സ്വന്തം ലേഖകന്‍: കൗമാരക്കാരികളായ മൂന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ച പാക് പൗരന്മാര്‍ക്ക് ബ്രിട്ടനില്‍ 96 വര്‍ഷം തടവ്. എട്ട് പാക് പൗരന്മാര്‍ക്കാണ് ബ്രിട്ടനിലെ കോടതി 96 വര്‍ഷം തടവ് വിധിച്ചത്. 1999 നും 2003 നും ഇടക്ക് പലതവണ ഇവര്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. അന്വേഷണത്തിലും വിചാരണയിലും പ്രതികള്‍ കൃത്യം ചെയ്തതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. ബ്രിട്ടനിലെ …
സ്വന്തം ലേഖകന്‍: എന്‍.ഡി. ടി.വിയുടെ വിലക്ക്, പ്രതിഷേധം ശക്തമാകുന്നു, ഇത് അടിയന്തിരാവസ്ഥ അല്ലെന്ന് മാധ്യമങ്ങളുടെ ഓര്‍മപ്പെടുത്തല്‍. എന്‍ ഡി ടി വിയുടെ ഹിന്ദി ചാനലിന്റെ പ്രവര്‍ത്തനം ഒരു ദിവസത്തേക്ക് നിര്‍ത്തിവെപ്പിക്കണമെന്ന വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ശുപാര്‍ശയാണ് വ്യാപകമായ പ്രതിഷേധത്തിന് കാരണമായത്. പത്താന്‍കോട്ട് ഭീകരാക്രമണ സമയത്ത് എന്‍. ഡി. ടി. വി. പുറത്തുവിട്ട തന്ത്രപ്രധാന വിവരങ്ങള്‍ …
സ്വന്തം ലേഖകന്‍: പത്താന്‍കോട്ട് ഭീകരാക്രമണ റിപ്പോര്‍ട്ട് തല്‍സമയം, എന്‍ഡിടിവിക്ക് ഒരു ദിവസത്തെ വിലക്ക്. പത്താന്‍കോട്ട് ഭീകരാക്രമണ റിപ്പോര്‍ട്ട് തല്‍സമയം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ നിര്‍ണായക രഹസ്യങ്ങള്‍ പുറത്തുവിട്ടു എന്ന് ആരോപിച്ചാണ് ഹിന്ദി ചാനലായ എന്‍.ഡി. ടി.വി ഇന്ത്യയുടെ പ്രവര്‍ത്തനം ഒരു ദിവസത്തേക്ക് നിര്‍ത്തിവെപ്പിക്കണമെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ മന്ത്രിതല സമിതി കേന്ദ്ര സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തത്. …
സ്വന്തം ലേഖകന്‍: മെഡിറ്ററേനിയനില്‍ രണ്ടു ബോട്ട് അപകടങ്ങളിലായി 240 അഭയാര്‍ഥികള്‍ മുങ്ങിമരിച്ചു, കൊല്ലപ്പെട്ടവരില്‍ നിരവധി സ്ത്രീകളും കുട്ടികളും. ലിബിയയ്ക്കു സമീപമുണ്ടായ അപകടങ്ങളില്‍ പശ്ചിമാഫ്രിക്കക്കാരായ 240 അഭയാര്‍ഥികള്‍ മരിച്ചതായി യുഎന്‍ വക്താവ് സ്ഥിരീകരിച്ചു. ലിബിയയില്‍നിന്നു പുറപ്പെട്ട ബോട്ടുകളാണു ബുധനാഴ്ച മുങ്ങിയത്. മരിച്ചവരില്‍ നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. ലിബിയയില്‍നിന്ന് ഇറ്റലിയിലേക്ക് കള്ളക്കടത്തായി അഭയാര്‍ഥികളെ കൊണ്ടുപോകുന്ന സംഘങ്ങള്‍ ധാരാളമുണ്ട്. …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ്, 50 ആം അനുച്ഛേദം നടപ്പിലാക്കാന്‍ പര്‍ലമെന്റില്‍ വോട്ടെടുപ്പ് വേണമെന്ന് ബ്രിട്ടീഷ് ഹൈക്കോടതി, തെരേസ മേയ് സര്‍ക്കാരിന് തിരിച്ചടി. ബ്രെക്‌സിറ്റിനായുള്ള നടപടികള്‍ ആരംഭിക്കാന്‍ പാര്‍ലമെന്റിന്റെ അനുമതി ആവശ്യമില്ലെന്ന പ്രധാനമന്ത്രി തെരേസ മെയുടെ വാദത്തിനും ഇതോടെ കനത്ത തിരിച്ചടിയേറ്റു. പാര്‍ലമെറ്റില്‍ വോട്ടിനിടാതെതന്നെ അടുത്ത വര്‍ഷം മാര്‍ച്ചോടെ ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്ന് തെരേസ അറിയിച്ചിരുന്നു. ഭരണഘടനയനുസരിച്ച് …
