1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ദക്ഷിണ കൊറിയയിലെ വമ്പന്‍ കമ്പനി ലോട്ടെയുടെ 95 കാരനായ സ്ഥാപകന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് നാലു വര്‍ഷം തടവ്
ദക്ഷിണ കൊറിയയിലെ വമ്പന്‍ കമ്പനി ലോട്ടെയുടെ 95 കാരനായ സ്ഥാപകന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് നാലു വര്‍ഷം തടവ്
സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയയിലെ വമ്പന്‍ കമ്പനി ലോട്ടെയുടെ 95 കാരനായ സ്ഥാപകന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് നാലു വര്‍ഷം തടവ്. പണാപഹരണവും ത്തിനും കൃത്യവിലോപത്തിനും നാലുവര്‍ഷം ജയില്‍ശിക്ഷ. സ്വന്തം കമ്പനിയില്‍ നിന്നും ഷിന്‍ ക്യുക് ഹോ ഷിന്നും ഭാര്യയും മൂന്നു മക്കളും 12,860 കോടി വോണ്‍ (11.9 കോടി ഡോളര്‍) അപഹരിച്ചുവെന്നാണു കേസ്. വാര്‍ധക്യസഹജമായ അസുഖങ്ങളും …
‘തുര്‍ക്കിയുടെ ജനാധിപത്യം അമേരിക്കക്ക് വില്‍ക്കാന്‍ വച്ചിട്ടില്ല,’ പ്രസ്താവനയുമായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍ദുഗാന്‍
‘തുര്‍ക്കിയുടെ ജനാധിപത്യം അമേരിക്കക്ക് വില്‍ക്കാന്‍ വച്ചിട്ടില്ല,’ പ്രസ്താവനയുമായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍ദുഗാന്‍
സ്വന്തം ലേഖകന്‍: ‘തുര്‍ക്കിയുടെ ജനാധിപത്യം അമേരിക്കക്ക് വില്‍ക്കാന്‍ വച്ചിട്ടില്ല,’ പ്രസ്താവനയുമായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍ദുഗാന്‍. യു.എന്നില്‍ യു.എസിന്റെ ജറുസലേം തീരുമാനത്തെ എതിര്‍ക്കുന്നവര്‍ക്ക് തങ്ങള്‍ നല്‍കുന്ന സഹായം വെട്ടിക്കുറക്കുമെന്ന് അമേരിക്കന്‍ അംബാസിഡര്‍ നിക്കിഹാലെ ബുധനാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയായാണ് ഉര്‍ദുഗാന്റെ പ്രസ്താവന. ട്രംപ് താങ്കള്‍ക്ക് തുര്‍ക്കിയുടെ ജനാധിപത്യത്തെ ഡോളര്‍ ഉപയോഗിച്ച് വിലക്ക് വാങ്ങാനാവില്ലെന്ന് …
ഓസ്‌ട്രേലിയയില്‍ കാല്‍നടക്കാര്‍ക്കു നേരെ കാര്‍ ഇടിച്ചു കയറ്റി, അഫ്ഗാന്‍ വംശജന്‍ അറസ്റ്റില്‍
ഓസ്‌ട്രേലിയയില്‍ കാല്‍നടക്കാര്‍ക്കു നേരെ കാര്‍ ഇടിച്ചു കയറ്റി, അഫ്ഗാന്‍ വംശജന്‍ അറസ്റ്റില്‍
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ കാല്‍നടക്കാര്‍ക്കു നേരെ കാര്‍ ഇടിച്ചു കയറ്റി, അഫ്ഗാന്‍ വംശജന്‍ അറസ്റ്റില്‍. സംഭവത്തില്‍ കശ്മീര്‍ സ്വദേശിയായ രോഹിത് കൗള്‍ (45) അടക്കം 19 പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ നാലുപേരുടെ സ്ഥിതി ഗുരുതരമാണ്. അഫ്ഗാന്‍ വംശജനായ ഡ്രൈവറെ (32) അറസ്റ്റ് ചെയ്തു. മൊബൈല്‍ ഫോണില്‍ സംഭവം ചിത്രീകരിച്ചുകൊണ്ടിരുന്ന യുവാവിനെ (24) കസ്റ്റഡിയിലെടുത്തു. മെല്‍ബണ്‍ നഗരത്തിലെ …
ഉത്തര കൊറിയന്‍ നിറതോക്കുകള്‍ക്കു മുന്നിലൂടെ വീണ്ടും ദക്ഷിണ കൊറിയയിലേക്ക് ഉത്തര കൊറിയന്‍ സൈനികന്റെ രക്ഷപ്പെടല്‍
ഉത്തര കൊറിയന്‍ നിറതോക്കുകള്‍ക്കു മുന്നിലൂടെ വീണ്ടും ദക്ഷിണ കൊറിയയിലേക്ക് ഉത്തര കൊറിയന്‍ സൈനികന്റെ രക്ഷപ്പെടല്‍
സ്വന്തം ലേഖകന്‍: ഉത്തര കൊറിയന്‍ നിറതോക്കുകള്‍ക്കു മുന്നിലൂടെ വീണ്ടും ദക്ഷിണ കൊറിയയിലേക്ക് ഉത്തര കൊറിയന്‍ സൈനികന്റെ രക്ഷപ്പെടല്‍.കനത്ത കാവലുള്ള അതിര്‍ത്തിയിലെ സൈനികരഹിത മേഖലയിലൂടെ നടന്നാണ് സൈനികന്‍ ഇദ്ദേഹം മറുവശത്തെത്തിയത്. ഒരു മാസം മുന്‍പ് അതിര്‍ത്തി കടന്ന മറ്റൊരു സൈനികന് ഉത്തര കൊറിയന്‍ കാവല്‍സേനയുടെ വെടിവയ്പില്‍ ഗുരുതരമായി പരുക്കേറ്റിരുന്നു. വ്യാഴാഴ്ച കനത്ത മഞ്ഞിന്റെ മറവില്‍ അതിര്‍ത്തി കടന്നെത്തുന്ന …
രാജ്യസഭയില്‍ കന്നി പ്രസംഗത്തിന് എഴുന്നേറ്റ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ സംസാരം തടസപ്പെടുത്തി കോണ്‍ഗ്രസ് ബഹളം
രാജ്യസഭയില്‍ കന്നി പ്രസംഗത്തിന് എഴുന്നേറ്റ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ സംസാരം തടസപ്പെടുത്തി കോണ്‍ഗ്രസ് ബഹളം
സ്വന്തം ലേഖകന്‍: രാജ്യസഭയില്‍ കന്നി പ്രസംഗത്തിന് എഴുന്നേറ്റ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ സംസാരം തടസപ്പെടുത്തി കോണ്‍ഗ്രസ് ബഹളം. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പാക്കിസ്ഥാനുമായി ചേര്‍ന്ന് കോണ്‍ഗ്രസ് ഉപജാപം നടത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ബഹളം വച്ചതോടെയാണ് സച്ചിന്റെ പ്രസംഗം തടസ്സപ്പെട്ടത്. രാജ്യസഭയിലെ അസാന്നിധ്യത്തിന് ഒട്ടേറെ വിമര്‍ശനം നേരിട്ടയാളാണ് ഭാരതരത്‌ന ജേതാവ് കൂടിയായ സച്ചിന്‍. …
ജറുസലേം പ്രശ്‌നത്തില്‍ ഐക്യരാഷ്ട്ര സഭയില്‍ ട്രംപിന് അടിതെറ്റി, യുഎസിനെതിരായ പ്രമേയം വന്‍ ഭൂരിപക്ഷത്തില്‍ പാസായി
ജറുസലേം പ്രശ്‌നത്തില്‍ ഐക്യരാഷ്ട്ര സഭയില്‍ ട്രംപിന് അടിതെറ്റി, യുഎസിനെതിരായ പ്രമേയം വന്‍ ഭൂരിപക്ഷത്തില്‍ പാസായി
സ്വന്തം ലേഖകന്‍: ജറുസലേം പ്രശ്‌നത്തില്‍ ഐക്യരാഷ്ട്ര സഭയില്‍ ട്രംപിന് അടിതെറ്റി, യുഎസിനെതിരായ പ്രമേയം വന്‍ ഭൂരിപക്ഷത്തില്‍ പാസായി. ഇസ്രയേല്‍ തലസ്ഥാനമായി ജറുസലമിനെ അംഗീകരിച്ചുകൊണ്ടുള്ള യുഎസ് പ്രഖ്യാപനത്തിന് എതിരായ പ്രമേയം ഒന്‍പതിന് എതിരെ 128 വോട്ടുകള്‍ക്ക് യുഎസിന് എതിരായ പ്രമേയം ഐക്യരാഷ്ട്ര സംഘടന പാസ്സാക്കി. പൊതുസഭയിലെ വോട്ടെടുപ്പില്‍നിന്ന് 35 അംഗരാജ്യങ്ങള്‍ വിട്ടുനിന്നു. അമേരിക്കയ്ക്ക് എതിരായ പ്രമേയത്തെ ഇന്ത്യ …
ഡല്‍ഹി വിമാനത്താവളത്തിലെ എയര്‍ ഇന്ത്യയുടെ വിഐപി ലോഞ്ചില്‍ വിളമ്പിയ ഭക്ഷണത്തില്‍ പാറ്റ
ഡല്‍ഹി വിമാനത്താവളത്തിലെ എയര്‍ ഇന്ത്യയുടെ വിഐപി ലോഞ്ചില്‍ വിളമ്പിയ ഭക്ഷണത്തില്‍ പാറ്റ
സ്വന്തം ലേഖകന്‍: ഡല്‍ഹി വിമാനത്താവളത്തിലെ എയര്‍ ഇന്ത്യയുടെ വിഐപി ലോഞ്ചില്‍ വിളമ്പിയ ഭക്ഷണത്തില്‍ പാറ്റ. സംഭവത്തെ തുടര്‍ന്ന് വിഷയത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയ എയര്‍ ഇന്ത്യ യാത്രക്കാരനോട് ക്ഷമ ചോദിച്ചു. മാധ്യമപ്രവര്‍ത്തകനായ ഹരിന്ദര്‍ ബവേജയാണ് ചിത്രം സഹിതം ട്വിറ്ററിലൂടെ പരാതിപ്പെട്ടത്. തുടര്‍ന്ന് ബവേജയുടെ പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. സംഭവം വൈറലായതോടെ കൂടുതല്‍ യാത്രക്കാര്‍ പരാതിയുമായി രംഗത്തെത്തി. …
