സ്വന്തം ലേഖകന്‍: ഉപേക്ഷിച്ചു പോയ മുന്‍ കാമുകി മാപ്പപേക്ഷിച്ച് എഴുതിയ കത്തിന് മാര്‍ക്കിട്ട യുവാവാണ് ട്വിറ്ററില്‍ താരം. സ്റ്റെറ്റ്‌സണ്‍ സര്‍വകലാശാലയിലെ നിക്ക് ലട്‌സ് എന്ന യുവാവാണ് ഒറ്റ ട്വിറ്റര്‍ പോസ്റ്റിലൂടെ താരമായത്. പഴയ കാമുകിയില്‍ നിന്നും ഒരു നീണ്ട കത്ത് നിക്കിന് ലഭിക്കുന്നതാണ് സംഭവങ്ങളുടെ തുടക്കം. പ്രണയകാലവും, വിരഹവും, ഒന്നിച്ച് ഉണ്ടായിരുന്ന നല്ല സമയങ്ങളെയും …
സ്വന്തം ലേഖകന്‍: പുതിയ രൂപഭാവങ്ങളില്‍ ആയിരം രൂപ നോട്ടുകള്‍ തിരിച്ചുവരുന്നു, പുതിയ നോട്ടുകള്‍ മാര്‍ച്ചില്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. കറന്‍സി പിന്‍വലിച്ചതുമൂലമുണ്ടായ രാജ്യത്തെ പ്രതിസന്ധി പരിഹരിക്കാനാണ് റിസര്‍വ് ബാങ്കിന്റെ പുതിയ നടപടിയെന്നാണ് സൂചന. നോട്ട് നിരോധനം രൂക്ഷമായ ചില്ലറ ക്ഷാമം സൃഷ്ടിച്ചത് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനത്തിന് കാരണമായിരുന്നു. പുതിയ 1000 രൂപ നോട്ട് അച്ചടിക്കുന്നതിനുള്ള നടപടികള്‍ …
സ്വന്തം ലേഖകന്‍: അമേരിക്കയുടെ ഇരട്ടചങ്കന്‍! ലെഫ്റ്റനന്റ് ജനറല്‍ എച്ച് ആര്‍ മക്മാസ്റ്റര്‍ ട്രംപിന്റെ പുതിയ ദേശീയസുരക്ഷാ ഉപദേഷ്ടാവ്. സ്ഥാനമേറ്റ് മൂന്നാഴ്ചയ്ക്കുള്ളില്‍ രാജിവെയ്‌ക്കേണ്ടി വന്ന മൈക്കല്‍ ഫ്‌ലിന്നിനു പകരമാണ് മക്മാസ്റ്ററുടെ നിയമനം. യുഎസ് കരസേനയില്‍ ഇറാക്കിലും, അഫ്ഗാനിസ്ഥാനിലും സേവനം അനുഷ്ഠിച്ചിട്ടുള്ള മക്മാസ്റ്റര്‍ മികച്ച പ്രതിരോധ തന്ത്രജ്ഞനും ആരേയും കൂസാത്ത ഉദ്യോഗസ്ഥനായുമാണ് അറിയപ്പെടുന്നത്. പ്രതിഭാശാലിയും, പരിചയസമ്പത്തുമുള്ള വ്യക്തിയാണ് …
സ്വന്തം ലേഖകന്‍: മെഡിറ്ററേനിയന്‍ കടലില്‍ വീണ്ടും അഭയാര്‍ഥികളുടെ ബോട്ട് മുങ്ങി, ലിബിയന്‍ തീരത്ത് അടിഞ്ഞത് 74 മൃതദേഹങ്ങള്‍. പടിഞ്ഞാറന്‍ ലിബിയയിലെ സാവിയയുടെ കടല്‍ത്തീരത്താണ് മൃതദേഹങ്ങള്‍ കണ്ടത്തെിയതെന്ന് സന്നദ്ധ സംഘടനയായ റെഡ് ക്രെസന്റ് അധികൃതര്‍ അറിയിച്ചു. മെഡിറ്ററേനിയന്‍ കടല്‍ കടന്ന് യൂറോപ്പിലേക്ക് പോകുന്ന ബോട്ട് തകര്‍ന്ന് അഭയാര്‍ഥികള്‍ മരിച്ചതാണെങ്കില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ തീരത്ത് അടിയുമെന്നാണ് അധികൃതര്‍ …
സ്വന്തം ലേഖകന്‍: ജയലളിതയെ അതീവ രഹസ്യമായി ലണ്ടനിലേക്ക് കൊണ്ടുപോയി, മരണം സംഭവിച്ചത് ലണ്ടനില്‍വച്ച്, അപ്പോളോയിലേക്ക് തിരിച്ചെത്തിച്ചത് മൃതദേഹം, ഞെട്ടിക്കുന്ന വിവരങ്ങളുമായി പത്രവാര്‍ത്തയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജയലളിതയെ അവിടെ നിന്നും ലണ്ടനിലേയ്ക്ക് കൊണ്ടുപോയിരുന്നുവെന്നും അവിടെ വച്ചാണ് അവര്‍ക്ക് മരണം സംഭവിച്ചതെന്നും പറയുന്ന ലണ്ടനില്‍ നിന്നുള്ള ‘റേഡിയന്റ്’ എന്ന …
