സ്വന്തം ലേഖകന്‍: തോക്കുപയോഗം കുത്തനെ ഉയരുന്ന അമേരിക്കയില്‍ വെടിവെപ്പ് നിത്യ സംഭവമാകുന്നു, ടെക്‌സസില്‍ വെടിവെപ്പു നടത്തിയ അക്രമിയ്ക്ക് മാനസിക അസ്വാസ്ഥ്യമാണെന്ന ന്യായീകരണവുമായി ട്രംപ്. അക്രമിക്ക് മാനസിക അസ്വാസ്ഥ്യമാണെന്നും തോക്ക് ഒരു ഘടകമേയല്ലെന്നുമായിരുന്നു ദുരന്തത്തില്‍ അനുശോചിച്ച് ട്രംപ് നല്‍കിയ സന്ദേശം. രാജ്യത്ത് മാനസികാസ്വാസ്ഥ്യം ബാധിച്ചവരുടെ എണ്ണം കുത്തനെ ഉയര്‍ന്നത് വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ടെന്നും ഇത് പരിഹരിക്കാനാണ് അടിയന്തരശ്രമം …
സ്വന്തം ലേഖകന്‍: കശ്മീരിലെ ചെനാബ് നദിക്ക് കുറുകെ വരുന്നു, ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍വേ പാലം. പാലത്തിന്റെ കമാനം കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. റിയാസി ജില്ലയിലെ കൗറി ഗ്രാമത്തില്‍ രണ്ട് കുന്നുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിന് നദീതടത്തില്‍നിന്ന് 359 മീറ്ററാണ് ഉയരം. 2019 മേയില്‍ പൂര്‍ത്തിയാക്കുമെന്ന് റെയില്‍വെ അധികൃതര്‍ വ്യക്തമാക്കുന്നു. കശ്മീര്‍ റെയില്‍വേ പദ്ധതിയുടെ …
സ്വന്തം ലേഖകന്‍: ‘ധോണിയ്ക്കും ദ്രാവിഡിനും മൊബൈല്‍ സന്ദേശമയച്ചിട്ടും ഇരുവരും പ്രതികരിച്ചില്ല,’ ഒത്തുകളി വിവാദത്തില്‍ മുന്‍ ക്യാപ്റ്റന്മാര്‍ക്കെതിരെ ആഞ്ഞടിച്ച് ശ്രീശാന്ത്. ഐപിഎല്ലിലെ വാതുവയ്പ്പുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെടുകയും ക്രിക്കറ്റില്‍ നിന്ന് വിലക്കപ്പെടുകയും ചെയ്ത മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് തനിക്ക് പിന്തുണ നല്‍കാതിരുന്നതിന് രാഹുല്‍ ദ്രാവിഡ്, മഹേന്ദ്രസിംഗ് ധോണി എന്നിവരെ കുറ്റപ്പെടുത്തി. ഇരുവരും തന്നെ കൈയൊഴിഞ്ഞതായി റിപ്പബ്ലിക് …
സ്വന്തം ലേഖകന്‍: ചരിത്രത്തില്‍ ആദ്യമായി ഒരു ക്രൈസ്തവ സഭാ നേതാവ് സൗദിയിലേക്ക്, ലബനന്‍ കത്തോലിക്ക സഭയുടെ തലവന്‍ സൗദി സന്ദര്‍ശനം ഉടന്‍. സൗദി ഭരണകൂടത്തിന്റെ ഔദ്യോഗിക ക്ഷണപ്രകാരമാണ് ലബനന്‍ കത്തോലിക്ക സഭയുടെ തലവന്‍ പാത്രിയര്‍ക്കീസ് കര്‍ദിനാള്‍ ബിഷാറ അല്‍ റായുടെ സന്ദര്‍ശനം. . രണ്ടാഴ്ചയ്ക്കുള്ളില്‍ ഇതു സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി …
സ്വന്തം ലേഖകന്‍: ടെക്‌സസില്‍ വെടിവെപ്പ് നടത്തി 27 പേരെ കൊന്നത് മുന്‍ യുഎസ് വ്യോമസേനാ ഉദ്യോഗസ്ഥന്‍, അക്രമിയ്ക്ക് ഭീകര ബന്ധമില്ലെന്നും സേനയില്‍ നിന്ന് പുറത്താക്കപ്പെട്ടതാണെന്നും റിപ്പോര്‍ട്ട്. അമേരിക്കയില്‍ ടെക്‌സസ് സംസ്ഥാനത്തെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് പള്ളിയില്‍ വെടിവയ്പു നടത്തി 27 കൊന്ന ഡെവിന്‍ കെല്ലി (26) മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥനാണെന്ന് അധികൃതര്‍ വ്യക്തമാക്കി. അഞ്ചു വയസുള്ള കുഞ്ഞു …
സ്വന്തം ലേഖകന്‍: ‘ലോകത്തിലെ ഒരു ഏകാധിപതിയും, ഒരു ഭരണകൂടവും യുഎസിനെ ചെറുതായി കാണരുത്’, ഉത്തര കൊറിയക്ക് ശക്തമായ മുന്നറിയിപ്പുമായി പ്രസിഡന്റ് ട്രംപ് ജപ്പാനില്‍. ഏതെങ്കിലും ഏകാധിപതിയോ ഏകാധിപത്യ ഭരണകൂടമോ അമേരിക്കയുടെ ശക്തി കുറച്ചുകാണരുതെന്ന് അഞ്ച് ഏഷ്യന്‍ രാജ്യങ്ങളിലെ പര്യടനത്തിന്റെ ഭാഗമായി ജപ്പാനിലെത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യോകോടോകാ വ്യോമത്താവളത്തില്‍ നടത്തിയ പ്രസംഗത്തിലാണ് മുന്നറിയിപ്പു നല്‍കിയത്. …
സ്വന്തം ലേഖകന്‍: വിദേശ വിനോദസഞ്ചാരികള്‍ക്ക് പേടിസ്വപ്നമായി ഉത്തര്‍പ്രദേശ്, അഭിവാദ്യം തിരിച്ചുനല്‍കാത്തതിന്റെ പേരില്‍ ജര്‍മ്മന്‍ പൗരന് ക്രൂര മര്‍ദനം. സ്വിറ്റ്‌സര്‍ലന്‍ഡില്‍നിന്നുള്ള വിനോദസഞ്ചാരികളെ ക്രൂരമായി മര്‍ദിച്ച സംഭവത്തിന്റെ വിവാദം കെട്ടടങ്ങും മുമ്പാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി അടുത്ത സംഭവം. സോന്‍ഭദ്ര ജില്ലയിലെ റോബര്‍ട്‌സ്ഗഞ്ച് റെയില്‍വേ സ്‌റ്റേഷനില്‍ ശനിയാഴ്ചയായിരുന്നു സംഭവം. ബര്‍ലിന്‍ സ്വദേശി ഹോള്‍ഗര്‍ എറീക്കിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ …
സ്വന്തം ലേഖകന്‍: ലബനന്‍ പ്രധാനമന്ത്രിയുടെ രാജി ഇറാന്‍, സൗദി പക്ഷങ്ങളുടെ അധികാര വടംവലി കാരണമെന്ന് സൂചന, ഇറാനും സൗദിയും തമ്മില്‍ അടുത്ത നയതന്ത്ര യുദ്ധത്തിന് ലബനനില്‍ അരങ്ങൊരുന്നു. കഴിഞ്ഞ ദിവസമാണ് ലബനന്‍ പ്രധാനമന്ത്രിയായിരുന്ന സഅദ് ഹരീരി രാജിവക്കുന്നതായി പ്രഖ്യാപിച്ചത്. ഹരീരി സൗദിയില്‍ വെച്ചാണ് രാജിപ്രഖ്യാപനം നടത്തിയതെന്നതും ഇറാനും ലബനാനിലെ ഹിസ്ബുല്ലയും ചേര്‍ന്ന് തന്റെ രാജ്യത്ത് പ്രശ്‌നങ്ങള്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വന്‍ ഭൂകമ്പം പ്രവചിച്ച് പാക് ചാരസംഘടന, സമൂഹ മാധ്യമങ്ങളില്‍ ട്രോള്‍ മഴയും പരിഹാസവും. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഭൂകമ്പമുണ്ടാകുമെന്നും മുന്‍കരുതല്‍ എടുക്കണമെന്നും നിര്‍ദേശിച്ച് പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐ. ഇതനുസരിച്ച് പാക്കിസ്ഥാനില്‍ സര്‍ക്കാര്‍ മുന്‍കരുതല്‍ നടപടികള്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭൂമികുലുക്കങ്ങളെ നേരിടാനും രക്ഷാപ്രവര്‍ത്തനം നടത്തുവാനും ദുരന്തബാധിതരുടെ പുനരധിവാസം ഉറപ്പിക്കാനുമായി പാകിസ്താന്‍ സര്‍ക്കാരിന് …
സ്വന്തം ലേഖകന്‍: യുഎസിലെ ടെക്‌സസില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ പ്രാര്‍ഥനക്കിടെ വെടിവെപ്പ്, 27 പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്കു ഗുരുതര പരിക്കേറ്റു. പ്രാദേശിക സമയം ഉച്ചക്ക് 11.30ന് സാന്‍ അന്റോണിയോക്ക് സമീപം വില്‍സണ്‍ കൗണ്ടി സതര്‍ലാന്‍ഡ് സ്പ്രിങ്‌സിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചിലാണ് സംഭവം. പള്ളിയിലേക്ക് ഒറ്റക്കെത്തിയ അക്രമി പ്രാര്‍ഥന പങ്കെടുക്കുന്നവര്‍ക്ക് നേരെ തുരതുരാ വെടിയുതിര്‍ക്കുകയായിരുന്നു. കൊലപ്പെട്ടവരില്‍ അഞ്ച് …