സ്വന്തം ലേഖകന്‍: തെരുവ് നായ്ക്കളെ പിടികൂടുന്ന പ്രശ്‌നത്തില്‍ കേന്ദ്രമന്ത്രി മേനകാ ഗാന്ധിക്ക് നോട്ടീസ് അയക്കാന്‍ കേരള ഹൈക്കോടതി ഉത്തരവ്. നായ്ക്കളെ കൊല്ലുന്നത് തടഞ്ഞ കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രാലയത്തിന്റെ ഉത്തരവു നിയമവിരുദ്ധമെന്നാരോപിച്ചു സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുനു കോടതി. തുടര്‍ന്ന് കേന്ദ്രമന്ത്രി മേനക ഗാന്ധിക്ക് നോട്ടീസയയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പെരുമ്പാവൂര്‍ സ്വദേശി സെബാസ്റ്റിയന്‍ മാത്യു …
സ്വന്തം ലേഖകന്‍: ഐഎസ്എലിലെ തോല്‍വി, കേരള ബ്ലാസ്‌റ്റേഴ്‌സ് കോച്ച് പീറ്റര്‍ ടെയ്‌ലര്‍ രാജിവെച്ചു. ഐഎസ്എലില്‍ കളിച്ച അവസാനത്തെ നാല് കളികളിലും കേരള ബ്ലാസ്റ്റേഴ്‌സ് തോറ്റിരുന്നു. ടെവര്‍ മോര്‍ഗന്‍, പീറ്റര്‍ ടെയ്‌ലറിന്റെ പകരക്കാരനായി പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്നാണ് ടീം അധികൃതര്‍ നല്‍കുന്ന സൂചന. ഐഎസ്എല്ലിന്റെ ഒന്നാം സീസണിലെ ഫൈനലിസ്റ്റുകളായ കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ പോയിന്റ് പട്ടികയില്‍ ഏറ്റവും …
സ്വന്തം ലേഖകന്‍: നജ്‌റാനിലെ ഷിയാ പള്ളിയില്‍ ചാവേര്‍ ആക്രമണം നടത്തിയ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ഓഡിയോ സന്ദേശം, സൗദിയിലെ ഷിയാകളെയും സൈനികരേയും കൊല്ലുമെന്ന് ഭീഷണി. സ്‌ഫോടനത്തിന് ശേഷമാണ് ഓഡിയോ സന്ദേശം പൊലീസിന് ലഭിച്ചത്. ഇസ്ലാമിക് സ്റ്റേറ്റാണ് ഷിയാ പള്ളിയില്‍ ചാവേര്‍ ആക്രമണം നടത്തിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഷിയ മുസ്ലിങ്ങളിലെ തന്നെ പ്രത്യേക വിഭാഗമായ ഇസ്മയിലികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണ് …
സ്വന്തം ലേഖകന്‍: കന്നഡ എഴുത്തുകാരന്‍ കല്‍ബുര്‍ഗിയെ വെടിവച്ചുകൊന്ന പ്രതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം ബെലഗാവിയില്‍ വച്ചാണ് കല്‍ബുര്‍ഗിയെ കൊലപ്പെടുത്തിയ ആളെന്നു സംശയിക്കുന്ന പ്രതിയുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്. പരിശോധനയ്ക്കുശേഷം കൊല്ലപ്പെട്ടയാളുടെ മുഖം കല്‍ബുര്‍ഗിയുടെ കൊലപാതകിയുടെ രേഖാച്ചിത്രത്തോട് സാമ്യമുള്ളതായി പോലീസ് കണ്ടെത്തുകയായിരുന്നു. ഖാനാപുര്‍ വനത്തില്‍ വെടിയേറ്റ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. എഴുത്തുകാരന്‍ കല്‍ബുര്‍ഗിയും …
സ്വന്തം ലേഖകന്‍: ഷാരൂഖ് ഖാനും നൈറ്റ് റൈഡേര്‍സും വിദേശ നാണയ വിനിമയ നിയമത്തിന്റെ കുരുക്കില്‍. ഫെമ വ്യവസ്ഥകള്‍ ലംഘിച്ചതിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് (ഇ ഡി) നടനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കൂട്ടുടമയുമായ ഷാറൂഖ് ഖാന് വീണ്ടും സമന്‍സ് അയച്ചു. കഴിഞ്ഞ മേയിലും ഇതേ വിഷയം ചൂണ്ടിക്കാട്ടി ഷാരൂഖിന് ഇ ഡി നോട്ടീസ് അയച്ചിരുന്നു. ഷാറൂഖ് ഖാന്, …