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ ചെറുവിമാനം ഇടിച്ചിറക്കിയത് ഷോപ്പിംഗ് മാളിലേക്ക്, അഞ്ചു പേര്‍ കൊല്ലപ്പെട്ടു. മെല്‍ബണിലെ എസ്സെന്‍ഡന്‍ ഫീല്‍ഡ്‌സ് വിമാനത്താവളത്തിന് സമീപമുള്ള ഒരു ഷോപ്പിംഗ് മാളിനു മുകളിലാണ് വിമാനം ഇടിച്ചിറക്കിയത്. വിമാനത്തിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചതായി അധികൃതര്‍ വ്യക്തമായി. അപകടത്തെ തുടര്‍ന്നുണ്ടായ വന്‍ അഗ്‌നിബാധയില്‍ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. അപകടം നടക്കുമ്പോള്‍ ഷോപ്പിംഗ് …
സ്വന്തം ലേഖകന്‍: ബാങ്കുകളില്‍ നിന്ന് കടമെടുത്ത് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ തയ്യാറാണെന്ന് ബ്രിട്ടന്‍. ഇതിനായി നിയമപരമായ രേഖകള്‍ കൈമാറണമെന്ന് ബ്രിട്ടീഷ് അധികൃതര്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചു. വായ്പ നല്‍കിയ ബാങ്കുകളെ വഞ്ചിച്ച് 2016 മാര്‍ച്ച് രണ്ടിനാണ് രാജ്യസഭാ എംപി കൂടിയായിരുന്ന മല്യ ഇന്ത്യ വിട്ടത്. മല്യയെ മടക്കിക്കൊണ്ടുവരാനുള്ള …
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ സമ്മര്‍ദ്ദം ഫലം കാണുന്നു, മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫീസ് സയീദ് സമൂഹത്തിന് ഭീഷണിയെന്ന് പാക് സര്‍ക്കാര്‍, സയീദിന് അനുവദിച്ചിരുന്ന ആയുധ ലൈസന്‍സുകള്‍ റദ്ദാക്കി. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജമായത്ത് ഉദാവ നേതാവ് ഹഫീസ് സെയ്ദിന് അനുവദിച്ചിരുന്ന ആയുധ ലൈസന്‍സുകള്‍ പഞ്ചാബ് സര്‍ക്കാര്‍ റദ്ദാക്കിയത്. സയീദിന് അനുവദിച്ചിരുന്ന 44 ആയുധ ലൈസന്‍സുകളാണ് …
സ്വന്തം ലേഖകന്‍: ഹിറ്റ്‌ലറുടെ ആ ചുവന്ന ഫോണ്‍ ലേലത്തില്‍പ്പോയി, വില 2.43 ലക്ഷം കോടി ഡോളര്‍. രണ്ടാംലോക യുദ്ധകാലത്ത് അഡോള്‍ഫ് ഹിറ്റ്‌ലര്‍ ഉപയോഗിച്ചിരുന്ന ടെലിഫോണാണ് 2.43 ലക്ഷം കോടി ഡോളറിന് അമേരിക്കയില്‍ ലേലംചെയ്തത്. ഒരു ലക്ഷം ഡോളറിനാണ് ലേലം ആരംഭിച്ചത്. 1945ല്‍ ബര്‍ലിന്‍ ബങ്കറില്‍ നാസി നേതാവ് ഉപയോഗിച്ചിരുന്ന ഫോണില്‍ ഹിറ്റ്‌ലറുടെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. …
സ്വന്തം ലേഖകന്‍: പാക്, അഫ്ഗാന്‍ അതിര്‍ത്തി സംഘര്‍ഷഭരിതം, അതിര്‍ത്തിയില്‍ വന്‍ പാക് സൈനിക വിന്യാസം. ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങള്‍ ശക്തിപ്പെടുത്തിയ പാകിസ്താന്‍ വന്‍ ആയുധ സന്നാഹങ്ങളോടെയുള്ള സേനാവ്യൂഹത്തെ അതിര്‍ത്തിലേക്ക് അയച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ആഴ്ചയിലുണ്ടായ വ്യത്യസ്ത ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയുടെ …