കരുതെന്ന് ഹാരി രാജകുമാരനു നല്‍കിയ അഭിമുഖത്തില്‍ ബറാക് ഒബാമ
ലോക നേതാക്കള്‍ നിരുത്തരവാദപരമായി ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവ ഉപയോഗിക്കരുതെന്ന് ഹാരി രാജകുമാരനു നല്‍കിയ അഭിമുഖത്തില്‍ ബറാക് ഒബാമ
സ്വന്തം ലേഖകന്‍: ലോക നേതാക്കള്‍ നിരുത്തരവാദപരമായി ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവ ഉപയോഗിക്കരുതെന്ന് ഹാരി രാജകുമാരനു നല്‍കിയ അഭിമുഖത്തില്‍ ബറാക് ഒബാമ. സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്‌പോള്‍ നേതാക്കള്‍ ഏറെ സംയമനം പാലിക്കണമെന്നും അധികാരമൊഴിഞ്ഞ ശേഷം ആദ്യമായി നല്‍കിയ ഇന്റര്‍വ്യൂവില്‍ ഒബാമ പറഞ്ഞു. ബിബിസി റേഡിയോ നാലിന്റെ ടുഡേ പ്രോഗ്രാമിനു വേണ്ടി ഗസ്റ്റ് എഡിറ്ററായ ബ്രിട്ടനിലെ ഹാരി രാജകുമാരനാണ് …
റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ തിരക്കേറിയ വ്യാപാര സ്ഥലത്ത് സ്‌ഫോടനം, നിരവധി പേര്‍ക്ക് പരുക്ക്
റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ തിരക്കേറിയ വ്യാപാര സ്ഥലത്ത് സ്‌ഫോടനം, നിരവധി പേര്‍ക്ക് പരുക്ക്
സ്വന്തം ലേഖകന്‍: റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ തിരക്കേറിയ വ്യാപാര സ്ഥലത്ത് സ്‌ഫോടനം, നിരവധി പേര്‍ക്ക് പരുക്ക്. തിരക്കേറിയ വ്യാപാര സ്ഥലത്തായിരുന്നു സ്‌ഫോടനമെന്നതിനാല്‍ പരിക്കേറ്റവുടെ എണ്ണം കൂടുതലാണെന്ന പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 10 പേര്‍ക്ക് പരുക്കേറ്റതായും ഒരാളുടെ നില അതീവ ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. സൂപ്പര്‍മാര്‍ക്കറ്റിന്റെ സംഭരണ കേന്ദ്രത്തിലാണ് സ്‌ഫോടനം നടന്നതെന്നതാണ് പ്രാഥമിക നിഗമനം. ഇവിടെനിന്ന് ആളുകളെ …
ഉത്തര കൊറിയന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അമേരിക്കയുടെ ഉപരോധം, മധ്യസ്ഥ ശ്രമങ്ങളുമായി റഷ്യ
ഉത്തര കൊറിയന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അമേരിക്കയുടെ ഉപരോധം, മധ്യസ്ഥ ശ്രമങ്ങളുമായി റഷ്യ
സ്വന്തം ലേഖകന്‍: ഉത്തര കൊറിയന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അമേരിക്കയുടെ ഉപരോധം, മധ്യസ്ഥ ശ്രമങ്ങളുമായി റഷ്യ. ഉത്തര കൊറിയയുടെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞ ദിവസം യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയതോടെയാണ് റഷ്യ മധ്യസ്ഥ ശ്രമത്തിന് സന്നദ്ധത അറിയിച്ചത്. ഉത്തര കൊറിയയുടെ ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരെന്നു കരുതുന്ന കിം ജോങ് സിക്, റി പ്യോങ് ചോള്‍ …
മ്യാന്മറിലെ ആനകള്‍ക്ക് ഇനി തണുത്തു വിറക്കണ്ട, ആന പുതപ്പുമായി അധികൃതര്‍