സ്വന്തം ലേഖകന്‍: യുഎഇയില്‍ പൊതുസ്ഥാപനങ്ങള്‍ക്ക് അഞ്ചു ദിവസം തുടര്‍ച്ചയായി അവധി. ദേശീയ ദിനവും രക്തസാക്ഷിത്വ ദിനാചരണവും പ്രമാണിച്ചാണ് യു.എ.ഇയിലെ പൊതുസ്ഥാപനങ്ങള്‍ക്ക് അഞ്ചു ദിവസം അവധി. ഡിസംബര്‍ ഒന്നു മുതല്‍ അ!ഞ്ചു വരെയാണ് അവധികള്‍. നവംബര്‍ മുപ്പത് തിങ്കളാഴ്ചയാണ് യു.എ.ഇ രക്തസാക്ഷിത്വ ദിനം ആചരിക്കുന്നത്. ഡിസംബര്‍ രണ്ട് ബുധനാഴ്ച ദേശീയദിനവും. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുടര്‍ച്ചയായി അഞ്ചു …
സ്വന്തം ലേഖകന്‍: യുഎഇയില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാന്‍ ജനുവരി മുതല്‍ തൊഴിലാളിയുടെ കൈയ്യൊപ്പ് നിര്‍ബന്ധം. ലേബര്‍ കാര്‍ഡ് കിട്ടാനുള്ള നിര്‍ണായക കരാറില്‍ തൊഴിലാളികളുടെ വ്യക്തമായ കയ്യൊപ്പ് വേണമെന്നാണു തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം. ആരോഗ്യകരമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണിത്. ഒപ്പം തൊഴിലാളി കരാര്‍ നിബന്ധനകള്‍ പൂര്‍ണമായി മനസ്സിലാക്കിയെന്ന് ഉറപ്പു വരുത്താനും ഇത് …
സ്വന്തം ലേഖകന്‍: ചന്ദ്രബോസ് വധക്കേസ്, ഒന്നാം സാക്ഷി അനൂപ് മൊഴി മാറ്റിയത് പ്രതി നിസാമിന്റെ സഹോദരന്‍ റസാഖ് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നെന്ന് വെളിപ്പെടുത്തല്‍. നിസാം ചന്ദ്രബോസിനെ മര്‍ദ്ദിയ്ക്കുന്നത് കണ്ടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം അനൂപ് കോടതിയില്‍ മൊഴി നല്‍കിയത്. നേരത്തെ മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയ മൊഴിയ്ക്ക് വിരുദ്ധമായിരുന്നു ഇത്. പോലീസിന്റെ സമ്മര്‍ദ്ദം കൊണ്ടാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ അത്തരത്തില്‍ മൊഴി …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് ബ്രോഡ്ബാന്‍ഡ് കമ്പനി ടോക്ക് ടോക്കിലെ നാലു മില്യണ്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയത് 15 വയസുകാരനായ ഹാക്കര്‍.ടാക്ക് ടാക്കിന്റെ സുരക്ഷ തകര്‍ത്ത നുഴഞ്ഞു കയറിയ 15 കാരനാണ് പിടിയിലായത്. കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് നാലു മില്യണ്‍ ഉപഭോക്താക്കളുടെ രഹസ്യവിവരങ്ങള്‍ മോഷ്ടിച്ചു എന്നാണ് കുറ്റം. ടോക്ക് ടോക്കില്‍ നിന്നും ഡാറ്റ നഷ്ട്‌പ്പെടുന്നു എന്ന പരാതിയിലാണ് …
സ്വന്തം ലേഖകന്‍: കേബ്രിഡ്ജ് നഴ്‌സായിരുന്ന മെസിയുടെ മരണ വാര്‍ത്തയുടെ ആഘാതം മാറും മുന്‍പ് യുകെ മലയാളികളെ ഞെട്ടിച്ച് മറ്റൊരു മരണ വാര്‍ത്തയുമെത്തി. ശരീരത്തിനു യോജിച്ച മജ്ജ ലഭിക്കാത്തതിനെ തുടര്‍ന്ന് ഇല്‍ഫോര്‍ഡ് മലയാളി ജേസണ്‍ ചേലേത്തിന്റെ ജീവന്‍ ലുക്കീമിയ അപഹരിച്ചു. ഇല്‍ഫോര്‍ഡ് നിവാസിയായ ജേസണ്‍ ലണ്ടന്‍ ബാര്‍ട്ട് ഹോസ്പിറ്റലില്‍ വച്ച് ഇന്നലെ രാത്രി ഒമ്പതരയോടെയാണ് കണ്ണടച്ചത്. തിരുവല്ല …