കാമുകി കാമുകനെ വെടിവയ്ക്കുന്ന ദൃശ്യം പകര്‍ത്തി യുടൂബില്‍ വൈറലാകാന്‍ മോഹിച്ചു, കാമുകന്‍ ശരിക്കും വെടിയേറ്റ് മരിച്ചു, കാമുകി അഴികള്‍ക്കുള്ളിലും
കാമുകി കാമുകനെ വെടിവയ്ക്കുന്ന ദൃശ്യം പകര്‍ത്തി യുടൂബില്‍ വൈറലാകാന്‍ മോഹിച്ചു, കാമുകന്‍ ശരിക്കും വെടിയേറ്റ് മരിച്ചു, കാമുകി അഴികള്‍ക്കുള്ളിലും
സ്വന്തം ലേഖകന്‍: കാമുകി കാമുകനെ വെടിവയ്ക്കുന്ന ദൃശ്യം പകര്‍ത്തി യുടൂബില്‍ വൈറലാകാന്‍ മോഹിച്ചു, കാമുകന്‍ ശരിക്കും വെടിയേറ്റ് മരിച്ചു, കാമുകി അഴികള്‍ക്കുള്ളിലും. യുഎസിലെ മിനസോട്ടയിലായിരുന്നു സംഭവം. സാഹസിക ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന മോണോലിസ പെരസ് (20), പെഡ്രോ റൂയിസ് (22) എന്നിവരുടെ ജീവിതത്തിലാണ് ദാരുണാന്ത്യം സംഭവിച്ചത്. കേസില്‍ മോണാലിസ പെരസ് കുറ്റക്കാരിയാണെന്ന് …
ആഗോള ഭീകരന്‍ ഹാഫിസ് സയിദിനെ പരസ്യമായി പിന്തുണച്ച് പാക് സൈനിക മേധാവി
ആഗോള ഭീകരന്‍ ഹാഫിസ് സയിദിനെ പരസ്യമായി പിന്തുണച്ച് പാക് സൈനിക മേധാവി
സ്വന്തം ലേഖകന്‍: ആഗോള ഭീകരന്‍ ഹാഫിസ് സയിദിനെ പരസ്യമായി പിന്തുണച്ച് പാക് സൈനിക മേധാവി. മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് ഇന്ത്യ ആരോപിക്കുന്ന ഭീകരനായ ഹാഫിസ് സയിദിനെ, കാഷ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ സജീവമായി പ്രവര്‍ത്തിക്കുന്ന പാക് പൗരന്‍ എന്നാണു ജനറല്‍ ഖമര്‍ ബജ്വ വിശേഷിപ്പിച്ചത്. മുംബൈ ആക്രമണത്തെ തുടര്‍ന്ന് ഐക്യരാഷ്ട്ര സഭ ഹാഫിസിനെ ആഗോഭീകരനായി പ്രഖ്യാപിച്ചിരുന്നു. …
ഇസ്രേയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ച അമേരിക്കന്‍ നീക്കത്തിനെതിരെ ഇന്ന് യുഎന്‍ യോഗം ചേരും, യുഎസിനെതിരെ വോട്ട് ചെയ്യുന്ന രാജ്യങ്ങളെ പിന്നെ കണ്ടോളാമെന്ന് ട്രംപിന്റെ ഭീഷണി
ഇസ്രേയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ച അമേരിക്കന്‍ നീക്കത്തിനെതിരെ ഇന്ന് യുഎന്‍ യോഗം ചേരും, യുഎസിനെതിരെ വോട്ട് ചെയ്യുന്ന രാജ്യങ്ങളെ പിന്നെ കണ്ടോളാമെന്ന് ട്രംപിന്റെ ഭീഷണി
സ്വന്തം ലേഖകന്‍: ഇസ്രേയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ച അമേരിക്കന്‍ നീക്കത്തിനെതിരെ ഇന്ന് യുഎന്‍ യോഗം ചേരും, യുഎസിനെതിരെ വോട്ട് ചെയ്യുന്ന രാജ്യങ്ങളെ പിന്നെ കണ്ടോളാമെന്ന് ട്രംപിന്റെ ഭീഷണി.അറബ് രാഷ്ട്രങ്ങളുടെ ആവശ്യപ്രകാരമാണ് ഐക്യരാഷ്ട്ര സഭ ഇന്ന് യോഗം ചേരുന്നത്. അതേസമയം ലോകരാഷ്ട്രങ്ങള്‍ ഒന്നടങ്കം വിഷയത്തില്‍ അമേരിക്കന്‍ നിലപാടിനെ തള്ളിയതോടെ ഭീഷണിയുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ഇന്ന് …