1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 9, 2016

സ്വന്തം ലേഖകന്‍: യൂറോപ്പിലേക്ക് നോണ്‍ സ്റ്റോപ് വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ. 2020 വ്യോമയാന മേഖലയില്‍ ലോകത്തെ മൂന്നാമത്തെ വലിയ ശക്തിയാകാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എയര്‍ ഇന്ത്യ യൂറോപിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത്. രാജ്യാന്തര സര്‍വീസ് ശൃംഗല ശക്തമാക്കനാണ് എയര്‍ ഇന്ത്യയുടെ ശ്രമം.

ബാഴ്‌സിലോണ, മഡ്രിഡ് എന്നിവിടങ്ങളിലേക്ക് പുതിയ സര്‍വീസ് ആരംഭിക്കുന്നതിനായി എയര്‍ ഇന്ത്യ സാധ്യത പഠനം ആരംഭിച്ചു. അടുത്ത വര്‍ഷത്തോടെ ഇത് നിലവില്‍ വരുമെന്നാണ് പ്രതീക്ഷയെന്ന് എയര്‍ ഇന്ത്യ കോമേഴ്ഷ്യല്‍ ഡയറക്ടര്‍ പങ്കജ് ശ്രീവാസ്തവ അറിയിച്ചു.

ന്യുഡല്‍ഹിയില്‍ നിന്ന് ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിലേക്ക് ആദ്യ നോണ്‍ സ്‌റ്റോപ് സര്‍വീസ് ആരംഭിക്കുമെന്നും ശ്രീവാസ്ത പറഞ്ഞു. ആഴ്ചയില്‍ അഞ്ചു ദിവസമായിരിക്കും സര്‍വീസ്. യൂറോപില്‍ എയര്‍ ഇന്ത്യയുടെ എട്ടാമത്തെ കേന്ദ്രമായിരിക്കും വിയന്ന.

ഡ്രീംലൈനര്‍ ബി 787800 എയര്‍ക്രാഫ്റ്റായിരിക്കും ഇതിന് ഉപയോഗിക്കുക. ഒരു വര്‍ഷം എകദേശം 40,000 ഓളം ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ ഓസ്ട്രിയ സന്ദര്‍ശിക്കുന്നതായാണ് കണക്ക്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.