സ്വന്തം ലേഖകന്‍: യുഎഇയില്‍ ഇനി ദേശിയ പതാകയെ അപമാനിച്ചാല്‍ ആറുമാസം തടവും ആയിരം ദിര്‍ഹം പിഴയും. സാംസ്‌കാരിക, വിജ്ഞാന വികസന മന്ത്രാലയം പുറപ്പെടുവിച്ച യു.എ.ഇ പതാക നിയമപ്രകാരം പൊതു സമൂഹത്തിനു മുന്നില്‍ ദേശീയ പതാക നശിപ്പിക്കുന്നതും, പതാകയെ പരിഹസിക്കുന്നതും അംഗരാഷ്ട്രങ്ങളുടെ പതാകകള്‍ നശിപ്പിക്കുന്നതും പരിഹസിക്കുന്നതും ഗുരുതരമായ പിഴവാണെന്നും ഇത്തരം സന്ദര്‍ഭങ്ങളില്‍ കുറ്റക്കാര്‍ക്ക് ആറുമാസം തടവും ആയിരം …
സ്വന്തം ലേഖകന്‍: മൊസൂളില്‍ലെ ഇസ്ലാമിക് സ്‌റ്റേറ്റ് കേന്ദ്രം ഇറാഖി സൈന്യം വളഞ്ഞു, തീവ്രവാദികളോട് പേടിച്ചോടരുതെന്ന് ആഹ്വാനം ചെയ്ത് അല്‍ ബാഗ്ദാദിയുടെ ശബ്ദ സന്ദേശം. ആയിരം മടങ്ങ് എളുപ്പമുള്ള അപമാനത്തോടെയുള്ള പിന്‍തിരിഞ്ഞ് ഓടലിന് പകരം അഭിമാനത്തോടെ മണ്ണ് പിടിച്ചു നിര്‍ത്താനും ദൈവത്തിന്റെ ശത്രുക്കളെ നേരിടാനും സന്ദേശത്തില്‍ ബാഗ്ദാദി ആഹ്വാനം ചെയ്യുന്നു. ഒരു വര്‍ഷത്തിനിടെ ഇതാദ്യമായിട്ടാണ് ഇത്തരത്തിലുള്ള സന്ദേശം …
സ്വന്തം ലേഖകന്‍: 33 വര്‍ഷത്തിനു ശേഷം പൗണ്ട് നാണയത്തിന് പുതിയ മുഖം നല്‍കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍. പൗണ്ട് നാണയത്തിന്റെ 33 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി അതിനെ പുതുക്കാന്‍ തയാറെടുക്കുകയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍. പുതുക്കിയ ഡിസൈനിലുള്ള നാണയം 2017 മാര്‍ച്ചില്‍ പുറത്തിറങ്ങും. ഇപ്പോഴത്തെ പൗണ്ട് നാണയം 1983 മുതല്‍ നിലവിലുണ്ട്. 1984 ല്‍ പുറത്തിറക്കല്‍ നിര്‍ത്തിയ ഒരു പൗണ്ട് …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ ലൈംഗിക അടിമയായിരുന്ന 17 കാരി യസീദി പെണ്‍കുട്ടിക്ക് പറയാനുള്ളത് നരകക്കാഴ്ചകളുടെ കഥകള്‍. ഐഎസിന് കീഴില്‍ 27 മാസത്തോളം ലൈംഗികാടിമയായിരുന്ന ബാസിമയെന്ന 17 കാരിയെയാണ് സിറിയയില്‍ നിന്നും രക്ഷാപ്രവര്‍ത്തകര്‍ രക്ഷിച്ചത്. 2014 ആഗസ്റ്റ് 3 നാണ് ബാസിമയേയും കുടുംബത്തേയും യസീദി നഗരമായ സീഞ്ഞാറില്‍ നാട്ടുകാരെ സാത്താന്‍ സേവക്കാര്‍ എന്ന് പറഞ്ഞ് പിടിച്ചുകൊണ്ടു …
സ്വന്തം ലേഖകന്‍: മലപ്പുറം കളക്‌ട്രേറ്റിലെ സ്‌ഫോടനം, പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിമാര്‍ക്കും വധഭീഷണി. പാര്‍ലമെന്റും ചെങ്കോട്ടയുമടക്കം രാജ്യത്തെ സുപ്രധാനമായ ചില സ്ഥലങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടാകുമെന്നും ഭീഷണിയില്‍ പറയുന്നു. സ്‌ഫോടനം നടന്ന കാറിനടുത്ത് നിന്ന് കണ്ടെത്തിയ ”ബേസ് മൂവ്‌മെന്റ്” എന്ന് എഴുതിയ പെട്ടിയിലാണ് പെന്‍ഡ്രൈവും ഇന്ത്യയുടെ മാപ്പ് രേഖപ്പെടുത്തിയ ഒരു പേപ്പറും കണ്ടെത്തിയത്. ഈ പെന്‍ഡ്രൈവ് പരിശോധിച്ചപ്പോഴാണ് ആണ് പ്രധാനമന്ത്രിയുടേയും …