മ്യാന്മറിലെ ആനകള്‍ക്ക് ഇനി തണുത്തു വിറക്കണ്ട, ആന പുതപ്പുമായി അധികൃതര്‍
സ്വന്തം ലേഖകന്‍: മ്യാന്മറിലെ ആനകള്‍ക്ക് ഇനി തണുത്തു വിറക്കണ്ട, ആന പുതപ്പുമായി അധികൃതര്‍. മ്യാന്‍മറിലെ ബാഗോയിലുള്ള വിംഗാ ബേ സംരക്ഷണകേന്ദ്രത്തിലെ ആനകള്‍ക്കാണ് പുതപ്പ് സമ്മാനം കിട്ടിയത്. മേഖലയിലെ താപനില പതിവിലും കൂടുതല്‍ താണതാണ് ആനകള്‍ക്കു മതിയായ സംരക്ഷണം നല്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. എട്ട് ഡിഗ്രി ചൂടേ ഇവിടെയുള്ളൂ. വിനോദസഞ്ചാരത്തിനും മറ്റ് ഉല്ലാസ പരിപാടികള്‍ക്കും ഉപയോഗിച്ച് ആരോഗ്യം …
സമൂഹ മാധ്യമങ്ങളിലൂടെ ആക്രമണം അതിരു കടന്നു, നടി പാര്‍വതി ഡിജിപിക്ക് പരാതി നല്‍കി
സമൂഹ മാധ്യമങ്ങളിലൂടെ ആക്രമണം അതിരു കടന്നു, നടി പാര്‍വതി ഡിജിപിക്ക് പരാതി നല്‍കി
സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളിലൂടെ ആക്രമണം അതിരു കടന്നു, നടി പാര്‍വതി ഡിജിപിക്ക് പരാതി നല്‍കി. കസബ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തനിക്കെതിരേ നവമാധ്യമങ്ങളില്‍ നടക്കുന്ന ആക്രമണങ്ങളെ തുടര്‍ന്നാണ് പാര്‍വതി ഡിജിപിക്ക് പരാതി നല്‍കിയത്. ചലച്ചിത്ര മേളയിലെ സെമിനാറില്‍ കസബ എന്ന ചിത്രത്തിലെ സ്ത്രീ വിരുദ്ധതയ്‌ക്കെതിരേ നടി പൊതുവേദിയില്‍ സംസാരിച്ചിരുന്നു. ഇതിന് ശേഷമാണ് പാര്‍വതിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ …
ഇറാക്കില്‍ നിന്നും സിറിയയില്‍ നിന്നും പലായനം ചെയ്ത ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ സൊമാലിയയില്‍ തമ്പടിക്കുന്നു, ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന ആദ്യ വീഡിയോ പുറത്ത്
ഇറാക്കില്‍ നിന്നും സിറിയയില്‍ നിന്നും പലായനം ചെയ്ത ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ സൊമാലിയയില്‍ തമ്പടിക്കുന്നു, ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന ആദ്യ വീഡിയോ പുറത്ത്
സ്വന്തം ലേഖകന്‍: ഇറാക്കില്‍ നിന്നും സിറിയയില്‍ നിന്നും പലായനം ചെയ്ത ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ സൊമാലിയയില്‍ തമ്പടിക്കുന്നു, ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന ആദ്യ വീഡിയോ പുറത്ത്. സൊമാലിയയില്‍ നിന്നുള്ള ആദ്യ വീഡിയോ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ പുറത്തുവിട്ടു. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കിടെ നിശാക്ലബ്, മാര്‍ക്കറ്റ്, പള്ളികള്‍ എന്നിവിടങ്ങളില്‍ ആക്രമണം നടത്താന്‍ ആഹ്വാനം ചെയ്യുന്നതാണ് വീഡിയോയെന്ന് എസ്‌ഐടിഇ …
പശ്ചിമേഷ്യന്‍ പ്രശ്‌നത്തിനുള്ള പരിഹാരം ഇസ്രയേല്‍, പലസ്തീന്‍ എന്നീ രണ്ടു രാഷ്ട്രങ്ങള്‍ രൂപീകരിക്കുക മാത്രമാണെന്ന് മാര്‍പാപ്പ
