സ്വന്തം ലേഖകന്‍: മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലെ പത്തോളം വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി യുഎസും ബ്രിട്ടനും. ഈ വിമാനത്താവളങ്ങളില്‍ നിന്നും അമേരിക്കയിലേക്കും ബ്രിട്ടനേക്കുമുള്ള നോണ്‍ സ്‌റ്റോപ് സര്‍വീസുകള്‍ക്കാണ് നിയന്ത്രണം ഏര്‍പപ്പെടുത്തിയത്. വിമാനത്തിനകത്ത് കൊണ്ടുപോകാവുന്ന ക്യാബിന്‍ ബാഗേജില്‍ ലാപ്‌ടോപ്, ടാബ്‌ലെറ്റ്, ക്യാമറ, ഡിവിഡി പ്ലെയര്‍ തുടങ്ങിയ വലിയ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുപോകുന്നതിനാണ് നിയന്ത്രണം …
സ്വന്തം ലേഖകന്‍: തകര്‍ന്നടിഞ്ഞ മുറിയില്‍ പുകവലിച്ച് പാട്ടുകേള്‍ക്കാന്‍ മനസുള്ള ഒരാള്‍, സിറിയയിലെ അലെപ്പോയില്‍ നിന്ന് നെഞ്ചു തൊടുന്ന മറ്റൊരു ചിത്രം കൂടി. തകര്‍ന്ന ജനാലകളും ചുമരും പൊടിയും, കീറിയ കര്‍ട്ടനുമുള്ള മുറിയില്‍ ഒരാള്‍ കട്ടിലിരുന്നു മ്യൂസിക് പ്ലേയറില്‍ ഒരു പാട്ട് ആശ്വദിക്കുന്ന ഈ ചിത്രം സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുകയാണ്. സിറിയയിലെ ആലപ്പോയിലുള്ള മൊഹമ്മദ് മൊഹ്യുദ്ദീന്‍ …
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി നോര്‍വെ. ഐക്യരാഷ്ട്ര സഭയുടെ 2017 ലെ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടിലാണ് നോര്‍വെ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഡെന്‍മാര്‍ക്ക് രണ്ടാം സ്ഥാനത്തും ഐസ്ലാന്‍ഡ് മൂന്നാം സ്ഥാനത്തും സ്വിറ്റ്‌സര്‍ലന്‍ഡ് നാലാം സ്ഥാനത്തുമുള്ള പട്ടിക കഴിഞ്ഞ ദിവസം യുഎന്‍ പുറത്തുവിട്ടു. രാജ്യത്തെ ജനങ്ങളുടെ ആത്മാര്‍ഥത, ഉദാരത, വരുമാനം, ആരോഗ്യം തുടങ്ങിയവയും …
സ്വന്തം ലേഖകന്‍: യുഎസില്‍ ഇന്ത്യക്കാര്‍ക്കെതിരെ വര്‍ധിച്ചു വരുന്ന വംശീയ ആക്രമണങ്ങള്‍ക്ക് എതിരെ വൈറ്റ്ഹൗസിനു മുന്നില്‍ പ്രകടനം. അടുത്തിടെ യു.എസില്‍ ഇന്ത്യക്കാര്‍ക്കെതിരെ നിരവധി വംശീയ ആക്രമണങ്ങളുണ്ടായ സാഹചര്യത്തില്‍ വിഷയത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇടപെടല്‍ വേണമെന്ന് പ്രകടനത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. ആക്രമണത്തിന് ഇരയായവരില്‍ അധികവും ഹിന്ദുക്കളും സിഖുകാരുമാണെന്ന് പ്രകടനത്തിനെത്തിയ കോര്‍പറേറ്റ് അഭിഭാഷകയും ഇന്ത്യക്കാരിയുമായ വിന്ദ്യ അഡാപ …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് നടപടികള്‍ ഈ മാസം 29 ന് ആരംഭിക്കും, നടപടികള്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് തെരേസാ മേയ് സര്‍ക്കാര്‍. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തുപോകുന്നതിന്റെ ഔദ്യോഗിക നടപടിക്രമങ്ങള്‍ ഈ മാസം 29 ന് ആരംഭിക്കുമെന്ന് പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു. ഇ.യു കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്‌കിന് ബ്രിട്ടന്റെ അംബാസഡര്‍ ഇതു സംബന്ധിച്ച് …
