സ്വന്തം ലേഖകന്‍: ഇയു, തുര്‍ക്കി കരാര്‍ പൂര്‍ണമായ തോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങി, അഭയാര്‍ഥികളുടെ രണ്ടാം സംഘം തുര്‍ക്കിയില്‍. യൂറോപ്പിലേക്കുള്ള അഭയാര്‍ഥി പ്രവാഹം നിയന്ത്രിക്കുന്നതിന് രൂപം നല്‍കിയ കരാര്‍ പ്രകാരമാണ് അഭയാര്‍ഥികളുടെ രണ്ടാം സംഘം തുര്‍ക്കിയിലത്തെിയത്. 45 പാകിസ്താനികളടങ്ങുന്ന സംഘമാണ് ലെസ്‌ബോസില്‍നിന്ന് തുര്‍ക്കിയിലെ ദികിലി തുറമുഖത്ത് ഇറങ്ങിയത്. കൂടുതല്‍ അഭയാര്‍ഥികളുമായി മൂന്നു ബോട്ടുകള്‍ പുറപ്പെടാന്‍ തയാറായി നില്‍ക്കുന്നതായി …
സ്വന്തം ലേഖകന്‍: പനാമ രേഖകള്‍, കള്ളപ്പണ നിക്ഷേപത്തിന്റെ വിഹിതം ലഭിച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിന്റെ കുറ്റസമ്മതം. കാമണിന്റെ പിതാവ് നികുതിവെട്ടിച്ച് വിവിധ രാജ്യങ്ങളില്‍ നിക്ഷേപിച്ച സമ്പത്തിന്റെ വിഹിതം കൈപ്പറ്റിയതായും ലഭിച്ച വിഹിതം 2010 ല്‍ അധികാരമേല്‍ക്കുന്നതിന് നാലുമാസം മുമ്പ് മറിച്ചുവിറ്റതായും അദ്ദേഹം പറഞ്ഞു. പാനമ വിവാദ രേഖകള്‍ പുറത്തായി ദിവസങ്ങള്‍ക്കു ശേഷമാണ് കാമറണിന്റെ വെളിപ്പെടുത്തല്‍. …
സ്വന്തം ലേഖകന്‍: യൂറോപ്പിലേക്ക് നോണ്‍ സ്റ്റോപ് വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ. 2020 വ്യോമയാന മേഖലയില്‍ ലോകത്തെ മൂന്നാമത്തെ വലിയ ശക്തിയാകാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എയര്‍ ഇന്ത്യ യൂറോപിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത്. രാജ്യാന്തര സര്‍വീസ് ശൃംഗല ശക്തമാക്കനാണ് എയര്‍ ഇന്ത്യയുടെ ശ്രമം. ബാഴ്‌സിലോണ, മഡ്രിഡ് എന്നിവിടങ്ങളിലേക്ക് പുതിയ സര്‍വീസ് ആരംഭിക്കുന്നതിനായി എയര്‍ ഇന്ത്യ സാധ്യത …
സ്വന്തം ലേഖകന്‍: സിറിയയിലെ അല്‍ റായ് നഗരത്തില്‍ പൊരിഞ്ഞ പോരാട്ടം, ഇസ്ലാമിക് സ്റ്റേറ്റ് രാസായുധം പ്രയോഗിച്ചതായി റിപ്പോര്‍ട്ട്. സിറിയയിലെ തന്ത്രപ്രധാന നടരങ്ങളില്‍ ഒന്നായ അല്‍ റായ് ഇസ്ലാമിക് സ്‌റ്റേറ്റില്‍ നിന്ന് വിമതര്‍ പിടിച്ചെടുത്തതായാണ് സൂചന. ദിവസങ്ങള്‍ നീണ്ട കനത്ത പോരാട്ടത്തിനു ശേഷമാണ് വിമതര്‍ മുന്‍തൂക്കം നേടിയത്. കുര്‍ദ്ദുകളുടെ നിയന്ത്രണമുള്ള അലെപ്പോയിലാണ് ഇസ്ലാമിക് സ്റ്റേറ്റ് രാസായുധം പ്രയോഗിച്ചത്. …
സ്വന്തം ലേഖകന്‍: പാകിസ്താന്‍ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ പൗരന്മാര്‍ക്ക് അതിജാഗ്രതാ മുന്നറിയിപ്പ്. കഴിയുമെങ്കില്‍ സന്ദര്‍ശനം ഒഴിവാക്കാന്‍ നിര്‍ദ്ദേശം. നിലവില്‍ പാകിസ്താനിലുള്ള യു.എസ് പൗരന്മാര്‍ക്ക് ആവശ്യമായ സഹായം നല്‍കാന്‍ ഇസ്ലാമാബാദിലെ അമേരിക്കന്‍ എംബസിക്കും കറാച്ചിയിലെ കോണ്‍സുലേറ്റ് ജനറലിനും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. പാകിസ്താനില്‍ വിദേശികള്‍ക്കുനേരെ പ്രത്യേകിച്ച് യു.എസ് പൗരന്മാരെ ലക്ഷ്യമിട്ട് ഭീകര സംഘടനകളുടെ ആക്രമണം …