പശ്ചിമേഷ്യന്‍ പ്രശ്‌നത്തിനുള്ള പരിഹാരം ഇസ്രയേല്‍, പലസ്തീന്‍ എന്നീ രണ്ടു രാഷ്ട്രങ്ങള്‍ രൂപീകരിക്കുക മാത്രമാണെന്ന് മാര്‍പാപ്പ
സ്വന്തം ലേഖകന്‍: പശ്ചിമേഷ്യന്‍ പ്രശ്‌നത്തിനുള്ള പരിഹാരം ഇസ്രയേല്‍, പലസ്തീന്‍ എന്നീ രണ്ടു രാഷ്ട്രങ്ങള്‍ രൂപീകരിക്കുക മാത്രമാണെന്ന് മാര്‍പാപ്പ. ജറുസലമിനെ ഇസ്രേലി തലസ്ഥാനമായി അംഗീകരിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടിയില്‍ ആഗോളപ്രതിഷേധം തുടരുന്നതിനിടെയാണ് മാര്‍പാപ്പ ക്രിസ്മസ് സന്ദേശത്തില്‍ ഇക്കാര്യം പറഞ്ഞത്. ട്രംപിന്റെ നടപടിയെ മാര്‍പാപ്പ മുന്പും വിമര്‍ശിച്ചിരുന്നു. ഇസ്രയേലും പലസ്തീനും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കുന്നതില്‍ ചര്‍ച്ചകള്‍ക്കു …
ഐക്യരാഷ്ട്ര സഭയുടെ ഉപരോധം തങ്ങള്‍ക്കെതിരായ യുദ്ധ പ്രഖ്യാപനമെന്ന് ഉത്തര കൊറിയ; ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ തുടരുമെന്ന് വെല്ലുവിളി
ഐക്യരാഷ്ട്ര സഭയുടെ ഉപരോധം തങ്ങള്‍ക്കെതിരായ യുദ്ധ പ്രഖ്യാപനമെന്ന് ഉത്തര കൊറിയ; ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ തുടരുമെന്ന് വെല്ലുവിളി
സ്വന്തം ലേഖകന്‍: ഐക്യരാഷ്ട്ര സഭയുടെ ഉപരോധം തങ്ങള്‍ക്കെതിരായ യുദ്ധ പ്രഖ്യാപനമെന്ന് ഉത്തര കൊറിയ. അമേരിക്കയുടെ ഭീഷണി ചെറുക്കാന്‍ ആണവപദ്ധതികള്‍ തുടരുമെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചതായി ഉത്തരകൊറിയയിലെ കെസിഎന്‍എ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഉത്തരകൊറിയയ്ക്കുള്ള എണ്ണ കയറ്റുമതിയില്‍ 90 ശതമാനവും ഇല്ലാതാക്കുക, വിദേശരാജ്യങ്ങളിലുള്ള ഉത്തരകൊറിയന്‍ തൊഴിലാളികളെ രണ്ടുവര്‍ഷത്തിനകം തിരിച്ചയയ്ക്കുക തുടങ്ങിയ കര്‍ശന ഉപരോധങ്ങളാണ് വെള്ളിയാഴ്ച യുഎന്‍ …
പാകിസ്താന്‍ കുല്‍ഭൂഷന്‍ യാദവിന്റെ കുടുംബത്തെ വിളിച്ചുവരുത്തി അപമാനിച്ചു; പാകിസ്താനെതിരെ ആരോപണവുമായി ഇന്ത്യ
പാകിസ്താന്‍ കുല്‍ഭൂഷന്‍ യാദവിന്റെ കുടുംബത്തെ വിളിച്ചുവരുത്തി അപമാനിച്ചു; പാകിസ്താനെതിരെ ആരോപണവുമായി ഇന്ത്യ
സ്വന്തം ലേഖകന്‍: പാകിസ്താന്‍ കുല്‍ഭൂഷന്‍ യാദവിന്റെ കുടുംബത്തെ വിളിച്ചുവരുത്തി അപമാനിച്ചു. ചാരപ്രവര്‍ത്തനം ആരോപിച്ച് പാക്കിസ്ഥാന്‍ പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ച ഇന്ത്യന്‍ നാവികസേന മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ അമ്മയും ഭാര്യയും അദ്ദേഹത്തെ സന്ദര്‍ശിച്ച് തിരിച്ചെത്തിയതിനു പിന്നാലെയാണ് ഇന്ത്യ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ചത്. കുല്‍ഭൂഷണിന്റെ അമ്മയേയും ഭാര്യയേയും പാക്കിസ്ഥാന്‍ അപമാനിച്ചുവെന്ന് വിദേശകാര്യമന്ത്രാലയം ആരോപിച്ചു. കൂടിക്കാഴ്ച സംബന്ധിച്ച് നേരത്തെ നല്‍കിയ …