സ്വന്തം ലേഖകന്‍: നോട്ട് നിരോധനം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ഗുണം ചെയ്യും, ലോക ബാങ്ക് സി.ഇ.ഒ. ശുദ്ധമായ സമ്പദ്ഘടനയുടെ സൃഷ്ടിക്ക് ഇത് കാരണമാകും എന്നതിനാല്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ നോട്ട് നിരോധനം സമ്പദ്ഘടനയ്ക്ക് ഗുണം ചെയ്യുമെന്ന് ലോക ബാങ്ക് സി.ഇ.ഒ ക്രിസ്റ്റലീന ജോര്‍ജീവ വ്യക്തമാക്കി. നോട്ട് നിരോധനം സാധാരണക്കാര്‍ക്ക് ചില പ്രതിസന്ധികള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണെന്നും അവര്‍ …
സ്വന്തം ലേഖകന്‍: ഭീകരരോട് പിന്മാറാന്‍ ആഹ്വാനം ചെയ്ത് ഐഎസ് തലവന്‍ അല്‍ ബാഗ്ദാദി, ഇറാക്കിലെ പടിഞ്ഞാറന്‍ മൊസൂള്‍ പട്ടണത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിനെ തരിപ്പണമാക്കി ഇറാഖി സേനയുടെ മുന്നേറ്റം. വെസ്റ്റ് മൊസൂള്‍ പട്ടണം തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തില്‍ ഇറാഖി സേനയോട് പരാജയപ്പെട്ടുവെന്ന് തുറന്നു സമ്മതിച്ച ഇസ്ലാമിക് സ്‌റ്റേറ്റ് മേധാവി അബുബക്കര്‍ അല്‍ ബാഗ്ദാദി കലിഫ് എന്ന് …
സ്വന്തം ലേഖകന്‍: സെന്‍സര്‍ ബോര്‍ഡ് കത്തിവച്ച അനാര്‍ക്കലി ഓഫ് ആരാഹ് ചിത്രത്തിലെ ചൂടന്‍ രംഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. സ്വരാ ഭാസ്‌ക്കര്‍ നായികയാവുന്ന അനാര്‍ക്കലി ഓഫ് ആരാഹ് എന്ന ചിത്രത്തിലെ ഒരു ക്ലിപ്പ് ആണ് ഇപ്പോള്‍ ഇപ്പോള്‍ തരംഗമായിരിക്കുന്നത്. ചിത്രത്തിന്റെ ട്രൈലെര്‍ കഴിഞ്ഞയാഴ്ച പുറത്തു വിട്ടിരുന്നു. ഇപ്പോള്‍ ഇന്റെര്‍റ്റില്‍ പ്രചരിക്കുന്ന ഭാഗങ്ങള്‍ സിനിമയില്‍ നിന്നും …
സ്വന്തം ലേഖകന്‍: നിരപരാധിയെന്ന് കോടതി പറഞ്ഞിട്ടും വിലക്ക്, ബിസിസിഐക്കെതിരെ നീണ്ട നിയമയുദ്ധത്തിന് ശ്രീശാന്ത്. ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് ബിബിസിഐ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്ന ആവശ്യവുമായി ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചു. സ്‌കോട്ട്‌ലന്‍ഡിലെ പ്രീമിയര്‍ ലീഗ് കളിക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യമുണ്ട്. ഡല്‍ഹി പൊലീസ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു ബിസിസിഐ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയത്. പൊലീസിന്റെ വാദങ്ങള്‍ …
സ്വന്തം ലേഖകന്‍: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന് ഇന്തോനേഷ്യയില്‍ വന്‍ വരവേല്‍പ്പ്, അര നൂറ്റാണ്ടിനിടെ ഇന്തോനേഷ്യ സന്ദര്‍ശിക്കുന്ന ആദ്യ സൗഫി ഭരണാധികാരി. സല്‍മാന്‍ രാജവിന്റെ പന്ത്രണ്ടു ദിവസത്തെ ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തിന് തുടക്കമായപ്പോള്‍ പ്രസിഡന്റ് ജോകോ വിഡോഡോയുടെ നേതൃത്വത്തില്‍ രാജാവിനും സംഘത്തിനും ഊഷ്മള വരവേല്‍പ്പാണ് ഒരുക്കിയത്. ജക്കാര്‍ത്തയിലെ ഹലിം എയര്‍പോര്‍ട്ടില്‍ വന്‍ വരവേല്‍പ്പാണ് സല്‍മാന്‍ രാജാവിനും …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ചരിത്രപരമായ വിഡ്ഢിത്തം, രൂക്ഷ വിമര്‍ശനവുമായി ഭരണകക്ഷിയില്‍പ്പെട്ട മുന്‍ പ്രധാനമന്ത്രി ജോണ്‍ മേജര്‍. മറ്റൊരു മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ ബ്രെക്‌സിറ്റിനെതിരെ രൂക്ഷ വിമര്‍ശവുമായി രംഗത്തെത്തിയതിനു പുറകെയാണ് ജോണ്‍ മേജറുടെ കടുത്ത വാക്കുകള്‍ പുറത്തുവരുന്നത്. ലേബര്‍ പാര്‍ട്ടി നേതാവായ ടോണി ബ്ലെയറിന്റെ വിമര്‍ശനത്തേക്കാള്‍ തെരേസാ മേയ് സര്‍ക്കാരിന് തിരിച്ചടിയാകുക സ്വന്തം കക്ഷിയില്‍നിന്നുള്ള …
സ്വന്തം ലേഖകന്‍: ജയിലില്‍ എസിയും കിടക്കയും ചൂടുവെള്ളവുമില്ലാതെ ശശികല, പ്രത്യേക സൗകര്യങ്ങള്‍ നല്‍കിയെന്ന ആരോപണം ജയില്‍ അധികൃതര്‍ തള്ളി/ അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലില്‍ കഴിയുന്ന എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികലക്ക് പ്രത്യേക സൗകര്യങ്ങളൊന്നും നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കിയ ജയില്‍ അധികൃതര്‍ ജയില്‍ മാറാനുള്ള നീക്കം ശശികല നടത്തുന്നതായുള്ള വാര്‍ത്തകളും തള്ളിക്കളഞ്ഞു. അഡ്വക്കറ് എം.പി …
സ്വന്തം ലേഖകന്‍: ചൈനയ്‌ക്കെതിരെ കൊലവിളിയുമായി ഇസ്ലാമിക് സ്റ്റേറ്റ്, ചാവേറാകാന്‍ ചൈനീസ് കുട്ടികളെ പരിശീലിപ്പിക്കുന്ന വീഡിയോ പുറത്തുവിട്ടു. അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ചാവേറായി ചൈനയില്‍ സ്‌ഫോടനങ്ങള്‍ നടത്താന്‍ കുട്ടികള്‍ക്ക് തീവ്രപരിശീലനം നല്‍കുന്നതിനോടൊപ്പം രാജ്യത്ത് ചോരപ്പുഴയൊരുക്കുമെന്ന് ചൈനീസ് കുട്ടികളെക്കൊണ്ട് കൊലവിളി നടത്തിക്കുകയും ചെയ്യുന്നു. ഒരു കുട്ടിയുടെ മുന്നില്‍വെച്ച് അജ്ഞാതനെ വധിക്കുന്ന രംഗവും കുട്ടികള്‍ക്ക് ആയുധ പരിശീലനങ്ങള്‍ …
സ്വന്തം ലേഖകന്‍: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ ബുധനാഴ്ച തുറക്കും, 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കാന്‍ സജ്ജം. 18 മാസം നീണ്ട നവീകരണ പ്രവൃത്തി പൂര്‍ത്തിയാക്കി കരിപ്പൂര്‍ വിമാനത്താവള റണ്‍വേ ബുധനാഴ്ച മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 2015 സെപ്റ്റംബറില്‍ ആരംഭിച്ച കാര്‍പ്പറ്റിങ്ങിനൊപ്പം റണ്‍വേ ബലപ്പെടുത്തുന്ന പ്രവൃത്തിയും പൂര്‍ത്തിയാക്കിയാണ് മുഴുവന്‍ സമയം പ്രവര്‍ത്തനം …
സ്വന്തം ലേഖകന്‍: മലപ്പുറത്ത് 15 കാരിയുടെ ഒരൊറ്റ ഫോണ്‍കാളില്‍ മുടങ്ങിയത് 10 ബാലവിവാഹങ്ങള്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ധീരമായ ഇടപെടലാണ് ഈ സ്‌കൂള്‍ അവധിക്ക് നടത്താനിരുന്ന പത്തോളം ശൈശവ വിവാഹങ്ങള്‍ മുടക്കിയത്. മലപ്പുറം കരവാര്‍കുണ്ടിലാണ് സംഭവം. വീട്ടുകാര്‍ വിവാഹം നിശ്ചയിച്ച പെണ്‍കുട്ടി ചൈല്‍ഡ് ലൈന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരായ 1098ല്‍ വിളിച്ച് വിവരം പറയുകയായിരുന്നു. വീട്ടുകാര്‍ …