സ്വന്തം ലേഖകന്‍: യുകെ മന്ത്രിസഭയില്‍ നിന്ന് പ്രീതി പട്ടേലിന്റെ രാജി, മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ഒരുങ്ങി പ്രധാനമന്ത്രി തെരേസാ മേയ്. കാബിനറ്റ് പദവിയോടെ ബ്രിട്ടനില്‍ മന്ത്രിയാക്കപ്പെട്ട പ്രഥമ ഇന്ത്യന്‍ വംശജ പ്രീതി പട്ടേല്‍ ബുധനാഴ്ച രാത്രിയാണു രാജിവച്ചത്. ഓഗസ്റ്റില്‍ ഇസ്രയേലില്‍ അവധി ആഘോഷിക്കാന്‍ പോയ പ്രീതി ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടക്കമുള്ള ഉന്നതരുമായി രഹസ്യമായി കൂടിക്കാഴ്ച …
സ്വന്തം ലേഖകന്‍: പ്രമുഖ ഹോളിവുഡ് നടന്‍ ചാര്‍ലി ഷീന്‍ മുന്‍ ബാലതാരത്തെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി ആരോപണം. ഹോളിവുഡിലെ കോമഡി താരവും മുന്‍നിര നടനുമായ ചാര്‍ലി ഷീന്‍ മുന്‍ അന്തരിച്ച കോറി ഹൈം ബാലതാരമായിരുന്നപ്പോള്‍ പീഡനത്തിന് ഇരയാക്കിയതായാണ് വെളിപ്പെടുത്തല്‍. ഹൈമിന്റെ സുഹൃത്തായിരുന്ന കോറി ഫെല്‍ഡ്മാനാണ് ആരോപണവുമായി രംഗത്തെത്തിയത്. 1986 ല്‍ പുറത്തിറങ്ങിയ ലൂക്കാസ് എന്ന …
സ്വന്തം ലേഖകന്‍: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അഴിമതിക്കുരുക്കില്‍, പോലീസ് ചോദ്യം ചെയ്യലില്‍ ആരോപണങ്ങള്‍ നിഷേധിച്ച് നെതന്യാഹു. അഴിമതിക്കേസില്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെ കഴിഞ്ഞ ദിവസം പോലീസ് വീണ്ടും ചോദ്യം ചെയ്തിരുന്നു. സ്വദേശികളും വിദേശികളുമായ ബിസിനസുകാരില്‍നിന്ന് ആയിരക്കണക്കിന് ഡോളര്‍ വിലയുള്ള പാരിതോഷികങ്ങള്‍ സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് നെതന്യാഹുവിനെ പോലിസ് നാല് മണിക്കൂറോളം ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി …
സ്വന്തം ലേഖകന്‍: ദേശീയ ദിനാഘോഷം, ഒമാനില്‍ നിന്നുള്ള വിമാന യാത്രക്കാര്‍ക്ക് നിരക്കിളവും ബാഗേജ് ഇളവുമായി വിമാന കമ്പനികള്‍. ഒമാന്‍ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാനില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് എമിറേറ്റ്‌സ് നിരക്കിളവ് പ്രഖ്യാപിച്ചു. മസ്‌കത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സെക്ടറുകളിലേക്കുള്ള യാത്രക്കാര്‍ക്കാണ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 18ന് മുമ്പ് ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. …
സ്വന്തം ലേഖകന്‍: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബാഗേജ് കൊള്ള, അമേരിക്കയില്‍ നിന്നെത്തിയ ദമ്പതികളുടെ ബാഗില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ കവര്‍ന്നു. യുഎസില്‍ നഴ്‌സുമാരായി ജോലി ചെയ്യുന്ന മുണ്ടക്കയം സ്വദേശി ചാക്കോ കുര്യന്‍, ഭാര്യ ഏലിക്കുട്ടി എന്നിവരുടെ ബാഗേജുകളില്‍ നിന്നാണ് വസ്തുക്കള്‍ മോഷണം പോയത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്ക് ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തിലാണ് ഇവര്‍ കൊച്ചി രാജ്യാന്തര …
