സ്വന്തം ലേഖകന്‍: യുഎസില്‍ കവര്‍ച്ചാ ശ്രമത്തിനിടെ കൊള്ളക്കാരുടെ വെടിയേറ്റ ഇന്ത്യന്‍ യുവാവ് കൊല്ലപ്പെട്ടു, മറ്റൊരാള്‍ക്ക് ഗുരുതര പരുക്ക്. 19 കാരനായ അര്‍ഷദ് വോറ എന്ന വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്. ആയുധമായെത്തിയ മോഷ്ടാക്കള്‍ കവര്‍ച്ചയ്ക്കിടെയാണ് അര്‍ഷദിനെ വെടിവച്ചത്. ചിക്കാഗോ ഡോല്‍ട്ടനിലെ ക്ലാര്‍ക്ക് ഗ്യാസ് സ്റ്റേഷനിലാണ് സംഭവമെന്ന് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. രണ്ടംഗ സംഘമാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. …
സ്വന്തം ലേഖകന്‍: 2017 ല്‍ സംഘര്‍ഷ മേഖലകളില്‍ നരക യാതന അനുഭവിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് യൂണിസെഫ് റിപ്പോര്‍ട്ട്. 2017 ല്‍ സംഘര്‍ഷ മേഖലകളില്‍ കുട്ടികളുടെ സാഹചര്യം കൂടുതല്‍ ദുസ്സഹമായെന്ന് യൂനിസൈഫ് നിരീക്ഷിച്ചു. ഇത്തരം മേഖലകളില്‍ കുട്ടികളെ ചാവേറുകളായും മനുഷ്യകവചമായും വരെ ഉപയോഗിക്കുന്നുണ്ട്. ബലാത്സംഗം, നിര്‍ബന്ധിത വിവാഹം, തട്ടിക്കൊണ്ടുപോകല്‍, അടിമവ്യാപാരം തുടങ്ങിയ ചൂഷണങ്ങള്‍ക്ക് ഇവര്‍ …
സ്വന്തം ലേഖകന്‍: ഈജിപ്തിലെ കെയ്‌റോയില്‍ കോപ്റ്റിക് ക്രൈസ്തവരുടെ പള്ളിയില്‍ വെടിവെപ്പ്, മൂന്ന് പോലീസുകാര്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തെക്കന്‍ കെയ്‌റോയിലെ ഹെല്‍വാന്‍ ജില്ലയിലെ മാര്‍ മിന പള്ളിയിലാണ് വെടിവെപ്പുണ്ടായത്. ആയുധ ധാരികളായ രണ്ടുപേര്‍ പള്ളിയില്‍ പ്രവേശിക്കുകയും ജനങ്ങള്‍ക്കുനേരെ നിറയൊഴിക്കുകയുമായിരുന്നു. ഇവിടെ അടുത്ത ആഴ്ച നടക്കുന്ന ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് …
സ്വന്തം ലേഖകന്‍: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി തിരിച്ച ശിഖര്‍ ധവാന്റെ കുടുംബത്തെ വിമാനത്തില്‍ കയറ്റിയില്ല, ക്ഷുഭിതനായി ധവാന്‍. ദുബായില്‍ നിന്ന് ദക്ഷിണാഫ്രിക്കയിലേക്കുള്ള കണക്ഷന്‍ ഫ്‌ളൈറ്റിലാണ് ധവാന്റെ ഭാര്യ ആയിഷയേയും കുട്ടികളേയും എമിറേറ്റ്‌സ് എയര്‍ലൈന്‍ അധികൃതര്‍ യാത്ര ചെയ്യാന്‍ സമ്മതിക്കാതിരുന്നത്. കുട്ടികളുടെ ജനനസര്‍ട്ടിഫിക്കറ്റും മറ്റുചില രേഖകളും കുടുംബത്തിന്റെ പക്കല്‍ ഉണ്ടായിരുന്നില്ല എന്നതാണ് കാരണം. വിമാന അധികൃതരുടെ നടപടിയില്‍ രോഷംകൊണ്ട …
സ്വന്തം ലേഖകന്‍: ന്യൂയോര്‍ക്ക് നഗരത്തിലെ തിരക്കേറിയ പാര്‍പ്പിട സമുച്ചയത്തില്‍ തീപിടുത്തം, ഒരു നവജാത ശിശു ഉള്‍പ്പെടെ 12 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ നവജാതശിശുവും ഉള്‍പ്പെടുന്നു. ബ്രോണ്‍ക്‌സ് ബോറോയിലെ അഞ്ച് നിലകളുള്ള പാര്‍പ്പിട സമുച്ചയത്തിലാണ് തീപിടത്തമുണ്ടായത്. വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. രാത്രി 10 മണിയോടെ …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ ഏറ്റവും ബഹുമാനിക്കപ്പെടുന്ന വനിതയായി ഹില്ലരി ക്ലിന്റണ്‍, പുരുഷന്‍ ബറാക് ഒബാമ. വാര്‍ഷിക ഗാലപ് പോളില്‍ ഇരുവരും സ്ഥാനം നിലനിര്‍ത്തുകയായിരുന്നു. മുന്‍ സ്റ്റേറ്റ് സെക്രട്ടറിയായ ഹില്ലരി 16ഉം മുന്‍ പ്രസിഡന്റായ ഒബാമ പത്തും വര്‍ഷമായി സ്ഥാനം നിലനിര്‍ത്തുന്നു. സര്‍വേയില്‍ പങ്കെടുത്തവരില്‍ 17 ശതമാനത്തിന്റെ പിന്തുണ ഒബാമയ്ക്കു കിട്ടി. 14 ശതമാനവുമായി ഇപ്പോഴത്തെ പ്രസിഡന്റ് …
സ്വന്തം ലേഖകന്‍: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ലോക്‌സഭ പാസാക്കി. തുടര്‍ച്ചയായി മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹമോചനം നേടുന്നത് ക്രിമിനല്‍ കുറ്റമാക്കി വ്യവസ്ഥചെയ്യുന്ന മുസ്‌ലിം വനിതാ വിവാഹ അവകാശ ബില്‍ ശബ്ദ വോട്ടോടെയാണ് ലോക്‌സഭ പാസാക്കിയത്. നാല് മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ബില്‍ സഭ പാസാക്കിയത്. ബില്ലില്‍ കോണ്‍ഗ്രസ് ചില ഭേദഗതികള്‍ നിര്‍ദേശിച്ചെങ്കിലും …
സ്വന്തം ലേഖകന്‍: അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ഇന്ത്യന്‍ സൈനികരെ ഇന്ത്യ നിലക്കു നിര്‍ത്തണമെന്ന് ചൈനീസ് സൈന്യം. അതിര്‍ത്തി ധാരണകള്‍ പാലിക്കാനും സമാധാനം നിലനിര്‍ത്താനും ഇന്ത്യ സൈന്യത്തെ കര്‍ശനമായി നിയന്ത്രിക്കണമെന്ന് ചൈനീസ് സൈന്യം ആവശ്യപ്പെട്ടു. ദോക്ലാം സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് ചൈനീസ് സൈന്യത്തിന്റെ പ്രസ്താവന. 2017 ലെ ചൈനീസ് സൈന്യത്തിന്റെ ഇടപെടലുകള്‍ സംബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഈ …
സ്വന്തം ലേഖകന്‍: ഐക്യരാഷ്ട്ര സംഘടന ചെലവു ചുരുക്കലിന്റെ പാതയില്‍, വാര്‍ഷിക ബജറ്റ് അഞ്ചു ശതമാനം വെട്ടിക്കുറച്ചു. 28.6 കോടി ഡോളറാണ് അടുത്ത വര്‍ഷത്തെ ബജറ്റില്‍ കുറവു വരുത്തിയത്.2018–19 വര്‍ഷത്തില്‍ 539 കോടി ഡോളറിന്റെ ബജറ്റിനു ഞായറാഴ്ച യുഎന്‍ പൊതുസഭ അംഗീകാരം നല്‍കി. പ്രത്യേക രാഷ്ട്രീയ ദൗത്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന യുഎന്‍ ഓഫിസുകളുടെ പ്രവര്‍ത്തനച്ചെലവു ചുരുക്കിയാണു ബജറ്റിലെ വെട്ടിക്കുറയ്ക്കല്‍ …
സ്വന്തം ലേഖകന്‍: കുല്‍ഭൂഷണ്‍ ജാദവിന്റെ ഭാര്യയുടെ ചെരിപ്പില്‍ സംശയകരമായ വസ്തുവുണ്ടെന്ന ആരോപണവുമായി പാകിസ്താന്‍, ചെരിപ്പുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക്. സുരക്ഷ കാരണങ്ങളുടെ പേരിലാണ് ചെരിപ്പുകള്‍ ഊരിമാറ്റിയതെന്ന് നേരത്തെ പാകിസ്താന്‍ വ്യക്തമാക്കിയിരുന്നു. ചെരിപ്പിനുള്ളില്‍ സംശയകരമായ വസ്തു കണ്ടെത്തിയിരുന്നു അത് ചിപ്പോ ക്യാമറയോ എന്നതില്‍ വ്യക്തത വരുത്താനാണ് പരിശോധനയെന്നും പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ പറഞ്ഞു. ഡിസംബര്‍ 25 …