സ്വന്തം ലേഖകൻ: മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ കത്തോലിക്ക ദേവാലയം ഉദ്ഘാടനത്തിനൊരുങ്ങി. കന്യകാമറിയത്തിെൻറ നാമധേയത്തിൽ നിർമിച്ച ‘ഔർ ലേഡി ഓഫ് അറേബ്യ’ കത്തീഡ്രലിെൻറ ഉദ്ഘാടനം ഡിസംബർ ഒമ്പതിന് രാവിലെ 11ന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ നിർവഹിക്കുമെന്ന് പ്രോജക്ട് മേധാവി ഫാ. സജി തോമസ്, മനാമ സേക്രഡ് ഹാർട്ട് ചർച്ച് വികാരി ഫാ. …
സ്വന്തം ലേഖകൻ: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ രാജ്യത്ത് എത്തുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ശക്തമായ പരിശോധനയാണ് എയര്‍പോര്‍ട്ടില്‍ ഒരുക്കിയിരിക്കുന്നത്. രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം ഉണ്ടാകുന്നതു തടയാന്‍ എല്ലാ മുന്‍കരുതലുകള്‍ നടപടികളും സ്വീകരിക്കണമെന്ന മന്ത്രിതല സമിതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. …
സ്വന്തം ലേഖകൻ: ഹെലിക്കോപ്റ്റര്‍ അപകടത്തിൽപ്പെട്ടപ്പോൾ സഹായക്കാനെത്തിയ കുടുംബത്തെ സന്ദർശിച്ച് വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലി . കഴിഞ്ഞ ഏപ്രിൽ 11 നായിരുന്നു സാങ്കേതിക തകരാർ മൂലം യൂസഫലിയുടെ ഹെലികോപ്റ്റർ കുമ്പളത്ത് ചെളിനിറഞ്ഞ സ്ഥലത്ത് ഇടിച്ചിറങ്ങിയത്. അപകടസമയത്ത് ആദ്യം ഓടിയെത്തിയത് തൊട്ടടുത്ത വീട്ടിലെ രാജേഷ് ഖന്നയും, അദ്ദേഹത്തിന്റെ ഭാര്യ എ.വി. ബിജിയും ആയിരുന്നു. ഇവരെ …
സ്വന്തം ലേഖകൻ: ഡൽഹിയിലും ഒമിക്രോൺ സ്ഥിരീകരിച്ചു. ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിൽ നിന്നെത്തിയ ഇന്ത്യക്കാരനിലാണ് രോഗബാധ കണ്ടെത്തിയത്. നാഷണൽ കൺട്രോൾ ഫോർ ഡിസീസ് സെന്ററിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ദിവസങ്ങൾക്ക് മുൻപ് ഡൽഹിയിലെത്തിയ യുവാവ് ലോക് നായക് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. വിമാനത്താവളത്തിൽ നടത്തിയ പരിശോധയിൽ കൊറോണ പോസിറ്റീവായ 12 യാത്രക്കാരെ പ്രത്യേകം നിരീക്ഷണത്തിൽ …
സ്വന്തം ലേഖകൻ: നാഗാലാന്റിൽ സൈന്യം നടത്തിയ വെടിവയ്പ്പിൽ 13 പ്രദേശവാസികള്‍ കൊല്ലപ്പെട്ടു. മോൺ ജില്ലയിലെ തിരു ഗ്രാമത്തില്‍ ശനിയാഴ്ച രാത്രിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇതുവരെ ഒരു സൈനികന്റെ അടക്കം 13 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി പ്രദേശവാസികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മരണനിരക്ക് ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച രാത്രിയോടെയാണ് സംഭവമുണ്ടായത്. ട്രക്കിൽ സഞ്ചരിക്കുകയായിരുന്ന ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. …
സ്വന്തം ലേഖകൻ: യുകെയിൽ അറുപതിൽ ഒരാൾക്ക് എന്ന രീതിയിൽ ദിവസേന കോവിഡ് ബാധിക്കുന്നതായി കണക്കുകൾ. ഓഫിസ് ഓഫ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുപ്രകാരം കഴിഞ്ഞയാഴ്ച ബ്രിട്ടനിൽ കോവിഡ് സ്ഥിരീകരിച്ചത് 1,035,000 പേർക്കാണ്. മൊത്തം ജനസംഖ്യയുടെ 1.7 ശതമാനം അഥവാ അറുപതിൽ ഒന്നാണ് ഈ സംഖ്യ. എന്നിട്ടും ആശുപത്രി അഡ്മിഷനും മരണനിരക്കും ഉയരുന്നില്ല എന്നതാണ് പ്രത്യേകത. രാജ്യത്തെ 88 …
സ്വന്തം ലേഖകൻ: ഒമിക്രോൺ ഭീതി പരത്തുന്നതിനിടെ, യൂറോപ്പിൽ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം ഏഴര കോടി കവിഞ്ഞു. കോവിഡ് ബാധിതരുടെ എണ്ണത്തിലുണ്ടായ വർധന കാരണം വിവിധ രാജ്യങ്ങളിൽ ആശുപത്രികൾ രോഗികളെ കൊണ്ട് നിറയുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലോകത്ത് ഇതുവരെ 38 രാജ്യങ്ങളിലാണ് ഓമിക്രോൺ വകഭേദം സ്ഥിരീകരിച്ചതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഇതിൽ 23 രാജ്യങ്ങളിൽ രണ്ടുദിവസത്തിനിടെയാണ് …
സ്വന്തം ലേഖകൻ: ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ വ്യാപനം രൂക്ഷമാവുന്നതിനിടെ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ഒമിക്രോണ്‍ സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന ആകെ ആളുകളുടെ പത്ത് ശതമാനവും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളാണെന്ന് ദക്ഷിണാഫ്രിക്കന്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ദക്ഷിണാഫ്രിക്കയില്‍ അതിവേഗമാണ് ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്നത്. …
സ്വന്തം ലേഖകൻ: ശ്രീലങ്കൻ പൗരനെ നടുറോഡിലിട്ട് തല്ലിക്കൊന്ന സംഭവത്തെ അപലപിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇത് പാകിസ്താനെ ലോകത്തിനു മുന്നിൽ നാണം കെടുത്തിയെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ആൾക്കൂട്ട ആക്രമണം “ഭീകരം” എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു ഇമ്രാന്റെ ട്വീറ്റ്. ലോകത്തിനു മുന്നിൽ തന്റെ രാജ്യം നാണം കെട്ട ദിവസമാണിതെന്നും ഇമ്രാൻ കുറിച്ചു. ആക്രമണത്തിൽ ഉൾപ്പെട്ട എല്ലാവരെയും …
സ്വന്തം ലേഖകൻ: അബുദാബിയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഇരുപത് കോടി രൂപ (10 ദശലക്ഷം ദിര്‍ഹം) തേടിയെത്തിയത് ഒമാനിലെ പ്രവാസി മലയാളിക്ക്. രഞ്ജിത്ത് വേണുഗോപാല്‍ (42) ആണ് വെള്ളിയാഴ്ച നടന്ന നറുക്കെടുപ്പിലെ ഭാഗ്യശാലി. രണ്ടാം സമ്മാനമായ 1 ദശലക്ഷം ദിര്‍ഹം അല്‍ ഐനില്‍ താമസിക്കുന്ന മറ്റൊരു മലയാളിയായ അബ്ദുല്‍ മജീദിനാണ് കിട്ടിയത്. നവംബര്‍ 27 ന് …