സ്വന്തം ലേഖകന്‍: ഉമ്മന്‍ചാണ്ടി, ആര്യാടന് മുഹമ്മദ്, അടൂര്‍ പ്രകാശ്, എപി അനില്‍കുമാര്‍ എന്നിവന്‍ ലൈംഗികമായി ചൂഷണം ചെയ്തു, കെസി വേണുഗോപാല്‍ ബലാത്സംഗം ചെയ്തു, സരിതയെ ലൈംഗികമായി ചൂഷണം ചെയ്തത് 16 പേര്‍, ലൈംഗിക പീഡനങ്ങളുടെ പരമ്പരയുമായി സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. തന്നെ ബലാത്സംഗം ചെയ്യുകയും ലൈംഗിക ചൂഷണം ചെയ്തവരുടെയും പേരുകള്‍ വെളിപ്പെടുത്തി സരിത കമ്മീഷനില്‍ നല്‍കിയ …
സ്വന്തം ലേഖകന്‍: സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ കൈവശമുണ്ടായിരുന്ന അവസാന നഗരവും പിടിച്ചെടുത്തു, ഭീകരരെ മരുഭൂമിയിലേക്ക് തുരത്തിയതായി സിറിയന്‍ സേന. സിറിയയിലെ അല്‍ബു കമല്‍ എന്ന പട്ടണമാണ് സിറിയന്‍ സേന പിടിച്ചെടുത്തത്. ഇവിടെ നിന്ന് രക്ഷപ്പെട്ട ഭീകരരെ മരുഭൂമിയിലെ ഒളിയിടങ്ങളിലേക്ക് തുരത്തിയതയാണ് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ചയാണ് ഇറാഖ് അതിര്‍ത്തിക്കു തൊട്ടുകിടക്കുന്ന പട്ടണം സിറിയയിലെ ഐഎസ് വിരുദ്ധസേന വളഞ്ഞത്. ആദ്യഘട്ടത്തില്‍ …
സ്വന്തം ലേഖകന്‍: ദിവസങ്ങളോളം മുറിയില്‍ അടച്ചിട്ട് ക്രൂര ലൈംഗിക പീഡനം, സിഗരറ്റ് വച്ച് പൊള്ളിച്ചു, ശ്രീലങ്കന്‍ സൈന്യത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി തമിഴ് യുവാക്കള്‍. അസോസിയേറ്റ് പ്രസാണ് 20 തോളം തമിഴ് വംശജരായ യുവാക്കളെ ദിവസങ്ങളോളം മുറിയില്‍ അടച്ചിട്ട് ലൈംഗിക പീഡനത്തിനും മറ്റു പല വിധത്തിലുള്ള പീഡനത്തിനും വിധേയമാക്കിയെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എന്നാല്‍ ഭയം കാരണം അസോസിയേറ്റ് …
സ്വന്തം ലേഖകന്‍: വിദേശ രാജ്യങ്ങളിലെ അനധികൃത നിക്ഷേപകരുടെ പട്ടികയായ പാരഡൈസ് പേപ്പറുകളില്‍ കുടുങ്ങി ചാള്‍സ് രാജകുമാരനും. രേഖകളിലെ എലിസബത്ത് രാജ്ഞിയുടെ അനധികൃത നിക്ഷേപത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ബ്രിട്ടനില്‍ ചര്‍ച്ചയാകുന്നതിനിടെയാണ് ഭര്‍ത്താവായ ചാള്‍സ് രാജകുമാരന്റെ പേരിലും വിവദം ഉടലെടുത്തത്. ചാള്‍സിന്റെ സ്വകാര്യ എസ്‌റ്റേറ്റായ ഡച്ചി ഓഫ് കോണ്‍വാള്‍സിന്റെ പേരില്‍ വിദേശ രാജ്യങ്ങളില്‍ അനധികൃത നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് രേഖകള്‍ പറയുന്നത്. …
സ്വന്തം ലേഖകന്‍: ഡല്‍ഹി വിമാനത്താവളത്തില്‍ യാത്രക്കാരന് വിമാന കമ്പനി ജീവനക്കാറ്റുടെ ക്രൂര മര്‍ദ്ദനം, സംഭവം വിവാദമായതോടെ മാപ്പു പറഞ്ഞ് തലയൂരാന്‍ ഇന്റിഗോ എയര്‍ലൈന്‍സ്. കഴിഞ്ഞ മാസമായിരുന്നു സംഭവം നടന്നത്. ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ രാജീവ് കട്യാല്‍ എന്ന യാത്രക്കാരനാണ് ഇന്റിഗോയുടെ ഗ്രൗണ്ട് സ്റ്റാഫിന്റെ പക്കല്‍നിന്ന് ക്രൂര മര്‍ദ്ദനമേറ്റത്. യാത്രക്കാരനെ മര്‍ദ്ദിക്കുന്ന രംഗങ്ങള്‍ മറ്റുള്ള യാത്രക്കാര്‍ പകര്‍ത്തുകയും …