സ്വന്തം ലേഖകന്‍: ഇഷ്ടപ്പെട്ട വനിതാ പൈലറ്റിനെ ഒപ്പം ജോലി ചെയ്യാന്‍ അനുവദിക്കാത്തതില്‍ പൈലറ്റിന്റെ പ്രതിഷേധം, വിമാനം വൈകിയത് രണ്ടു മണിക്കൂര്‍. പൈലറ്റിന്റെ പിടിവാശി മൂലം വലഞ്ഞത് 110 ഓളം യാത്രക്കാരാണ്. ചെന്നെയില്‍നിന്ന് തിരുവനന്തപുരം വഴി മാലിയിലേക്ക് പോകേണ്ടിയിരുന്ന വിമാനത്തിലായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കഴിഞ്ഞയാഴ്ച ജോലിയില്‍നിന്ന് രാജി വെക്കുന്നതായി കത്ത് നല്‍കിയ പൈലറ്റാണ് അധികൃതരെയും യാത്രക്കാരെയും …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ വന്‍ വ്യാജ വിസാ മാഫിയ പിടിയില്‍, അറസ്റ്റിലായവരില്‍ 10 ഇന്ത്യക്കാരും. വ്യാജ വിസയില്‍ വിദേശ വിദ്യാര്‍ഥികളെ കടത്തുന്ന സംഘമാണ് പിടിയിലായത്. 10 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 21 പേരെ അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ പിടികൂടി. വ്യാജ യൂനിവേഴ്‌സിറ്റികളുടെ പേരില്‍ വിസ നല്‍കി വിദേശികള്‍ക്ക് രാജ്യത്ത് തങ്ങാന്‍ സഹായം നല്‍കിയ …
സ്വന്തം ലേഖകന്‍: ബംഗ്ലാദേശില്‍ വീണ്ടും മതമൗലികവാദികള്‍ തലപൊക്കുന്നു, ഇസ്ലാമിക് തീവ്രവാദത്തെ വിമര്‍ശിച്ച് പോസ്റ്റിട്ട യുവാവിനെ വെടിവച്ചു കൊന്നു. ഫേസ്ബുക്കിലൂടെ ഇസ്ലാമിക് തീവ്രവാദത്തെ വിമര്‍ശിച്ച നസീമുദ്ദീന്‍ സമദ് എന്ന നിയമ വിദ്യാര്‍ഥിയാണ് വെടിയേറ്റ് മരിച്ചത്. സമദിനെ വടിവാള്‍ ഉപയോഗിച്ച് വെട്ടിയതിനു ശേഷം തലക്ക് വെടിവെച്ചു കൊല്ലുകയായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ധാക്ക ജഗന്നാഥ് സര്‍വകലാശാല വിദ്യാര്‍ഥിയായിരുന്ന സമദിനെ …
സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ പണം കൊടുത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് വിലക്ക്, നടപടി ഇടനിലക്കാരെ നിലക്കുനിര്‍ത്താന്‍. പണം കൊടുത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പിഴയടക്കമുള്ള ശിക്ഷകള്‍ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം. വേശ്യാലയങ്ങള്‍ നടത്തുന്നതും ലൈംഗിക വ്യാപാരത്തിന് ഇടനില നില്‍ക്കുന്നതും കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക വ്യാപാരവും നിലവില്‍ ഫ്രാന്‍സില്‍ നിയമവിരുദ്ധമാണ്. ഇതിന് പിന്നാലെയാണ് പണം നല്‍കി …
സ്വന്തം ലേഖകന്‍: കടുത്ത ഹൃദ്രോഗികള്‍ക്ക് വെയില്‍ കൊള്ളുന്നത് ഗുണകരമെന്ന് പഠനം. സൂര്യപ്രകാശത്തിലൂടെ ലഭിക്കുന്ന വിറ്റമിന്‍ ഡി ഹൃദയത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുമെന്ന് പുതിയ പഠനത്തില്‍ പറയുന്നു. ബ്രിട്ടനിലെ ലീഡ്‌സ് സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് മെഡിസിന്‍സ് വിഭാഗത്തിലെ ഗവേഷകരാണ് പഠനത്തിനു പുറകില്‍. ഹൃദ്രോഗമനുഭവിക്കുന്ന 160 പേരിലാണ് പഠനം നടത്തിയത്. ഹൃദ്രോഗത്തിനുള്ള സാധാരണ മരുന്ന് കഴിക്കുന്നവരേക്കാള്‍ വിറ്റമിന്‍ ഡി ത്രീ …