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ പ്രാര്‍ഥനക്കിടെ മലയാളി വൈദികനെ കുത്തി പരുക്കേല്‍പ്പിച്ച പ്രതി പിടിയില്‍, മാനസിക രോഗിയെന്ന് സംശയം. ഫോക്‌നോര്‍ സ്വദേശശിയായ 72 കാരനാണ് സംഭവുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായത്. പ്രതിക്ക് മാനസികാസ്വസ്ഥ്യമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. അതേസമയം ഫാ. ടോമി മാത്യുവിന്റെ കഴുത്തിലെ പരുക്ക് സാരമുള്ളതല്ലെന്നും രണ്ടു ദിവസത്തിനുള്ളില്‍ ആശുപതി വിടാമെന്നും വിവിധ മാധ്യമങ്ങള്‍ …
സ്വന്തം ലേഖകന്‍: ലണ്ടനില്‍ ഒരു വയസ്സുള്ള കുട്ടിയെ ചുറ്റികകൊണ്ട് തലക്കടിച്ചു കൊന്ന ഇന്ത്യന്‍ വംശജന്‍ പിടിയില്‍. ലണ്ടന്‍ ഹിന്‍സ്‌ബെറി പാര്‍ക്കിലെ ഫ്‌ലാറ്റിലാണ് സംഭവം. കൊല്ലപ്പെട്ട കുട്ടിയുടെ ഇരട്ട സഹോദരി ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ബിദ്യാസാഗര്‍ ദാസ് എന്നു പേരുള്ള ഇന്ത്യന്‍ വംശജനാണ് ആക്രമണം നടത്തിയതെന്ന് ദ ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ പോലീസിന്റെ …
സ്വന്തം ലേഖകന്‍: ‘മോനേ, മോഹന്‍ലാലേ, ഒന്നു വരുവോ കാണാന്‍?,’ ആ അമ്മ വിളിച്ചു, മോഹന്‍ലാല്‍ വിളി കേട്ടു. തന്നെ കാണണമെന്ന ഒരമ്മയുടെ ആഗ്രഹം സാധിച്ചു കൊടുത്തിരിക്കുകയാണ് മോഹന്‍ലാല്‍. തിരുവനന്തപുരം ശ്രീകാര്യം കാരുണ്യ വിശ്രാന്തി ഭവന്‍ എന്ന കാന്‍സര്‍ റീഹാബിറ്റേഷന്‍ സെന്റിറിലെ അമ്മയെ കാണാനാണ് ലാല്‍ എത്തിയത്. മോഹന്‍ലാലിനെ കാണണമെന്ന് ആഗ്രഹം പറഞ്ഞുള്ള ഈ അമ്മയുടെ …
സ്വന്തം ലേഖകന്‍: റോക്ക് ആന്‍ഡ് റോള്‍ ഇതിഹാസം ചക് ബറി ഓര്‍മയായി, അന്ത്യം യുഎസിലെ സ്വവസതിയില്‍വച്ച്. റോക്ക് ആന്‍ഡ് റോള്‍ സംഗീത ലോകത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്ന ചക് ബെറിക്ക് 90 വയസായിരുന്നു. മിസൂറി സെന്റ് ചാള്‍സ് കൌണ്ടിയിലെ വസതിയില്‍ വെച്ച് ചക് ബെറി നിര്യാതനായ വിവരം ബെറിയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ലോകത്തെ അറിയിച്ചത്. …
സ്വന്തം ലേഖകന്‍: വെനസ്വേലയിലെ ജയിലില്‍ കൂട്ട കുഴിമാടം കണ്ടെത്തി, കുഴിച്ചെടുത്തത്പതിനഞ്ചോളം മൃതദേഹങ്ങള്‍. ഗ്വാരികോ സംസ്ഥാനത്തെ ജയിലിലാണ് പതിനഞ്ചോളം പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇവരെ കൊലപ്പെടുത്തി കുഴിച്ചിട്ടതായാണ് പ്രാഥമിക നിഗമനം. ചിലരുടെ തലയോട്ടി ഉള്‍പ്പെടെയുള്ള ശരീര ഭാഗങ്ങള്‍ക്കായി ഫൊറന്‍സിക് വിദഗ്ധസംഘം സ്ഥലത്ത് വിശദപരിശോധന നടത്തുകയാണ്. കൂടുതല്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താനുണ്ടെന്നാണ് കരുതുന്നതെന്ന് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫിസ് അറിയിച്ചു. …